Category Archives: കുറിപ്പുകള്‍ - Page 5

ഒഴിവാക്കാനാവാത്ത ഒഴിവു ദിവസത്തെ കളി

2016 ലെ മികച്ച ചിത്രം..!!! 2016 ലെ സിനിമഅവാര്‍ടുകള്‍ക്കൊപ്പം വന്ന വാര്‍ത്തകളിലാണ് ഒഴിവു ദിവസത്തെ കളിയെന്ന പേര് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്. റിവ്യൂകള്‍ വായിച്ചു. ഐ.എഫ്.എഫ്.കെ യില്‍ പോയി കണ്ട പലരും പറയുന്നതും കേട്ടു. ഉണ്ണി.ആറിന്റെ കഥ ഞാന്‍ വായിച്ചിട്ടുമില്ല. പക്ഷേ ആദ്യ ദിവസങ്ങളില്‍ തന്നെ ചിത്രം കാണാണമെന്നൊരു ആഗ്രഹവും ഉണ്ടായിരുന്നു. അങ്ങനെയാണ് അടുത്ത ചില സുഹൃത്തുക്കളോടൊപ്പം ഒഴിവു ദിവസത്തെ കളി കാണാന്‍ തിയേറ്ററില്‍ എത്തുന്നത്.
ഒറ്റവാക്കില്‍ ഒഴിവുദിവസത്തെ കളി ഇന്നത്തെ കാലഘട്ടത്തിന്‍റെ സിനിമയാണ്. അതിന് വ്യക്തമായ ഒരു രാഷ്ട്രീയമുണ്ട്, അത് വളരെ കൃത്യമായി നമ്മുടെ സമൂഹത്തിലെ ജാതീയതയുടെ മൂര്‍ധന്യത്തെ പറ്റി, അധികാരികളുടെ, നീതിന്യായ വ്യവസ്ഥയുടെ ജീര്‍ണ്ണതകളെ പറ്റി, ഉറക്കെ പറയുന്നുമുണ്ട്.

വളരെയധികം സിമ്പോളിക്കായാണ് ഒരുപാട് സാമൂഹ്യയാഥാര്‍ഥ്യങ്ങളെ ചിത്രം പറഞ്ഞു വെക്കുന്നത്. ഒരു തിരഞ്ഞെടുപ്പ് ദിവസം ചിലവഴിക്കാന്‍ വനന്തരത്തിലുള്ള ഒരു കെട്ടിടത്തില്‍ എത്തിച്ചേരുന്ന അഞ്ചു വ്യക്തികള്‍. അവരുടെ കള്ളുകുടിയും തമാശകളുമായി പതുക്കെ വികസിക്കുന്ന കഥാപരിസരത്തില്‍…

Read more »

സ്നേഹത്തിന്‍റെ ചില മുഖങ്ങള്‍ !!!

വർഷങ്ങൾക്ക് മുമ്പ് എറണാകുളം നോർത്തിലെ ഒരു ചെറിയ കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്ന കാലം. അടുപ്പിച്ച് രണ്ടോ മൂന്നോ അവധി കിട്ടുന്ന അവസരങ്ങളില്‍ മാത്രമേ വീട്ടില്‍ പോകാറുണ്ടായിരുന്നുള്ളൂ. വൈകുന്നേരത്തെ ആലപ്പുഴ – കണ്ണൂര്‍ എക്സപ്രസായിരുന്നു ആ കാലത്ത് ഞാന്‍ സ്ഥിരമായി യാത്ര ചെയ്തിരുന്ന ട്രെയിന്‍. ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും നേരത്തെ ഇറങ്ങുകയെന്നു പറഞ്ഞാല്‍ കുറച്ച് ചടങ്ങുള്ള കാര്യമാണ്. മാനേജര്‍ മാഡത്തോട് രാവിലെ ഒന്ന്‍ സൂചിപ്പിക്കണം. പിന്നെ വൈകുന്നേരം തിരക്കിട്ടു തീര്‍ക്കേണ്ട ജോലികള്‍ ബാക്കിയില്ലെന്നു പറഞ്ഞ് ബോധ്യപ്പെടുത്തണം എന്നിട്ട് വേണം അനുവാദത്തോടെ അവിടെ നിന്ന് ഇറങ്ങാന്‍.

പതിവു പോലെ അന്നും ജോലികൾ തീർത്ത് വൈകുന്നേരം നേരത്തെ നാട്ടിൽ പോകാൻ ഇറങ്ങിയതായിരുന്നു ഞാൻ. അന്നെ ദിവസം സൗത്തിൽ നിന്നാണ് നാലരയോടെ കണ്ണൂർ എക്സപ്രസ് പുറപ്പെടുന്നത്. രാവിലെ മുതൽ തിരക്കുള്ള ജോലികൾ കാരണം ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല. സ്റ്റേഷനിൽ എത്തിയപ്പോഴേക്കും ട്രെയിനിന്റെ അനൗൺസിമെന്റ്റുകൾ തുടങ്ങി കഴിഞ്ഞിരുന്നു. എനിക്കാണെങ്കിൽ കലശലായ വിശപ്പും ദാഹവും. ഓടി വണ്ടിയിൽ കയറുന്നതിനിടയിൽ ഒരു കുപ്പി പെപ്സി ഞാൻ വാങ്ങി. അകത്ത് കയറിയപ്പോൾ തന്നെ ഭാഗ്യത്തിന് ഒരു സീറ്റും കിട്ടി. വണ്ടിയിൽ പിന്നെയും ആളുകൾ കയറി കൊണ്ടേയിരുന്നു. സീറ്റിൽ ഇരിപ്പുറപ്പിച്ച് കിതപ്പ് ഒന്ന് മാറിയ ശേഷം ഞാൻ പതിയെ പെപ്സി കുടിക്കാൻ ആരംഭിച്ചു.

Read more »

കലാലയരാഷ്ട്രീയം:- ചില നവചിന്തകള്‍

ഒരു കോളേജ് മാഗസിന് വേണ്ടി എഴുതിയത്. നാം ജീവിക്കുന്ന കാലഘട്ടത്തില്‍ നമുക്ക് ചുറ്റിലും നിലനില്‍ക്കുന്ന വ്യവസ്ഥിതികളോട് ആരോഗ്യകരമായ രീതിയില്‍ കലഹിക്കുക, പ്രതികരിക്കുക, പ്രതിഷേധിക്കുക തെറ്റുകള്‍ തിരുത്തി മുന്നോട്ട് നീങ്ങാന്‍ സമൂഹത്തെ പ്രാപ്തമാക്കുക ഒരു ജനാധിപത്യ സമൂഹത്തില്‍ ഏതൊരു പൗരന്റെയും കടമ ഇതാണ്. ആ കടമ ക്രിയാത്മകമായ രീതിയില്‍ നിര്‍വഹിക്കുമ്പോഴാണ് ജനാധിപത്യം അതിന്‍റെ സൗന്ദര്യത്തിലും ശക്തിയിലും പൂര്‍ണത …

Read more »