തിരഞ്ഞെടുപ്പ്_2019

ന്യൂസ് ഫീഡിലും വാട്സാപ്പ് സ്റ്റാറ്റസുകളിലും പലരുടെയും ചെമ്പ് പുറത്താവുന്നുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തെ അങ്ങേയറ്റം അവഞ്ജയോടെ നോക്കിക്കാണുന്ന പുച്ഛിസ്റ്റുകൾ, എല്ലാ പാർട്ടിക്കാരും ഒരു പോലെയാണെന്ന് പറയുന്ന നിഷ്പക്ഷ നിഷ്കളങ്കർ ഇവരെയൊന്നും സംഘിന്റെ രണ്ടാംവട്ട ഭരണാരോഹണവും കോണ്ഗ്രസിന്റെ പരാജയവും അലോസരപ്പെടുത്തുന്നില്ല. പക്ഷെ ഇടതിന്റെ പരാജയം അവരെ വല്ലാതെയങ്ങ് സന്തോഷിപ്പിക്കുന്നുമുണ്ട്. മറ്റെല്ലാ ആശങ്കൾക്കുമപ്പുറം ഇവരെല്ലാം കൊണ്ടു നടക്കുന്നത് കറതീർന്ന കമ്മ്യുണിസ്റ്റ് വിരോധം മാത്രമാണ്. അത് കൊണ്ടാണ് ഇലക്ഷൻ തുടങ്ങുന്നതിന് മുൻപ് ഇത് ലോകസഭാ തെരഞ്ഞെടുപ്പാണ്, പൂച്ചയ്ക്ക് പൊന്നൊരുക്കുന്നിടത്ത് എന്താണ് കാര്യമെന്നൊക്കെ ചോദിച്ചവർ ഇപ്പൊൾ ഇത് കേരളത്തിലേക്ക് മാത്രമായി നടന്ന തിരഞ്ഞെടുപ്പിൽ ഇടത്പക്ഷം പരാജയപ്പെട്ടുവെന്ന മട്ടിൽ ആഘോഷിക്കുന്നുണ്ട്. ആ ആഘോഷങ്ങളിൽ വലിയ കാര്യമില്ല. മുഖവിലയ്ക്ക് എടുക്കേണ്ടതുമില്ല.

Read more »

കംബോഡിയൻ_കാഴ്ചകൾ

പണ്ടെങ്ങോ എൽ.പി സ്കൂൾ ക്ലാസ്സിൽ പഠിച്ചതാണ് പഴയ സപ്താൽഭുതങ്ങളുടെ കൂട്ടത്തിൽ അംഗോർവാറ്റിലെ ഒരു വിഷ്ണു ദേവാലയത്തെ പറ്റി. ഇപ്പൊ അതൊന്ന് നേരിട്ട് കണ്ടപ്പോ ക്ഷേത്രം മുഴുവൻ ബുദ്ധൻ. ഹിസ്റ്ററി തിരഞ്ഞു ചെന്നപ്പോൾ കേട്ടത് ഇങ്ങനെ. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ഖൈമർ രാജവംശത്തിലെ പ്രബലനായ രാജാവ് സൂര്യവർമ്മൻ ഹിന്ദു ക്ഷേത്രമെന്ന നിലയിൽ വിഷ്ണുവിനെ മുൻനിർത്തി നിർമ്മിച്ച …

Read more »

ഉയരെ

പെണ്ണിന്റെ സ്വപ്നങ്ങൾക്ക് പരിധി നിശ്ചയിക്കുന്നത് ആരാണ് എന്ന് ചോദിച്ച തിരക്കഥകൃത്തുക്കളാണ് സഞ്ജയ്യും ബോബിയും. വർഷങ്ങൾക്കിപ്പുറം മറ്റൊരു സ്ത്രീ കേന്ദ്രീകൃത സിനിമയുമായി വരുമ്പോൾ അവർ സംസാരിക്കുന്നത് പരിധിയില്ലാതെ സ്വപ്നം കാണുന്ന പല്ലവിയെന്ന പെണ്കുട്ടിയെ കുറിച്ചാണ്. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ആസിഡാക്രമണത്തിന് വിധേയയാകേണ്ടി വരുന്ന അവളുടെ അതിജീവനത്തിന്റെ കഥയാണ് മനു അശോക് സംവിധാനം ചെയ്‌ത ഉയരെ പറയുന്നത്.
വളരെ ചെറുതും ഒരു പരിധിവരെ പ്രവചനീയവുമായ കഥയെ കൃത്യമായ കഥാപാത്രങ്ങളിലൂടെ ഭംഗിയായി പറഞ്ഞിടത്താണ് ഉയരെ വിജയിക്കുന്നത്. ബന്ധങ്ങളുടെ സൂക്ഷമായ ആവിഷ്കരണവും ചിത്രത്തിലുണ്ട്.

Read more »