വോട്ടവകാശം ലഭിക്കലും തിരഞ്ഞെടുപ്പ് വരുമ്പോള്‍ തോന്നുന്ന ആവേശവും തമ്മില്‍ വല്യ ബന്ധമൊന്നുമില്ല. എന്നെ സംബന്ധിച്ചിടത്തോളം വോട്ടവകാശം ലഭിക്കുന്നതിനു മുമ്പുള്ള തിരഞ്ഞെടുപ്പുകളാണ് ഞാന്‍ കുറേ കൂടി എന്ജോയ് ചെയ്തിട്ടുള്ളത്. തിരഞ്ഞെടുപ്പുകാലത്ത് എന്‍റെ വീടിന്‍റെ മുന്നിലാണ് പാര്‍ട്ടിപ്രവര്‍ത്തകര്‍ അവരുടെ സ്റ്റാള്‍ ഇട്ടിരിക്കാറുള്ളത്. ആരും അധികം ഒന്നും സംസാരിക്കാതെ വോട്ട് ചെയ്യാന്‍ പോകുന്ന ജനങ്ങളെ ഒന്ന്‍ നോക്കി ചിരിച്ച് സംശയമുള്ളവര്‍ക്ക് ചിഹ്നങ്ങള്‍ പറഞ്ഞു കൊടുത്ത് കുട്ടികളായ ഞങ്ങള്‍ക്ക് ചിഹ്നത്തിന്റെ പേപ്പര്‍ മോഡലുകളും നോട്ടീസുകളും തന്ന് കള്ളത്തരമെന്നു തോന്നാത്ത വിധം കള്ളവോട്ട് ചെയ്യാന്‍ ആള്‍ക്കാരെ പറഞ്ഞു വിട്ട് അങ്ങനെ അങ്ങനെ…. !!! എന്തോ രസമായിരുന്നു….
ഒരു തേങ്ങാ കഥ
പണ്ട് ഇത് പോലൊരു വിഷു കഴിഞ്ഞ് സദ്യയും കഴിച്ച് ഏറണാകുളത്തിന് വണ്ടി കേറിയതാണ്. തലശ്ശേരിയും വടകരയും കൊയിലാണ്ടിയും താണ്ടി നാല് മണിക്ക് വണ്ടി കോഴിക്കോടെത്തി. ആര്‍ത്തിയോടെ കാത്തുനിന്ന ഒരു കൂട്ടം ജനങ്ങള്‍ വണ്ടിയുടെ തുറന്നു കിടക്കുന്ന അനവധി വാതിലുകളില്‍ കൂടി അകത്തേക്ക് കയറി ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളില്‍ ഇരിക്കാനും, തലക്ക് മുകളിലുള്ള റാക്കുകളില്‍ ബാഗുകളും ലഗേജുകളും തള്ളികയറ്റാനും തമ്മില്‍ മത്സരിച്ചു. എല്ലാ ബഹളവും തള്ളികയറ്റവും അവസാനിച്ച ശേഷം വര്‍ദ്ധിച്ച ജനപിന്തുണയോടെ ട്രെയിന്‍ വീണ്ടും യാത്രയാരംഭിച്ചു. ഉറക്കത്തിന്റെ ഭാരം കാരണം കണ്‍പോളകള്‍ അടഞ്ഞു കൊണ്ടിരിക്കുന്നതിനിടെയാണ് അത് സംഭവിച്ചത്.
കലാലയരാഷ്ട്രീയം:- ചില നവചിന്തകള്‍
ഒരു കോളേജ് മാഗസിന് വേണ്ടി എഴുതിയത്. നാം ജീവിക്കുന്ന കാലഘട്ടത്തില്‍ നമുക്ക് ചുറ്റിലും നിലനില്‍ക്കുന്ന വ്യവസ്ഥിതികളോട് ആരോഗ്യകരമായ രീതിയില്‍ കലഹിക്കുക, പ്രതികരിക്കുക, പ്രതിഷേധിക്കുക തെറ്റുകള്‍ തിരുത്തി മുന്നോട്ട് നീങ്ങാന്‍ സമൂഹത്തെ പ്രാപ്തമാക്കുക ഒരു ജനാധിപത്യ സമൂഹത്തില്‍ ഏതൊരു പൗരന്റെയും കടമ ഇതാണ്. ആ കടമ ക്രിയാത്മകമായ രീതിയില്‍ നിര്‍വഹിക്കുമ്പോഴാണ് ജനാധിപത്യം അതിന്‍റെ സൗന്ദര്യത്തിലും ശക്തിയിലും പൂര്‍ണത …

Recent Comments