Perception ( ShortFilm ) Script

Fingent Technology Solutions ന്‍റെ Annual Day, Ekatra 2015 നോടാനുബന്ധിച്ചു നടത്തിയ Short Film Competition ല്‍ മികച്ച  Short Film മായി  തിരഞ്ഞെടുത്ത ഞങ്ങളുടെ Short Film ന്‍റെ തിരക്കഥ. Thanks and Titles Scene 1 Reception Area Fingent Technology Solutions  എന്നെഴുതിയ ബോര്‍ഡിലൂടെ ക്യാമറ Pan  ചെയ്യുന്നു. cut to …

Read more »

ഡ്രീം റെക്കോര്‍ഡര്‍

പതിവില്ലാതെ ഹാഫ് പാന്റ് ധരിച്ചാണ് അന്ന് ഞാന്‍ അവിടെയെത്തിയത്. ഓഡിറ്റോറിയത്തിന്റെ അകത്തേക്കുള്ള വഴി ചുവന്ന പരവതാനി വിരിച്ചതും വശങ്ങള്‍ വെള്ളുത്തപൂക്കളെ കൊണ്ട് അലങ്കരിച്ചതുമായിരുന്നു. കല്യാണം കഴിഞ്ഞ് ഫോട്ടോസെഷന്‍റെ നേരമായിരുന്നു അപ്പോള്‍ അവിടെ. സ്റ്റേജിന്റെ തൊട്ടരികിലെത്തിയപ്പോള്‍ തന്നെ സില്‍ക്ക് ജുബയും മുണ്ടും ധരിച്ച അവളുടെ അച്ഛനെന്നു തോന്നിക്കുന്നോരാള്‍ ചിരപരിചിതനെ പോലെ പെരുമാറി എന്നെ സ്റ്റേജിലേക്ക് ആനയിച്ചു. അവളും മിനുട്ടുകള്‍ക്ക് മുന്‍പ് ഭര്‍ത്താവായി മാറിയ പയ്യനും ജുബക്കാരനും ഞാനും. ആരുടേയും മുഖം എനിക്കോര്‍ക്കാന്‍ കഴിയുന്നില്ല. വലുതും ചെറുതുമായ കുറെ ക്യാമറ കണ്ണുകളില്‍ നിന്നും വെളിച്ചം ഞങ്ങളുടെ നേര്‍ക്ക് ചിതറി വീണു.

Read more »

വെറുപ്പ്

കഴിയുമായിരുന്നില്ല, പണ്ടെനിക്ക്;
എന്നെ തന്നെ വെറുക്കുവാന്‍…
പരീക്ഷകള്‍ തോറ്റപ്പോഴും,
പ്രണയത്തെ ചതിച്ചപ്പോഴും,
നന്ദികേട് ശീലിച്ചപ്പോഴും,
കള്ളത്താല്‍ ജയിച്ചപ്പോഴും,
കഴിഞ്ഞിരുന്നിലെനിക്ക് ;
എന്നെ തന്നെ വെറുക്കുവാന്‍.

പക്ഷെ ഇന്ന്‍, വേനലുകള്‍ക്കിപ്പുറം;
തറവാട്ട്‌ ദേവന്‍റെ വാളിന്‍റെ മൂര്‍ച്ചയില്‍
സ്വപ്നങ്ങളുടെ കഴുത്തറുത്ത്, എന്‍റെ
ചിന്തകളെ ഞെക്കിക്കൊന്ന്; ഇവിടത്തെ,
ആള്‍ക്കൂട്ടത്തിലൊരുവനാവാന്‍ നടക്കവേ
വെറുക്കുന്നു ഞാന്‍ എന്നെ തന്നെ.
കഴിയുന്നു; ഇന്നെനിക്ക്,
എന്നെ തന്നെ വെറുക്കുവാന്‍…!!!

Read more »