അവൾ_ഒരു_രാജ്യമാകുന്നു.

യാത്രാക്ഷീണം കൊണ്ടാണോ അതോ അകത്തെ സൗകര്യവും വൃത്തിയും കൊണ്ടാണോ എന്നറിയില്ല, അപരിചിതമായ ദേശത്തിലെ ആ മുറി വളരെ പെട്ടെന്ന് തന്നെ ഞങ്ങൾക്ക് ചിരപരിചിതമായി അനുഭവപ്പെട്ടു. ട്രാവൽ ബാഗിൽ നിന്ന് അന്നത്തെ യാത്രയ്ക്ക് ആവശ്യമായ സാധനങ്ങൾ പുറത്തു വെക്കുന്നതിന്റെ ഇടയിലാണ് ഞാൻ ബിഹേവിയറൽ സയൻസിന്റെ ആ പുസ്തകം ടിപോയിലേക്ക് വച്ചത്. ദി സോഷ്യൽ ആനിമൽ – ഇരുപതാം നൂറ്റാണ്ടിലെ അറിയപ്പെടുന്ന സൈകൊളോജിസ്റ്റായ എലിയറ്റ് ആരോൻസണിന്റെ എഴുത്താണ്.
” സപ്പോസ് നീ ഒന്നും മിണ്ടിയിലെങ്കിൽ ബോറടി ഉണ്ടാവരുതലോ..”
എന്നെയൊന്ന് കേട്ടതല്ലാതെ അവൾ മറുപടിയൊന്നും പറഞ്ഞില്ല.
ഉടൻ തന്നെ കിടക്കയിൽ പാതിയും തുറന്നു കിടക്കുന്ന സ്വന്തം ബാഗിൽ നിന്ന് ഒരു പുസ്തകം അവളും പുറത്തേക്ക് വച്ചു.
” ഞാനും ബോറടി ഒഴിവാക്കാൻ എടുത്തതാ…”
” ആഹാ ” ഞാൻ ഒന്നു ചിരിച്ചു.
മനുഷ്യർക്ക് പരസ്പരം വായിക്കാൻ കഴിയാതെ പോകുമ്പോഴാണ് പുസ്തകങ്ങൾ ഒരു ആവശ്യമായി വരുന്നത്. ഏകാകികൾ അത്രമേൽ പുസ്തകപുഴുക്കൾ ആക്കുന്നത് അതുകൊണ്ടല്ലേ. കാരണം വായന അത്രമേൽ പ്രധാനപ്പെട്ടതാണ്. ആരെയെങ്കിലും എന്തിനെയെങ്കിലും വായിച്ചു കൊണ്ടിരിക്കാതെ ആർക്കെങ്കിലും ജീവിക്കാൻ കഴിയുമോ ??
#അവൾ_ഒരു_രാജ്യമാകുന്നു. #വായനാദിനം

Leave a Comment


NOTE - You can use these HTML tags and attributes:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>