Category Archives: നട്ടപ്രാന്തുകള്‍

മുറിവ്

കാലം നമ്മളിൽ സൃഷ്ടിക്കുന്ന മുറിവുകളെ കാലം തന്നെ മറവിയുടെ മരുന്നുനീരിറ്റിച്ച് ഉണക്കുമെന്നൊക്കെ പറയുന്നത് എന്തൊരു വല്യ നുണയാണ്. സത്യത്തിൽ നമ്മൾ ഒന്നും മറക്കുന്നില്ല; മുറിവുകളുമായി ജീവിക്കാൻ ശീലിക്കുകയാണ്. #നട്ടപാതിരയിലെ_നട്ടപ്രാന്തുകൾ

അവർ

അടുത്തറിവുകൾക്കപുറം നിങ്ങളിൽ നിന്ന്
മാറിപ്പോയ മനുഷ്യരെ പരിചയമുണ്ടോ..?
ഉണ്ടെങ്കിൽ അവരോട് പരിഭവപെടരുത്.
വിലാസം തെറ്റികയറിപോയ വീടുകളിൽ
ആരും കേറി പാർക്കാറില്ലലോ…

Read more »

ഉറക്കമില്ലായ്മകള്‍

ഉറക്കമില്ലാരാത്രികൾ പലവിധമുണ്ട്.

അതിൽ

ഉള്ളിലെ ചിന്തകളോട് കലഹിച്ച്

ഇറങ്ങി പോയ മനസിനെയും കാത്ത്

വിളക്കണയ്ക്കാതെ

ഇരുട്ടിലേക്ക് നോക്കിയിരുന്ന്

അവസാനിച്ചു പോകുന്ന രാത്രികളോടാണ്

എനിക്കിഷ്ടക്കൂടുതൽ.

കാരണം

കാത്തിരിപ്പാണ് ഏറ്റവും വലിയ സുഖം.

Read more »