പച്ച വെളിച്ചം

പച്ച വെളിച്ചങ്ങള്‍ പ്രതീക്ഷയാണ്.
വിളിപ്പാടകലെ ആരോയെന്നൊരു പ്രതീക്ഷ.
പക്ഷെ അറിയില്ലെനിക്ക് അവര്‍ എവിടെയെന്ന്.
അറിയില്ലെനിക്ക് അവര്‍ ആരെന്നുപോലും.
ആ ചുമരുകളില്‍ കോറിയിട്ട സ്വപ്നങ്ങള്‍ക്കും
ആരോ ക്ലിക്കിയ ലൈക്കുകള്‍ പ്രതീക്ഷയാണ്.
അറിയില്ലെനിക്കതും ആരുടെതെന്നു.
ടൈപ്പിയ കമെന്റുകള്‍ തരുന്നത് ഊര്‍ജമാണ്.
അറിയിലെനിക്ക് അത് സത്യമോയെന്നു.
അറിയിലെനിക്ക് ഒരു മുഖവും മുഖംമൂടിയും.

ഒന്നരചാന്‍ സ്ക്രീനിന്റെ വിപുലതയില്‍
എന്നെ തന്നെ സോഷ്യലൈസ് ചെയ്യുമ്പോള്‍,
രാത്രിയുടെ യാമങ്ങളില്‍, അരണ്ട വെളിച്ചത്തില്‍ ,
വിരലുകള്‍ കൊണ്ട് യാത്ര ചെയ്യുമ്പോള്‍,
അറിയിലെനിക്ക് എന്റെ തന്നെ മുഖവും മുഖംമൂടിയും.

Read more »

കാള്‍സ്ബെര്‍ഗ് കോഫി

ഒരു മാസത്തില്‍ മൂന്നോ നാലോ ദിവസമാണ് വീട്ടില്‍ നില്ക്കാന്‍ അവസരം കിട്ടുന്നത്.  ആ ദിവസങ്ങളില്‍ ഒന്നും ചിന്തിക്കാതെ മനസിനെ സ്വതന്ത്രമാക്കി വിടാനാണ് എനിക്കിഷ്ടം.  അത് തന്നെയാണ് ചെയ്യാറുള്ളതും. രാത്രികളില്‍ പതിഞ്ഞ ശബ്ദത്തില്‍ പാട്ട് വച്ച് ടെറസ്സിലോ ബാല്‍ക്കണിയിലോ കിടന്നുറങ്ങും. അല്ലെങ്കില്‍ പുതിയ വല്ല പുസ്തകവും കിട്ടിയാല്‍ കടലാസുകള്‍ മറിഞ്ഞു തീരുന്നതിനനുസരിച്ച് അതിലെ വരികളോടുള്ള ഇഷ്ടം തീരുന്നില്ലെങ്കില്‍ …

Read more »

ഞായറുറക്കം

തിങ്കളിന്റെ ഉണര്‍വ്;
അത് ചൊവ്വയില്‍ മടുപ്പായി,
ബുധനിലത് ബുദ്ധിമുട്ടായി,
വ്യാഴത്തില്‍ പെരുത്ത് പെരുപ്പായി,
വെള്ളിയിലത് വലിയ വട്ടായി,
ശനിയില്‍ ഒരു ശവമായി.
ഒടുവിലിത്തിരി മരുന്ന് സേവിച്ചോന്നുറങ്ങി,
ഉറങ്ങി; നന്നായിയുറങ്ങി.
അതാണ് ഞായറുറക്കം-..!!!

Read more »