പതിവു പോലെ രാവിലെ വൈകിയെഴുന്നേറ്റ് പല്ലുതേച്ച് കുളിച്ച് ഓഫീസിലേക്ക് പോകുമ്പോള്‍ വഴിയില്‍ കണ്ടു ഒരു അഞ്ചു വയസ്സുകാരി അമ്മയുടെ ശാസനക്ക് പുല്ലുവില കല്‍പ്പിച്ചു കൊണ്ട് റോഡിലുടെ തലങ്ങും വിലങ്ങും ഓടുന്നത്.
അമ്മ ഒപ്പമെത്തിയില്ലായെന്നു കണ്ട് തിരിച്ചോടി വരുന്നതിനിടയില്‍ ആ കുട്ടി നേരേ വന്ന് തട്ടിയത് ഏന്റെ കാലിലാണ്.
ആ കുഞ്ഞിനെ കയ്യോടെ പിടിച്ച് അതിന്റെ അമ്മയെ ഏല്‍പ്പിച്ചു. കൂടെ ഫ്രീയായിട്ട്
“ഏന്താ മോളേ ഇങ്ങനെ റോഡിന്റെ സെന്‍ററില്‍ കൂടി ഓടിയാല് വണ്ടി വന്നു തട്ടില്ലേ… മോള് നോക്കി നടക്കുട്ടാ..”
ന്നൊരു ഉപദേശവും കൂടെയൊരു ചിരിയും സമ്മാനിച്ച് ഞാനിങ്ങനെ റോഡിന്റെ നടുവിലുടെ സ്ലോമോഷനില്‍ നടന്നു നീങ്ങുമ്പോ പിന്നീന്ന് ആ കുരുന്നിന്റെ ശബ്ദം
“ചേട്ടാ ബാക്കീന്നൊരു സൈക്കിള് വര്ന്നു…”
ഇപ്പൊഴത്തെ പിള്ളേരേ ശരിക്കും മരണമാസ്സാട്ടാ…

0 Comments.