സത്യത്തില്‍ ഈ സീറ്റ് സമത്വം വേണമെന്നൊക്കെ നമ്മുടെ നാട്ടിലെ ലേഡീസ് പറയുന്നുണ്ടെങ്കിലും ജനാധിപത്യത്തില്‍ ഇവര്‍ അത്ര കാര്യമായി പങ്കെടുക്കുന്നുണ്ടോ എന്നാണ് ഒരു സംശയം. നല്ല കട്ടയ്ക്ക് രാഷ്ട്രീയമുള്ള അത് പോലെ അഭിപ്രായമുള്ള ചേച്ചിമാരെ നന്നായിട്ടറിയാം എന്നാലും എന്‍റെ ചെറിയ ചില അനുഭവങ്ങള്‍ വച്ച് ഇവര് ഇലെക്ഷന്‍ പരിപാടിയും ത്യാഗ സീന്‍ ആക്കുകയാണ് പതിവ് എന്നാണു എന്‍റെ …
മരിച്ചു പോയ പ്രൊഫൈലുകള്‍
ആത്മഹത്യ കുറിപ്പുകളെഴുതി വച്ച്
ഫേസ്ബുക്ക് പ്രൊഫൈലുകളും മരിക്കാന്‍ തുടങ്ങുകയാണ്…!!!
മരണത്തിന് , ആ പ്രക്രിയക്ക് ;
ബൈപ്രൊഡകറ്റ് ഒന്ന് മാത്രം…
ശൂന്യത….!!!
എന്‍റെ സൈബര്‍ ലോകത്തിന്‍റെ ഇടനാഴികളില്‍ ,
ഐ.സി യു മുക്കിലെ ചിരി ക്ലബുകളില്‍,
നിന്‍റെ ആത്മഹത്യ എന്നെ വേട്ടയാടും.
ലാപ്പ്ടോപ്പിന്റെ നാലതിരുകള്‍ക്കപ്പുറം
നീ ജീവിച്ചിരിപ്പുണ്ടെന്ന്‍ എനിക്ക് ഉറപ്പാണ്.
പക്ഷേ നേരില്‍ കണ്ടാലും തിരിച്ചറിയാന്‍
എനിക്ക് ; അല്ല നമുക്ക് കഴിയില്ലല്ലോ…!!!
ഫേയ്ക്ക്ക്കുകളെ വെറുക്കുന്ന ഈ ലോകത്ത്
നമുക്ക് നമ്മളെ നഷ്ടപ്പെടുത്താം…!!!
ഇനിയുള്ള സൈനപ്പുകളില്‍
വേരിഫൈഡ് അക്കൗണ്ടുകളായ്
നമുക്കിനിയും ജനിക്കാം….!!!
കുടുംബക്ഷേത്രങ്ങൾ ഉണ്ടാക്കുന്നത് എങ്ങനെ
” കുടുംബക്ഷേത്രങ്ങൾ ഉണ്ടാകുന്നത് എങ്ങനെയാണ് ? ”
” കുടുംബക്ഷേത്രങ്ങൾ ഉണ്ടാവുകയല്ലല്ലോ ഉണ്ടാക്കുകയല്ലേ…”
“ആ എങ്കിൽ ഉണ്ടാക്കുന്നത് എങ്ങനെയാണ്?”
” ആദ്യം നമ്മൾ പോയി ഒരു ജോത്സ്യനെ കാണണം .
മക്കൾക്ക് ജോലി കിട്ടുന്നില്ല കല്യാണം നടക്കുന്നില്ല തുടങ്ങിയ പ്രശ്നങ്ങൾ മുതൽ വീട്ടിനകത്ത് ഭയങ്കര ചൂടാണ് കറികൾ ഫ്രിഡ്ജിൽ വച്ചാലും മൂന്ന് ദിവസം കഴിയുമ്പോ കേടാവുന്നു എന്നൊക്കെ പറയുക.
ഇതു പോലെയുള്ള ഒന്നോ രണ്ടോ മൂന്നോ സിറ്റിംഗ്ങ്ങിനു ശേഷം അവർ കുടുംബ ദേവതയുടെ അതൃപതിക്ക് പാത്രമാണ് നിങ്ങളും കുടുംബത്തിൽ പിറന്ന മറ്റുള്ളവരും എന്നു പ്രഖ്യാപിക്കും

Recent Comments