ഇരട്ടകുഴല്‍

പണ്ട് നമ്മടെ എന്‍ എഫ് വര്‍ഗീസ്‌ പറഞ്ഞ ഒക്കഡേല് ഇങ്ങനെ ചേടി നടക്കുന്ന ഒന്നര ചാണിന്റെ പിസ്റ്റൾ അല്ലാത്ത നല്ല ഡബിൾ ബാരെൽ ഗണ്ണ്‍ ഇന്നലെ നേരിട്ട് കണ്ടു. ഗാങ്ങ്സ്റ്റര്‍ സ്പൂഫ് എന്ന വിഭാഗത്തില്‍പ്പെടുത്താവുന്ന പരീക്ഷണമാണ് എന്നൊക്കെ പറയാമെങ്കിലും നട്ടപ്രാന്തിന്റെ കുമ്മാട്ടികളിയാണ്‌ ഈ സിനിമ. അമൂല്യമായ ഒരു രത്ന ജോഡിക്ക് വേണ്ടി പല രാജ്യക്കാരും പല …

Read more »

പായസം

എറണാകുളത്തപ്പന്‍ ഗ്രൗണ്ടിലെ ഓണചന്തയില്‍ വെറുതെ പോകാറുള്ളതാണ് എല്ലാ വര്‍ഷവും. ഇതിപ്പോ വൈകിപോയി. ഓണം കഴിയാറായി. സമയം രാത്രി ഒന്‍പത് മണി. സ്റ്റാളുകള്‍ പലതും അടച്ചു തുടങ്ങിയിരിക്കുന്നു. പായസക്കട അടച്ചിട്ടില്ല. ഏതായാലും വന്നത് വെറുതെയായില്ല എന്നോര്‍ത്ത് ഞങ്ങള്‍ അങ്ങോട്ട്‌ നടന്നു. ” ചേട്ടാ രണ്ട് പരിപ്പ് ” അന്നത്തെ ലാഭം കണക്കുകൂട്ടുകയാണെന്ന് തോന്നുന്നു അയാള്‍. ഒന്നും മിണ്ടാതെ ഇളം ചൂടുള്ള …

Read more »

കഥ തിരക്കഥ സംഭാഷണം…….

സീന്‍ (1) – മിഷന്‍ ആരംഭം

വെള്ളിയാഴ്ച വൈകുന്നേരങ്ങളിലെ പതിവ് കലാപരിപാടികള്‍ക്കിടയിലാണ് ഞാന്‍ എന്റെ പുതിയ ലക്‌ഷ്യം മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിച്ചത്. ഒരു തിരക്കഥ എഴുതാന്‍ പോകുന്നു. ഫെഫ്കെ നടത്താന്‍ പോകുന്ന രചന മത്സരത്തില്‍ ഞാനും പങ്കെടുക്കുന്നു. എന്റെ കൂടെ താമസിക്കുന്നവരും പരിപാടിക്ക് വേണ്ടി മാത്രം വന്നവരും എന്റെ തീരുമാനത്തെ ആര്‍പ്പുവിളിയോടെ എതിരേറ്റു. അതിനു ഞങ്ങളുടെ ഫ്ലാറ്റിന്റെ കെയര്‍ടെക്കറുടെ കയ്യില്‍ നിന്നും പിറ്റേ ദിവസം ഞങ്ങള്‍ തെറി കേട്ടുവെന്നത് വേറെ കാര്യം. ബഹളം കഴിഞ്ഞ് പിന്നെ ചോദ്യങ്ങളുടെ ഊഴമായിരുന്നു.” ഇതു കോമഡിയോ ത്രില്ലറോ ?? ” അഭിയുടെ വകയായിരുന്നു ചോദ്യം നമ്പര്‍ ഒന്ന്‍.

” അല്ലേടാ ഇതു ജീവിതമാണ്. ” ( പിന്നല്ല. എന്‍റെ ഉത്തരം കേട്ട് പകച്ചുപോയി അവനിലെ വൈവക്കാരന്‍. )

നീ വേറെ തിരക്കഥകള്‍ വായിച്ചിട്ടുണ്ടോ ?? ദെ അടുത്തവന്‍

” വേറെ സ്ക്രീന്‍പ്ലേകള്‍ വായിച്ചാല്‍ അതിന്റെ സ്വാധീനം നമ്മുടെ എഴുത്തില്‍ കടന്നു വരും ” ( ഹോ എന്താ ഡയലോഗ് )

” കഥ വല്ലതും ആയോ ?? ” അത് അര്‍ജുനാണ്.

” രണ്ടു മൂന്ന്‍ കഥകള്‍ ഉണ്ട് ഏതുവേണമെന്നാണ്. ”

” എന്നാ നീയാ കഥയൊന്നു പറ ഞങ്ങള് കേള്‍ക്കട്ടെ ”

അതിപ്പോ പറയാറായിട്ടില്ല കുറച്ച് തിരുത്തലുകള്‍ വേണ്ടി വരും ( പിന്നെ അതൊക്കെ സ്ക്രീനില്‍ കണ്ടാമതി )

അങ്ങനെ സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാര്‍ സ്റ്റൈലില്‍ ഡയലോഗ് കാച്ചി അന്നത്തെ സംഭാഷണങ്ങള്‍ അവസാനിപ്പിച്ചു.

Read more »