Category Archives: ചുവരെഴുത്തുകള്‍ - Page 5

കുടുംബക്ഷേത്രങ്ങൾ ഉണ്ടാക്കുന്നത് എങ്ങനെ

” കുടുംബക്ഷേത്രങ്ങൾ ഉണ്ടാകുന്നത് എങ്ങനെയാണ് ? ”

” കുടുംബക്ഷേത്രങ്ങൾ ഉണ്ടാവുകയല്ലല്ലോ ഉണ്ടാക്കുകയല്ലേ…”

“ആ എങ്കിൽ ഉണ്ടാക്കുന്നത് എങ്ങനെയാണ്?”

” ആദ്യം നമ്മൾ പോയി ഒരു ജോത്സ്യനെ കാണണം .

മക്കൾക്ക് ജോലി കിട്ടുന്നില്ല കല്യാണം നടക്കുന്നില്ല തുടങ്ങിയ പ്രശ്നങ്ങൾ മുതൽ വീട്ടിനകത്ത് ഭയങ്കര ചൂടാണ് കറികൾ ഫ്രിഡ്ജിൽ വച്ചാലും മൂന്ന് ദിവസം കഴിയുമ്പോ കേടാവുന്നു എന്നൊക്കെ പറയുക.
ഇതു പോലെയുള്ള ഒന്നോ രണ്ടോ മൂന്നോ സിറ്റിംഗ്ങ്ങിനു ശേഷം അവർ കുടുംബ ദേവതയുടെ അതൃപതിക്ക് പാത്രമാണ് നിങ്ങളും കുടുംബത്തിൽ പിറന്ന മറ്റുള്ളവരും എന്നു പ്രഖ്യാപിക്കും

Read more »

പിംഗ്

പതിവു പോലെ രാവിലെ വൈകിയെഴുന്നേറ്റ് പല്ലുതേച്ച് കുളിച്ച് ഓഫീസിലേക്ക് പോകുമ്പോള്‍ വഴിയില്‍ കണ്ടു ഒരു അഞ്ചു വയസ്സുകാരി അമ്മയുടെ ശാസനക്ക് പുല്ലുവില കല്‍പ്പിച്ചു കൊണ്ട് റോഡിലുടെ തലങ്ങും വിലങ്ങും ഓടുന്നത്. അമ്മ ഒപ്പമെത്തിയില്ലായെന്നു കണ്ട് തിരിച്ചോടി വരുന്നതിനിടയില്‍ ആ കുട്ടി നേരേ വന്ന് തട്ടിയത് ഏന്റെ കാലിലാണ്. ആ കുഞ്ഞിനെ കയ്യോടെ പിടിച്ച് അതിന്റെ അമ്മയെ …

Read more »

ഒരു കഞ്ഞി ഉണ്ടാക്കിയ കഥ

ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ പതിവിലും വൈകിയിരുന്നു. വിശക്കുന്നുണ്ട്. പകല്‍ മുഴുവന്‍ തലപുകച്ചോണ്ടിരുന്നതിനാല്‍ തല പെരുക്കുന്നുമുണ്ട്. പുറത്ത് മുറ്റത്ത് വാനില്‍ മോമോസുമായി ചേട്ടന്‍ ഹാജര്‍ വച്ചിട്ടുണ്ട്, ” ഓ ഇന്ന് വേണ്ടാ…” വാനിനു ചുറ്റും കാത്തു നില്‍ക്കുന്നവരില്‍ പെണ്‍കുട്ടികളെ മാത്രം കണ്ണുകൊണ്ട് സ്കാന്‍ ചെയ്ത് എളുപ്പത്തില്‍ ഗേറ്റിനു പുറത്തേക്കിറങ്ങി. വയറു നിറയ്ക്കണം ഏവിടെ പോകും. ക്വസ്റ്റ്യന്‍ മാര്‍ക്ക്. എന്ത് …

Read more »