കഴിയുമായിരുന്നില്ല, പണ്ടെനിക്ക്;
എന്നെ തന്നെ വെറുക്കുവാന്‍…
പരീക്ഷകള്‍ തോറ്റപ്പോഴും,
പ്രണയത്തെ ചതിച്ചപ്പോഴും,
നന്ദികേട് ശീലിച്ചപ്പോഴും,
കള്ളത്താല് ജയിച്ചപ്പോഴും,
കഴിഞ്ഞിരുന്നിലെനിക്ക് ;
എന്നെ തന്നെ വെറുക്കുവാന്‍.
എന്നെ തന്നെ വെറുക്കുവാന്‍…
പരീക്ഷകള്‍ തോറ്റപ്പോഴും,
പ്രണയത്തെ ചതിച്ചപ്പോഴും,
നന്ദികേട് ശീലിച്ചപ്പോഴും,
കള്ളത്താല് ജയിച്ചപ്പോഴും,
കഴിഞ്ഞിരുന്നിലെനിക്ക് ;
എന്നെ തന്നെ വെറുക്കുവാന്‍.
പക്ഷെ ഇന്ന്, വേനലുകള്‍ക്കിപ്പുറം;
തറവാട്ട് ദേവന്റെ വാളിന്റെ മൂര്‍ച്ചയില്‍
സ്വപ്നങ്ങളുടെ കഴുത്തറുത്ത്, എന്റെ
ചിന്തകളെ ഞെക്കിക്കൊന്ന്; ഇവിടത്തെ,
ആള്ക്കൂട്ടത്തിലൊരുവനാവാന് നടക്കവേ
വെറുക്കുന്നു ഞാന്‍ എന്നെ തന്നെ.
കഴിയുന്നു; ഇന്നെനിക്ക്,
എന്നെ തന്നെ വെറുക്കുവാന്‍…!!!

0 Comments.