ഉള്ളിലെവിടെയോ ഒരു പനി,
ഒളിച്ചോളിച്ച് കിടപ്പുണ്ട്.
പതുക്കെ തല നീട്ടിയപ്പോൾ
കാര്യം ഞാൻ പറഞ്ഞു
പുറത്ത് വന്നാൽ ,
നെറ്റിയിൽ തുണി നനച്ചിട്ട്,
പൊടിയരി കഞ്ഞി വിളമ്പാൻ
അമ്മയോ ,
ചൂട് പകുത്തെടുക്കാൻ ഭാര്യയോ
പാരസെറ്റമോൾ വാങ്ങി വരാൻ
കൂട്ടുകാരോ എനിക്കൊപ്പമില്ലെന്ന്…!!!
ഞാനോരു ഏകാന്തവാസിയെന്ന്…!!!!
ഒന്ന് ചുമച്ചു കൊണ്ടാ പനി
മഴയും കൊണ്ട് പതുക്കെ നടന്നു….
പനി
കിട്ടാതെ പോയ ബസ്
തീരുമാനിച്ചതാണ് രാവിലെ ഉണരാൻ,
അലാറവുമുണ്ട് രാവിലെ ഉണരാൻ,
എന്നിട്ടും ഞാൻ ഉണർന്നില്ല.
കുളിച്ചെഴുന്നേറ്റ് ചെന്നപ്പോഴേക്കും വൈകി;
കിട്ടിയില്ല ഭാവിജീവിതമെന്ന ബസ്.
ഇനി നടക്കണം, വഴിയറിയാതെ ,
കാട്ടിലൂടെ, മേട്ടിലൂടെ,
അപരിചിതത്വത്തിന്റെ നനവു പടർന്ന
മണ്ണിലൂടെ ഏകനായി….!!!
ഒഴിവാക്കാനാവാത്ത ഒഴിവു ദിവസത്തെ കളി
2016 ലെ മികച്ച ചിത്രം..!!! 2016 ലെ സിനിമഅവാര്‍ടുകള്‍ക്കൊപ്പം വന്ന വാര്‍ത്തകളിലാണ് ഒഴിവു ദിവസത്തെ കളിയെന്ന പേര് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്. റിവ്യൂകള്‍ വായിച്ചു. ഐ.എഫ്.എഫ്.കെ യില്‍ പോയി കണ്ട പലരും പറയുന്നതും കേട്ടു. ഉണ്ണി.ആറിന്റെ കഥ ഞാന്‍ വായിച്ചിട്ടുമില്ല. പക്ഷേ ആദ്യ ദിവസങ്ങളില്‍ തന്നെ ചിത്രം കാണാണമെന്നൊരു ആഗ്രഹവും ഉണ്ടായിരുന്നു. അങ്ങനെയാണ് അടുത്ത ചില സുഹൃത്തുക്കളോടൊപ്പം ഒഴിവു ദിവസത്തെ കളി കാണാന്‍ തിയേറ്ററില്‍ എത്തുന്നത്.
ഒറ്റവാക്കില്‍ ഒഴിവുദിവസത്തെ കളി ഇന്നത്തെ കാലഘട്ടത്തിന്‍റെ സിനിമയാണ്. അതിന് വ്യക്തമായ ഒരു രാഷ്ട്രീയമുണ്ട്, അത് വളരെ കൃത്യമായി നമ്മുടെ സമൂഹത്തിലെ ജാതീയതയുടെ മൂര്‍ധന്യത്തെ പറ്റി, അധികാരികളുടെ, നീതിന്യായ വ്യവസ്ഥയുടെ ജീര്‍ണ്ണതകളെ പറ്റി, ഉറക്കെ പറയുന്നുമുണ്ട്.
വളരെയധികം സിമ്പോളിക്കായാണ് ഒരുപാട് സാമൂഹ്യയാഥാര്‍ഥ്യങ്ങളെ ചിത്രം പറഞ്ഞു വെക്കുന്നത്. ഒരു തിരഞ്ഞെടുപ്പ് ദിവസം ചിലവഴിക്കാന്‍ വനന്തരത്തിലുള്ള ഒരു കെട്ടിടത്തില്‍ എത്തിച്ചേരുന്ന അഞ്ചു വ്യക്തികള്‍. അവരുടെ കള്ളുകുടിയും തമാശകളുമായി പതുക്കെ വികസിക്കുന്ന കഥാപരിസരത്തില്‍…

Recent Comments