അവർ

അടുത്തറിവുകൾക്കപുറം നിങ്ങളിൽ നിന്ന്
മാറിപ്പോയ മനുഷ്യരെ പരിചയമുണ്ടോ..?
ഉണ്ടെങ്കിൽ അവരോട് പരിഭവപെടരുത്.
വിലാസം തെറ്റികയറിപോയ വീടുകളിൽ
ആരും കേറി പാർക്കാറില്ലലോ…
അറിയാതെ നിങ്ങളിലേക്കവർ കയറി വന്നത്
ഏതോ പ്രതീക്ഷയുടെ പുറത്താവണം.
നിങ്ങൾ അവർ തേടിയയാളല്ലെന്ന് അറിയുമ്പോൾ
കണക്ക്കൂട്ടലുകൾ തെറ്റിപോയത് അവരുടേതാണ്.
നിങ്ങളിൽ നിന്നവർ തിരിഞ്ഞു നടക്കുമ്പോൾ
ഒറ്റപ്പെടുന്നത് അവരാണ്.
അവരോട് പരിഭവപ്പെടരുത്.

Leave a Comment


NOTE - You can use these HTML tags and attributes:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>