Perception ( ShortFilm ) Script

Fingent Technology Solutions ന്‍റെ Annual Day, Ekatra 2015 നോടാനുബന്ധിച്ചു നടത്തിയ Short Film Competition ല്‍ മികച്ച  Short Film മായി  തിരഞ്ഞെടുത്ത ഞങ്ങളുടെ Short Film ന്‍റെ തിരക്കഥ.

Thanks and Titles

Scene 1

Reception Area

Fingent Technology Solutions  എന്നെഴുതിയ ബോര്‍ഡിലൂടെ ക്യാമറ Pan  ചെയ്യുന്നു.

cut to

റിസപ്ഷന്റെ ഒരു വശത്തുള്ള ചെറിയ മുറിയില്‍ ഒരു ഇന്റര്‍വ്യൂ നടക്കുന്നത് അവ്യക്തമായി കാണാം.

cut to

Interview Room

( കമ്പനി hr ദീപ പ്രിയയെ ഇന്റര്‍വ്യൂ ചെയ്യുകയാണ് )

ദീപ :- ” Do you have any questions for me? “

പ്രിയ :- ” Nothing ma’am….”

ദീപ :- ” Oky….” ( പ്രിയയുടെ Resumeല്‍ എന്തോ എഴുതിക്കൊണ്ട്  ) ” So Priya, We are still interviewing candidates… anyway I’ll let you know the result within one week “

പ്രിയ :- ” Thank You Mam ” ( ദീപ ചിരിച്ചു കൊണ്ട് ശരിയെന്നര്‍ത്ഥത്തില്‍ തലകുലുക്കുന്നു. അവള്‍ എഴുന്നേറ്റ് വാതില്‍ തുറന്ന് പുറത്തേക്ക് പോകുന്നു. )

cut to

റിസപ്ഷനിലെ സോഫയില്‍ നിന്നും ബാഗ് എടുത്ത് പ്രിയ പുറത്തേക്ക് നടക്കുന്നു.

Scene 1 A

Interview room

ദീപ മുറിയില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ കയ്യില്‍ ലാപ്ടോപ്പും ഒരു നോട്ട്ബുക്കുമായി മാനേജര്‍ സീനിലേക്ക് കടന്നു വരുന്നു.

മാനേജര്‍ :- ” So you finished our first list. “

ദീപ :- ” yes sir…”

മാനേജര്‍ :- oky. update the results as early as possible.”

ദീപ :- ” Sure sir..”

മാനേജര്‍ :- ” Oky. Thank you. Good night…”

മാനേജര്‍ പുറത്തേക്കും ദീപ അകത്തേക്കും പോകുന്നു.

Scene 1 B

Infopark Intr

പ്രിയ ഫോണ്‍ കയ്യിലെടുത്ത് ആരെയോ വിളിക്കുന്നു.

പ്രിയ:- “ഹലോ  അമ്മേ ഇന്റര്‍വ്യൂ കഴിഞ്ഞു… ഇല്ല അത് കുഴപ്പമില്ല.  ഇവിടുന്ന് വണ്ടി കിട്ടും… ആ ട്രെയിന്‍ 3 മണിക്കേയുള്ളൂ.  ഞാന്‍  സ്റ്റേഷനില്‍ എത്തിയിട്ട് വിളിക്കാം.  ശരി. ”

Scene 2

Infopark Compound / Night

ഗേറ്റിനു നേരെ നടന്നു വരുന്ന പ്രിയ. പരിസരം ഏറെക്കുറെ ശൂന്യമാണ്. നടന്ന് വന്ന് ഗേറ്റിന്റെ അരികില്‍ നില്‍ക്കുന്ന ഹിന്ദിക്കാരന്‍ സെക്യൂരിറ്റിയെയും കടന്ന് റോഡിലേക്ക് നടക്കുന്നു.

റോഡും പരിസരവും വിജനമായിരിക്കുന്നത് കണ്ട് ചെറിയ അസ്വസ്ഥതയോടെ ചുറ്റും നോക്കുന്നു. ഗേറ്റിന്റെ അടുത്തു നില്‍ക്കുന്ന സെക്യൂരിറ്റിയെ കണ്ട് അയാളുടെ  അടുത്തേക്ക് നടക്കുന്നു.

പ്രിയ :- ” ചേട്ടാ….. ശ്ശെ..”  ( പെട്ടെന്ന് അയാള്‍ മലയാളി അല്ലല്ലോയെന്നോര്‍ത്ത് സംസാരം അവള്‍ക്ക് അറിയാവുന്ന മുറി ഹിന്ദിയില്‍ തുടരുന്നു )

” भाई  साभ  रेलवे स्टेशन जाने केलिए बस और ऑटो  कहां से मिलती हे  ?? ”

സെക്യൂരിറ്റി :- ” ഇനി.. ഇവിടെ.. നിന്ന്.. വണ്ടി.. ഇല്ലാ.. മെഡാം “

പ്രിയ :- ” Oky ” ( തിരിച്ചു റോഡിലേക്ക് തന്നെ നടക്കുന്നു ) ” ശ്ശെ…” ( ചിന്തമാഗ്നയായി ഫോണ്‍ കൊണ്ട് മുഖത്ത് തട്ടി കൊണ്ടിരിക്കുന്നു )

പിന്നെ ഫോണില്‍ ഒരു നമ്പര്‍ ഡയല്‍ ചെയ്ത് ചെവിയോട് ചേര്‍ക്കുന്നു.

ഫോണിന്റെ അങ്ങേ തലയ്ക്കല്‍ നിന്നും സ്ത്രീ ശബ്ദം :- ” ഹലോ പ്രിയ എന്തായി.?? “

പ്രിയ ( അല്പം തിടുക്കത്തില്‍ ) :- ” ഹെലോ നാന്‍സി, അതൊന്നും കുഴപ്പില്ലാരുന്നെടി… ഇന്റര്‍വ്യൂ ഇപ്പോ കഴിഞ്ഞേയുള്ളൂ… ഇവിടെ പക്ഷെ ഓട്ടോയൊന്നും ഇല്ല… എനിക്ക്…”

നാന്‍സി (ഫോണില്‍) :- ” ഓ ഇതിപ്പോ കുറെ വൈകിലോ… ഇനി അവിടിന്നു ബസിണ്ടാവില്ല… ഓട്ടോ കിട്ടുവോന്നു നോക്ക്, ഇല്ലെങ്കില്‍ നടക്കേണ്ടി വരും…”

പ്രിയ :- ” ശ്ശെ ഇനിയിപ്പോ എന്താ ചെയ്യാ…”

നാന്‍സി :- ” നീ പേടിക്കല്ലേ… നീയൊരു ഓട്ടോ കിട്ടുവോന്ന് നോക്കെടി… ഇത്തിരി നേരം നിന്നാ മതി. കിട്ടും. ടെന്‍ഷന്‍ ആവണ്ടാ… ”

പ്രിയ :- ” ഹം ശരി ഞാന്‍ കേറിയിട്ട് വിളിക്കാം…”

പ്രിയ വീണ്ടും ഫോണ്‍ കൊണ്ട് മുഖത്ത് തട്ടുന്നു. സെക്യൂരിറ്റി ജീവനക്കാരനെ നോക്കുന്നു. തലയും ചെരിച്ച് വച്ച്  കസേരയിലിരുന്ന് ഉറങ്ങുകയാണ് അയാള്‍.

ഇരുട്ടില്‍ എവിടെയോ പട്ടികള്‍ ബഹളം വയ്ക്കുന്ന ശബ്ദം.  

അവള്‍ കുറച്ച് പിന്നിലേക്ക് മാറി നില്‍ക്കുന്നു. കയ്യിലെ വാച്ചിലേക്ക് നോക്കുന്നു. അസ്വസ്ഥത വര്‍ദ്ധിച്ചു വരുന്ന മുഖഭാവം.

Scene 3

Road / Night

റോഡിലെ നിയോണ്‍ ബള്‍ബിന്റെ പ്രകാശത്തിലേക്ക് ഒരു നിഴലും അവ്യക്തമായ ഒരു രൂപവും കടന്നു വരുന്നു. ( അത് പ്രിയയാണെന്നും അവള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് നടക്കാന്‍ ആരംഭിച്ചുവെന്നും മനസിലാകുന്ന തരത്തിലുള്ള ദൃശ്യം. )

പേടി കലര്‍ന്ന മുഖഭാവത്തോടെ വേഗത്തില്‍ നടക്കുകയാണ് പ്രിയ. ( വേഗത്തില്‍ നടക്കുന്ന കാലുകളുടെയും മുഖഭാവത്തിന്റെയും ദൃശ്യങ്ങള്‍.)

Scene 3 A

Road / Night

വഴിവക്കില്‍ മുഷിഞ്ഞ വേഷത്തോടെ  മയക്കുമരുന്നടിമയെ പോലെ ഒരാള്‍ ഇരിക്കുന്നു. ഏതോ ഒരു വസ്തുവിലേക്ക് തുറിച്ചു  നോക്കി കൊണ്ടിരിക്കുകയാണ്  അയാള്‍.  അയാളുടെ  പിറകില്‍ കൂടി നടന്ന് പോകുകയാണ് പ്രിയ. പിന്നില്‍ ഒരു  ഇലയനക്കം തോന്നി അയാള്‍ തിരിഞ്ഞു നോക്കുന്നു.  വല്ലാത്ത  ഒരു ചിരിയോടെ  അയാള്‍ പ്രിയക്ക് പിന്നിലായി  നടക്കുന്നു.

മുഖം തിരിച്ചപ്പോള്‍ തന്റെ പിന്നില്‍ ഒരാളെ കണ്ട് അവള്‍ ചെറിയൊരു ആന്തലോടെ അല്പം കൂടി വേഗത്തില്‍ മുന്നോട്ട് നടക്കുന്നു.

ചെറുപ്പകാരന്‍  :- ” ചേച്ചിയേയ് ഇങ്ങനെ ധൃതി കാണിക്കല്ലേ “

അടക്കിപിടിച്ച കിതപ്പോടെ പ്രിയ ഇടം കണ്ണിട്ട് പിറകോട്ട് നോക്കുന്നു,

കുറച്ചു പിറകിലായി പ്രിയ നടക്കുന്ന അതേ വേഗത്തില്‍ അയാളും നടന്നു വരികയാണ്.

Scene 4

Road / Night

കിതച്ചു കൊണ്ട് ഓടിവരുന്ന പ്രിയ. പിറകില്‍ അവളെ ഫോളോ ചെയ്യുന്ന ചെറുപ്പക്കാരനെയും കാണാം.

cut to

ഓടിവരുന്ന പ്രിയയുടെ മുഖത്തേക്ക് ക്യാമറ സൂം ചെയ്യുന്നു. മുഖത്ത് അവളുടെ നേര്‍ക്ക് വരുന്ന ഏതോ വാഹനത്തിന്‍റെ ഹെഡ് ലൈറ്റില്‍ നിന്നുള്ള പ്രകാശം പതിക്കുന്നു. ശേഷം ഒരു ജീപ്പ് അവളുടെ മുന്നിലായി വന്നു നില്‍ക്കുന്ന ശബ്ദം.

cut to

ഒരു പോലീസ് ജീപ്പ് അവളുടെ മുന്നില്‍ നില്‍ക്കുന്നു. ഡ്രൈവറുടെ സീറ്റില്‍ നിന്നും ഒരാള്‍ തലപുറത്തേക്കിട്ട് അവളെ നോക്കുന്നു. ഗൗരവമാര്‍ന്ന മുഖഭാവം. വണ്ടി ഓഫ്‌ ചെയ്ത് അയാള്‍ പുറത്തേക്കിറങ്ങുന്നു.

അയാള്‍ :- ” ഹം എന്ത് പറ്റി ” അയാള്‍ പ്രിയ ഓടിവന്ന വഴിയിലേക്ക് നോക്കുന്നു.

പ്രിയ :- ” സര്‍ അവിടെ ഒരാള്‍ എന്നെ എന്‍റെ പിന്നാലെ… അവിടെ…” ( പേടിയോടെയും കിതച്ചു കൊണ്ടും പറഞ്ഞവസാനിപ്പിക്കുന്നു )

അയാള്‍ :- ” എവിടെ ?? ” ( പ്രിയ തിരിഞ്ഞുനോക്കുന്നു. ആരെയും കാണുന്നില്ല. )

പ്രിയ :- ” ദാ അവിടെ സര്‍ എന്‍റെ പിന്നാലെ ഉണ്ടായിരുന്നു…. ” ( അവള്‍ കൈ ചൂണ്ടുന്നു. )

അയാള്‍ :- ” നിങ്ങള്‍ ഇപ്പോള്‍ എങ്ങോട്ട് പോകുന്നു. “

പ്രിയ :- ” സര്‍ ഞാനിവിടെ ഒരു ഇന്റര്‍വ്യൂനു വേണ്ടി വന്നതാ. കഴിഞ്ഞപ്പോ ലേറ്റ് ആയി… റെയില്‍വേ സ്റ്റേഷനില്‍ പോകാന്‍ ഓട്ടോ കിട്ടിയില്ല. ഇനി രാത്രി മൂന്ന്‍ മണിക്കേ ഉള്ളു ട്രെയിന്‍…. “

അയാള്‍ :- ” വഴിയൊക്കെ നടക്കുന്നത് സേഫ് അല്ല. ഇനിയിപ്പോ ഈ രാത്രി നിങ്ങള്‍ എവിടെയും പോകണ്ടാ. എന്‍റെ സ്റ്റേഷന്‍ എവിടെ അടുത്താണ്. ട്രെയിന്‍ ടൈം ആകുന്നത് വരെ You can wait there. വരൂ.”

പ്രിയ :- ” നോ സര്‍ കുഴപ്പമില്ല. I am fine. “

അയാള്‍ :- ” നിങ്ങളാണ് പറഞ്ഞത് നിങ്ങളെ ആരോ ഫോളോ ചെയ്യുന്നുവെന്ന്. ഈ വഴിയില്‍ അടുത്ത 3 കിലോമീറ്റര്‍ വരെ ഒരാളെയോ ഒരു വണ്ടി പോലും നിങ്ങള്‍ക്ക് കാണാന്‍ കിട്ടില്ല. so ഞാന്‍ പറഞ്ഞത് കേള്‍ക്കു. Come inside..”

അയാളുടെ ശബ്ദം കനത്തു. അയാള്‍ ജീപ്പില്‍ കയറി സ്റ്റാര്‍ട്ട്‌ ചെയ്തു. ഇനി അയാളുടെ മുഖത്ത് നോക്കാന്‍ ധൈര്യമില്ലെന്ന പോലെ പ്രിയ ജീപ്പില്‍ കയറുന്നു.

cut to

ജീപ്പ് അകന്നു പോകുന്ന ദൃശ്യം. വിജനമാകുന്ന റോഡ്‌. റോഡരികില്‍ നിന്നും ചുണ്ടില്‍ ഒരു സിഗരറ്റുമായി അവളെ ഫോളോ ചെയ്ത അയാള്‍ റോഡിലേക്ക് കയറി വരുന്നു. അയാള്‍ ഇരുട്ടിലേക്ക് നടന്നു നീങ്ങുന്നു.

Scene 4A

Road / Night

ഓടിക്കൊണ്ടിരിക്കുന്ന ജീപ്പ്. ജീപ്പിന്റെ അകത്തു നിന്നും പുറത്തുനിന്നുമുള്ള ദൃശ്യങ്ങള്‍.

comfortable അല്ലാത്ത പ്രിയയുടെ  മുഖഭാവം. വികാരമില്ലാത്ത മുഖഭാവം അയാള്‍ക്കും.

പ്രിയ നാന്‍സിക്ക് വാട്ട്സ്സാപ്പില്‍ മെസ്സേജ് അയക്കുന്നു.

cut to

ജീപ്പ് അകന്നു പോകുന്ന ദൃശ്യം.

cut to

ഒരു വളവു തിരിഞ്ഞ് താഴേക്ക് ഇറങ്ങിപോകുന്ന ജീപ്പ്.  ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷന്‍ എന്നെഴുതിയ ബോര്‍ഡിലേക്ക് സൂം ചെയ്യുന്ന ക്യാമറ.

Scene 5

Police Station / Night

പോലീസ് സ്റ്റേഷന്‍റെ മുന്നിലേക്ക് റോഡില്‍ നിന്നും കയറി വരുന്ന ജീപ്പ്. ഡോര്‍ തുറന്ന്‍ പ്രിയയും അയാളും പുറത്തേക്കിറങ്ങുന്നു.

പ്രിയ ചുറ്റും നോക്കുകയാണ് അവര്‍ രണ്ടു പേരല്ലാതെ മറ്റാരും ആ പരിസരത്തില്ല. ( close up shot ല്‍ മുഖത്തെ പരിഭ്രമം വ്യക്തമാകുന്നു. )

” ഹല്ലോ ” വീണ്ടും അയാളുടെ ഉറച്ച ശബ്ദം.

അവള്‍ അകത്തേക്ക് കയറുന്നു.

cut to

അയാളുടെ ഓഫീസ് എന്ന് തോന്നുന്ന മുറിയിലേക്ക് പ്രിയ കയറുന്നു. ചുവരില്‍ അയാള്‍ ഇരിക്കുന്നതിന്റെ നേരെ മുകളിലായി മഹാത്മാഗാന്ധിയുടെ പുഞ്ചിരിച്ചു നില്‍ക്കുന്ന ഫ്രെയിംചെയ്ത ഫോട്ടോ. തീരെ comfortable അല്ലാത്ത രീതിയില്‍ അയാളുടെ എതിര്‍വശത്തായി അവള്‍ ഇരിക്കുന്നു.

മുറിയില്‍ എല്ലായിടത്തും അവള്‍ കണ്ണോടിക്കുന്നു. മേശപ്പുറത്ത് ഒരു ലാന്‍ഡ്‌ ഫോണ്‍, രണ്ട് മൊബൈല്‍ ഫോണുകള്‍, ഒരു ഗ്ലോബ്, കുറെ ഫയലുകള്‍ എന്നിവ കാണാം. ഒരു വശത്തെ ചുവരിലെ നോട്ടീസ് ബോര്‍ഡില്‍ പിടികിട്ടാപ്പുള്ളികളുടെ ഫോട്ടോസ് ഒട്ടിച്ചു വച്ചിരിക്കുന്നു.

മൊബൈലില്‍ എന്തോ തിരയുകയാണ് അയാള്‍. പെട്ടെന്ന്‍ അത് നിര്‍ത്തി ആരെയോ വിളിക്കാനെന്ന പോലെ ലാന്‍ഡ്‌ഫോണ്‍ ചെവിയോട് ചേര്‍ക്കുന്നു. അത് വര്‍ക്ക്‌ ചെയ്യുന്നില്ലെന്നറിഞ്ഞ്‌ അനിഷ്ടത്തോടെ ഫോണ്‍ ക്രാഡിലില്‍ ഇട്ട് മൊബൈല്‍ ഫോണുമെടുത്ത് വാതില്‍ ചാരി അയാള്‍ മുറിക്ക് പുറത്തേക്ക് പോകുന്നു.

മേശപ്പുറത്ത് വച്ചിരിക്കുന്ന പത്രത്തിലൂടെ കണ്ണോടിക്കുകയാണ് പ്രിയ. ( അവള്‍ കാണുന്നുവെന്ന മട്ടില്‍ പത്രവാര്‍ത്തകളിലൂടെ ക്യാമറ മൂവ് ചെയ്യുന്നു.) ഒന്ന് രണ്ട് പ്രധാനവാര്‍ത്തകള്‍ക്കിടയില്‍ ചെറിയ വാര്‍ത്ത അവള്‍ കാണുന്നു. പോലീസ് സ്റ്റേഷനില്‍ പീഡനം.

പെട്ടെന്ന്‍ മുറിക്ക് പുറത്ത് നിന്നും അയാളുടെ ശബ്ദം. ” ഹലോ നിധിന്‍ അവിടെ തന്നെ ഇല്ലേ…. ഹം… എന്നാല്‍ ഒന്നിവിടെ വരൂ. പെട്ടെന്ന്. “

പത്രത്തിലെ ടൈറ്റില്‍ ഒന്നുകൂടി പ്രിയയുടെ മനസിലെന്ന പോലെ സ്ക്രീനില്‍ തെളിയുന്നു.

( അവളുടെ മുഖത്തിന്‍റെ ക്ലോസ്അപ്പ് ഷോട്ട് )

നിധിന്‍ ???  അവള്‍ പതുക്കെ അവളോട് തന്നെ ചോദിച്ചു.

അവള്‍ മുറിയിലാകെ ഒന്നു കണ്ണോടിക്കുന്നു. ഒടുവില്‍ മേശപുറത്ത് വച്ചിരിക്കുന്ന ഒരു കത്രികയില്‍ അവളുടെ നോട്ടം അവസാനിക്കുന്നു. അതെടുത്ത് വാനിറ്റി ബാഗിന്‍റെ പിന്നില്‍ ഒളിപ്പിക്കുന്നു.  വാതില്‍ തുറക്കുന്ന നിമിഷം ഒരു ആക്രമണത്തിന് തയ്യാറായെന്ന പ്രിയ പോലെ ഇരിക്കുന്നു,

പെട്ടെന്ന്‍ മുറിയിലെ ബള്‍ബ്‌ ഓഫ് ആകുന്നു.

പ്രിയ കിതപ്പോടെ, ഭയപ്പാടോടെ കത്രികയില്‍ അമര്‍ത്തി പിടിച്ച് വാതില്‍ തുറക്കുന്ന നിമിഷത്തിനായി ചെവി കൂര്‍പ്പിച്ചിരിക്കുന്നു.

വെളിച്ചവുമായി മുറിയിലേക്ക് അയാള്‍ കടന്നു വരുന്നു. കസേരയില്‍ നിന്നും മുന്നില്‍ ബാഗും അതിന്‍റെ പിന്നില്‍ കത്തിയുമായി അവള്‍ ഏഴുന്നേറ്റ അതെ നിമിഷത്തില്‍ ബള്‍ബ്‌ വീണ്ടും തെളിയുന്നു.

പെട്ടെന്ന്‍ മുന്നില്‍ നിന്നും ഒരു സ്ത്രീ ശബ്ദം.

” കോണ്‍സ്റ്റബിള്‍ നിധിന്‍ റിപ്പോര്‍ട്ടിംഗ് സര്‍ “

ആ സ്ത്രീ അയാളെ സല്യൂട്ട് ചെയ്യുന്നു.

അയാള്‍ ( പ്രിയയുടെ നേര്‍ക്ക് തിരിഞ്ഞ് ) : ” This is Nidhin she is here to help you. ട്രെയിന്‍ ടൈം ആകുമ്പോ ഇവിടെ നിന്ന് സ്റ്റേഷന്‍ സൈഡിലേക്ക് പോകുന്ന ഏതെങ്കിലും ജീപ്പില്‍ നിങ്ങള്‍ക്ക് പോകാം. ഓക്കേ. “

അയാള്‍ മുറിക്ക് പുറത്തേക്ക് നടക്കുന്നതിനിടയില്‍ പ്രിയയുടെ ശബ്ദം

” Thank You Sir  Thank You Very Much….”

അയാള്‍ :- ( തിരിഞ്ഞു നോക്കി അവളെ  നോക്കി പുഞ്ചിരിക്കുന്നു.)

അയാള്‍ പുറത്തേക്ക് പോകുന്നു.

പ്രിയ കത്രിക  മേശമേല്‍ വയ്ക്കുന്നു. ( കത്രികയില്‍  നിന്നും  ചുവരില്‍ ഗാന്ധിജിയുടെ ഫോട്ടോയിലേക്ക് ക്യാമറ മൂവ് ചെയുന്നു. ക്യാമറ പിറകോട്ട് മൂവ് ചെയ്ത് ദൃശ്യങ്ങള്‍ അവ്യക്തമാകുന്നു. അവിടെ ചില അക്ഷരങ്ങള്‍ തെളിയുന്നു. )

Perception

end

Leave a Comment


NOTE - You can use these HTML tags and attributes:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>