സീന്‍ 1
രാത്രി / ഓഫീസ്
മങ്ങിയ വെളിച്ചം.
സിസിടിവി ക്യാമറയിലൂടെ തെളിയുന്ന ആളോഴിഞ്ഞ ഓഫീസിന്‍റെ Intr ദൃശ്യങ്ങള്‍.
Fade to
CCTV Cam 1
ആളോഴിഞ്ഞ ഒരു കോറിഡോര്‍.
Fade to
CCTV Cam 2
അടഞ്ഞു കിടക്കുന്ന ഒരു വാതില്‍
Fade to
CCTV Cam 3
ഡെസ്കില്‍ നിന്നും ഒരു ഫ്ലവര്‍ വെയ്സ് താഴെ വീഴുന്നു.
Fade to
CCTV Cam 2
അടഞ്ഞു കിടക്കുന്ന വാതിലിലൂടെ കൈകള്‍ ചേര്‍ത്തു പിടിച്ച് ഒരു യുവാവും യുവതിയും മുറിയിലേക്ക് പ്രവേശിക്കുന്നു.
Fade to
CCTV Cam 1
നേരത്തെ കണ്ട കോറിഡോറിലൂടെ അവര്‍ കൈ ചേര്‍ത്ത് നടക്കുന്ന Shot ( പിറകില്‍ നിന്നും ).
Fade to
Steadicam
ജനാലയിലൂടെ അവര്‍ പുറത്തേക്ക് നോക്കിയിരിക്കുന്നു.
Fade to
ഡാന്‍സ് ചെയ്യുന്നു. ( If possible )
Cut to
ടൈറ്റിലുകള്‍
Cut to
സീന്‍ 2
Ext –
സിറ്റിയുടെയും ഇന്‍ഫോപാര്‍ക്കിന്‍റെയും Top angle Shots.
Voice Over
Hello good evening every one, you are listening to 97.7 റേഡിയോ ഒമേഗ, the super good FM station. ഇന്നത്തെ Evening Excitements നിങ്ങളുടെ കൂടെ ഞാന്‍ രഞ്ചു. ഇന്നത്തെ നമ്മുടെ ഇവിനിംഗ് എക്സൈറ്റ്മെന്റില്‍ പങ്കെടുക്കാനായി ഇവിടെ എത്തിയിട്ടുള്ളത് ഭയങ്കര ധൈര്യശാലിയായ ഒരു ഗസ്റ്റാണ് പേര് രാഹുല്‍. നിങ്ങളില്‍ കുറച്ചു പേരൊക്കെ കണ്ട് കാണും രാഹുല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ. ഇനി കാണാത്തവര്‍ക്ക് വേണ്ടി ഞാന്‍ വേണേല്‍ ചുരുക്കി പറയാം. ഓഫീസിന്‍റെ ടെറസ്സില്‍ വച്ച് ഒരു ദിവസം രാത്രി മാസങ്ങള്‍ക്ക് മുമ്പ് മരിച്ചുപോയ തന്‍റെ രണ്ട് colleges നെ രാഹുല്‍ കണ്ടു. സാധാരണ നമ്മളൊക്കെ ആണെങ്കില്‍ പേടിച്ച് ഓടും അല്ലെ, രാഹുല്‍ അത് തന്‍റെ മൊബൈല്‍ ക്യാമറയില്‍ ഷൂട്ട് ചെയ്തു. ബാക്കി കാര്യങ്ങള്‍ നമ്മളോട് പറയാന്‍ രാഹുല്‍ ഇപ്പോ ഇവിടെയുണ്ട്. ഇത് .97.7 റേഡിയോ ഒമേഗ Evening Excitements നിങ്ങളുടെ കൂടെ ഞാന്‍ രഞ്ചു.

Recent Comments