തുരുത്ത്

ഞാൻ ഒരു തുരുത്താണ്.
നിങ്ങളിൽ നിന്ന് ഏറെ ദൂരെയുള്ള തുരുത്ത്.
എത്തപ്പെടാൻ എളുപ്പമല്ലാത്ത തുരുത്ത്.
ജീവിതത്തിന്റെ ഓളങ്ങളിൽ
ജംങ്കാറു തുഴഞ്ഞ് നിങ്ങൾക്ക് വരാം;
പക്ഷെ ഞാൻ കുതിർന്ന് തീരും മുൻപേ
നിങ്ങൾ അകന്ന് പോവുക.

തുരുത്തിന്‍റെ സംഗീതം നിശ്ശബ്ദതയാണ്.
അതിന്‍റെ ഭാവം സ്വച്ഛതയാണ്.
ഒരു സമയ ദൂരത്തിനപ്പുറം
അവ നിങ്ങൾക്ക് ബോറടിക്കും.
പിന്നെ ഈ തുരുത്ത്
നിങ്ങൾക്കൊരു ഭാരമാവാം.
അതു കൊണ്ട് ഒരു സമയ ദൂരത്തിനപ്പുറം
നിങ്ങൾ മാറി പോവുക,
ദൂരേക്ക് പോവുക,
അകലേക്ക് പോവുക…

Leave a Comment


NOTE - You can use these HTML tags and attributes:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>