മലേഷ്യന്‍ മണ്ണില്‍….. – Part 2

ബട്ടൂ കേവ്സ്. അതാണ്‌ ഞങ്ങള്‍ പോകാന്‍ ഉദ്ദേശിച്ചിട്ടുള്ള സ്ഥലങ്ങളില്‍ മറ്റൊന്ന്. കോലാലംപൂരില്‍ നിന്നും ഏകദേശം പന്ത്രണ്ടു കിലോമീറ്റര്‍ വടക്കോട്ടു മാറി സ്ഥിതി ചെയുന്ന മലനിരകളിലാണ് ഈ ഗുഹകള്‍. ഇന്ത്യയ്ക്ക് പുറത്തുള്ള പ്രധാനപ്പെട്ട ഹിന്ദുക്ഷേത്രങ്ങളിലൊന്ന് ഇവിടെയാണ്. മുരുകനാണ് പ്രധാന പ്രതിഷ്ഠ. ഗൂഗിള്‍ മാപ്പില്‍ വഴി നോക്കി മനസിലാക്കി ഞങ്ങള്‍ പുറപ്പെട്ടു. ബുക്കിറ്റ് ബിന്ടാങ്ങിലുള്ള മോണോറെയില്‍ സ്റ്റേഷനില്‍ നിന്ന് …

Read more »

മലേഷ്യന്‍ മണ്ണില്‍ …… – Part 1

ഓഫീസില്‍ നിന്നും ഇറങ്ങുമ്പോള്‍ സമയം ആറര കഴിഞ്ഞിരുന്നു. എട്ടുമണിക്ക് മുന്‍പ് എയര്‍പോര്‍ട്ടില്‍ എത്താനായിരുന്നു ഞാനും ഫെലിക്സും തീരുമാനിച്ചിരുന്നത്. ഉബര്‍ ടാക്സിയില്‍ എയര്‍പോര്‍ട്ടിലേക്ക് പോകാനായിരുന്നു ഞങ്ങളുടെ ഉദ്ദേശം. ഫോണിലെ ഇന്റര്‍നെറ്റിന്റെ സാങ്കേതിക പ്രശ്നങ്ങള്‍ കാരണം റിക്വസ്റ്റ് കൊടുക്കാന്‍ അല്പം വൈകിയെങ്കിലും അധികം താമസിയാതെ തന്നെ ഞങ്ങള്‍ക്ക് സഞ്ചരിക്കാനുള്ള വാഹനം ഫോര്‍ഡ് ഫിയസ്റ്റ, ഇന്‍ഫോപാര്‍ക്കിന്റെ ഗേറ്റിന് മുന്നിലെത്തി. . …

Read more »

എനിക്കും നിനക്കും

എനിക്കും നിനക്കും കാണേണ്ടത്
പുതിയൊരു പുലരിയുടെ തെളിച്ചമാണ്.
എനിക്കും നിനക്കും കേള്‍ക്കേണ്ടത്
സ്വാതന്ത്ര്യത്തിന്റെ ഗീതമാണ്‌.
എനിക്കും നിനക്കും പറയേണ്ടത്
ജീവിതത്തിന്‍റെ കഥകളാണ്.
എനിക്കും നിനക്കും അറിയേണ്ടത്
രാത്രിയിലെ മഴയുടെ ഗന്ധമാണ്.
പക്ഷെ,
എനിക്കും നിനക്കും ഇടയിലുള്ളതോ;
അളക്കാനാവാത്ത ദൂരമാണ്.
കാരണം,
എനിക്കും നിനക്കും ഇടയിലുള്ളത്;
പരിചയമില്ലാത്ത ദൈവങ്ങളാണ്,
തിരിച്ചറിവില്ലാത്ത മനുഷ്യരാണ്,
പിന്നോട്ട് നീങ്ങുന്നൊരു ലോകമാണ്.

Read more »