പണ്ട് നമ്മടെ എന്‍ എഫ് വര്‍ഗീസ് പറഞ്ഞ ഒക്കഡേല് ഇങ്ങനെ ചേടി നടക്കുന്ന ഒന്നര ചാണിന്റെ പിസ്റ്റൾ അല്ലാത്ത നല്ല ഡബിൾ ബാരെൽ ഗണ്ണ്‍ ഇന്നലെ നേരിട്ട് കണ്ടു. ഗാങ്ങ്സ്റ്റര്‍ സ്പൂഫ് എന്ന വിഭാഗത്തില്‍പ്പെടുത്താവുന്ന പരീക്ഷണമാണ് എന്നൊക്കെ പറയാമെങ്കിലും നട്ടപ്രാന്തിന്റെ കുമ്മാട്ടികളിയാണ് ഈ സിനിമ.
അമൂല്യമായ ഒരു രത്ന ജോഡിക്ക് വേണ്ടി പല രാജ്യക്കാരും പല വേഷക്കാരും ഉള്‍പ്പെട്ട പല സംഘങ്ങള്‍ പൊട്ടിച്ചു തീര്‍ക്കുന്ന വെടിയും ബോംബും അത് സൃഷ്ടിക്കുന്ന പുകയുമാണ് ചിത്രത്തിന്‍റെ കഥ.
ചിരിച്ചും അലറിയും ഗോഷ്ടികള്‍ കാട്ടിയും പാഞ്ഞു നടക്കുന്ന അഭിനേതാക്കള്‍. തീ തുപ്പുന്ന തോക്കുകള്‍. തലപെരുപ്പിക്കുന്ന സംഗീതം. ഇങ്ങനെ ആമേനിലെ മായകാഴ്ചകളില്‍ നിന്നും ലിജോ ജോസ് പല്ലിശ്ശേരി എന്ന സംവിധായകന്‍ പ്രേക്ഷകരെ കൂട്ടി കൊണ്ട് പോകുന്നത് തന്റെ ഭ്രാന്തന്‍ സര്‍ഗാത്മകതയുടെ അങ്ങേയറ്റത്തെക്കാണ്.

” കടലുകുഴിച്ചപ്പോൾ കോരിയെടുത്ത
മണലെല്ലാമെങ്ങോട്ടുപോയി….???
ഭൂമിത്തൊള്ളായിരം മണല്‍ തരികള്‍
ആകാശത്തിൽ പോയി നക്ഷത്രങ്ങളായി…
ആകാശത്തൊള്ളായിരം നക്ഷത്രങ്ങള്‍…
കടലിലേക്കുവീണ മണല്‍ തരികളെല്ലാം
മീനുകളുടെ കണ്ണുകളുമായി…
മണലെല്ലാമെങ്ങോട്ടുപോയി….???
ഭൂമിത്തൊള്ളായിരം മണല്‍ തരികള്‍
ആകാശത്തിൽ പോയി നക്ഷത്രങ്ങളായി…
ആകാശത്തൊള്ളായിരം നക്ഷത്രങ്ങള്‍…
കടലിലേക്കുവീണ മണല്‍ തരികളെല്ലാം
മീനുകളുടെ കണ്ണുകളുമായി…
ഇതിനുമപ്പുറം ഒരു ഭ്രാന്തില്ല എന്ന ഉറപ്പോടെ സംവിധായകന്‍ സിനിമ അവസാനിപ്പിക്കുമ്പോള്‍ ഇത്രേം വെടി പൊട്ടിച്ചിട്ടും നുമ്മ ചത്തില്ലെടാ എന്ന്‍ അഹങ്കാരത്തോടെ വിളിച്ച് പറഞ്ഞ് പ്രേക്ഷകരും പുറത്തേക്ക് നടക്കുന്നു.
https://www.facebook.com/photo.php?fbid=1038837139468623&l=d6516cde6f
https://www.facebook.com/photo.php?fbid=1038837139468623&l=d6516cde6f

0 Comments.