ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ പതിവിലും വൈകിയിരുന്നു. വിശക്കുന്നുണ്ട്. പകല്‍ മുഴുവന്‍ തലപുകച്ചോണ്ടിരുന്നതിനാല്‍ തല പെരുക്കുന്നുമുണ്ട്. പുറത്ത് മുറ്റത്ത് വാനില്‍ മോമോസുമായി ചേട്ടന്‍ ഹാജര്‍ വച്ചിട്ടുണ്ട്, ” ഓ ഇന്ന് വേണ്ടാ…”
വാനിനു ചുറ്റും കാത്തു നില്‍ക്കുന്നവരില്‍ പെണ്‍കുട്ടികളെ മാത്രം കണ്ണുകൊണ്ട് സ്കാന്‍ ചെയ്ത് എളുപ്പത്തില്‍ ഗേറ്റിനു പുറത്തേക്കിറങ്ങി.
വയറു നിറയ്ക്കണം ഏവിടെ പോകും. ക്വസ്റ്റ്യന്‍ മാര്‍ക്ക്.
എന്ത് കഴിക്കും. വീണ്ടും ക്വസ്റ്റ്യന്‍ മാര്‍ക്ക്.
അമീറയില്‍ നിന്ന് നെയ്യ് റോസ്റ്റ് കഴിച്ചാലോ…. ?? വേണ്ട, ഈ നേരത്ത് ചായ ഉണ്ടാവില്ല….
അല്ലെങ്കില്‍ വട്ടേക്കാട് നിന്നോ കാക്കനാട് റോഡിലെ ചെറിയ കടയിലെ എഴുപത് രൂപയുടെയോ ബിരിയാണി. അല്ലെങ്കില്‍ വാഴക്കാല ഗാലക്സിന്ന്…..!!! പക്ഷേ ബിരിയാണി ഉച്ചയ്ക്ക് കഴിച്ചതാ.
റൈസ് ആന്‍ഡ് ഫിഷില്‍ പോയാലോ വീറ്റ് പൊറോട്ടയും ഫിഷ് ടിക്കയും…. ??? വേണ്ട ; കീശ കീറും…..!!!
അല്ലെങ്കില്‍ പിന്നെ …… ബൈപാസിലെ തട്ട്കട…?? വൃന്ദാവനിന്ന് ഇഡലി…?? സ്പൈസിന്ന് അഷ്റൂഫ്….?? റപ്പായീസിന്ന് ദോശയും ചിക്കന്‍ഫ്രൈയും….?? വേണ്ടാ മടുത്തു.
റൂമിലേക്ക് നടന്നു. വെറുതെ അത് വഴി പോയപ്പോ കണ്ടു കിച്ചണില്‍ കെട്ടി വച്ചിരിക്കുന്നു; അരി..!!!
കുറച്ചെയുള്ളൂ. കഴിഞ്ഞ മാസം വാങ്ങിയതാ…!!!
കുക്കറും കഴുകി, അരിയും കഴുകി….
ഇന്‍ഡക്ഷന്‍ ഓണ്‍ ചെയ്തു. അഞ്ച് വിസിലില്‍ കഞ്ഞി റെഡി.
ടെചിംഗ്സിന് അച്ചാര്‍ കുപ്പി പരതി, അത് കാണാനില്ല…..!!!
പെട്ടെന്നാണ് ഓര്‍മ്മ വന്നത് ഓ അത് ഇന്നലെ……
വേഗം ഓടി ടെറസ്സിലേക്ക്….!!!
ദെ കുപ്പി ….. പക്ഷേ, ഒരു മാങ്ങാ ക്ഷണം പോലുമില്ല….!!!
കാലി കുപ്പിയുമെടുത്ത് വന്നു.
ഇച്ചിരി കഞ്ഞി വെള്ളം അതില്‍ പകര്‍ന്നു !!!
നന്നായി കുലുക്കി…..
കുക്കറിലേക്ക് ഒഴിച്ചു….. കുറച്ചു ഉപ്പുമിട്ടു…. ചൂടുണ്ട്, നല്ല രുചിയും….
അവസാന വറ്റു വരെ നക്കി തുടച്ച് കുക്കര്‍ കഴുകാന്‍ കൊണ്ട് പോകുമ്പോ ഒരു ഏമ്പക്കം വന്നു……!!!
വയറു താങ്ക്സ് പറഞ്ഞതാ;
എന്തൊരു സുഖം….

0 Comments.