മനസ് വൃത്തിയാക്കണം,
ഒരു ദിവസം ലീവ് എടുത്തു.
കൈലിയുടുത്ത്,
മൂക്കിൽ തുണി കെട്ടി,
അകത്തേക്ക് കയറി.
ചൂലും കൈയിലുണ്ട്.
ഇരുട്ടാണ്…!!!
ജാലകം തുറന്നു…
മാറാല പിടിച്ചു കിടക്കുകയാണ്…!!
കിടപ്പുണ്ട് അവിടെ,
പണ്ട് മറന്ന് പോയ പലതും.
മനപ്പൂർവ്വം അങ്ങോട്ട് മാറ്റി വെച്ചത്,
പുതിയത് വന്നപ്പോ പിറകിലായി പോയത്…!!!
എല്ലാം തൂത്തുവാരി ചാക്കിലാക്കി.
ഇനി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തണം,
കത്തിയമരട്ടെയെല്ലാം…!!!!
തിരിച്ചു നടക്കുമ്പോൾ കാലിൽ തടഞ്ഞു
എട്ടാം ക്ലാസിൽ ഇംഗ്ലീഷ് ടീച്ചർ ചോദിച്ചപ്പോ
മറന്നു പോയ പദ്യ ശകലം…!!!
അതും വാരി ചാക്കിലിട്ടു.
ഇനി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തണം,
കത്തിയമരട്ടെയെല്ലാം…!!!
എന്നിട്ടൊന്നു ഉറങ്ങണം
ഉറങ്ങണം…!!

0 Comments.