” എല്ലാവരും തുല്യരായാൽ ആര് രാജാവാകും…?” മനുസ്മൃതിയിൽ അധിഷ്ഠിതമായ സമൂഹ്യക്രമം പ്രവർത്തിക്കുന്ന ഒരു നാട്ടിൽ വളരെ പ്രസക്തമായ ചോദ്യമാണ് തന്റെ ഡ്രൈവർ ആയൂൻ രഞ്ജൻ എന്ന പോലീസ് ഓഫീസറോട് ചോദിക്കുന്നത്.
ലാൽഗാംവ് എന്ന ഉത്തരേന്ത്യൻ ഗ്രാമത്തിലെ തന്റെ സ്റ്റേഷൻ അതിർത്തിൽ നടന്ന മൂന്ന് പെണ്കുട്ടികളുടെ തിരോധാനത്തിനെ പറ്റി അന്വേഷണം നടത്തുകയാണ് ആയുൻ. ഗോതമ്പ് പാടങ്ങൾ നിറഞ്ഞ ഗ്രാമീണ പാതകളിലൂടെ അയാൾ നടത്തുന്ന യാത്രയിൽ തെളിയുന്നത് ജാതിവ്യവസ്ഥകൾ അത്രമേൽ ജീർണിപ്പിച്ച ഉത്തരപ്രദേശിന്റെ സാമൂഹ്യ ജീവിതമാണ്. റോഡിൽ തല്ലുകൊള്ളുന്ന, കൊലചെയ്യപ്പെടുന്ന നിരന്തരം ബലാൽസംഗങ്ങൾ നടക്കുന്ന, മേല്ജാതിക്കാർ മൃഗതുല്യമായി പോലും കാണാൻ കൂട്ടാക്കാത്ത ദളിത്ജീവിതങ്ങളെ അവരുടെ നിസ്സഹായതകളെ അയാൾ അടുത്തറിയുകയാണ്. വലിയൊരു മാറ്റം തനിക്ക് സാധ്യമാകില്ല എന്നറിഞ്ഞിട്ടും നിലനിൽക്കുന്ന വ്യവസ്ഥിതിക്ക് എതിരെ അയാൾ ഒരു മാറ്റത്തിന് ശ്രമിക്കുന്നു.
Category Archives: സിനിമഭ്രാന്ത്
ആർട്ടിക്കിൾ_15
വൈറസ്
ഒരു വർഷം മുൻപ് നമ്മൾ കണ്മുന്നിൽ കണ്ട, ഒറ്റകെട്ടായി അതിജീവിച്ച നിപ്പയുടെ ദുരന്തകാലത്തെ തികച്ചും ഫിക്ഷണലും റിയലിസ്റ്റിക്കുമായി തിരയിൽ പുനരാവിഷ്കാരിക്കുകയാണ് ആഷിക്ക് അബുവിന്റെ വൈറസ്. മഹാരോഗത്തിനെതിരെയുള്ള നമ്മുടെ അതിജീവനഗാഥ ഒരു ഡോകുമെന്ററിയോ ഡോക്യൂഫിക്ഷനോ ആകാതെ തികച്ചും സിനിമാറ്റിക്കായും അതേ സമയം ദുരന്തകാലത്തെ കൃത്യമായി ഡോക്യുമെന്റ് ചെയ്യ്തും അവതരിപ്പിക്കുന്നു വൈറസ്. അതിജീവനത്തിന്റെ വഴികളെ ഇഴകീറി പരിശോധിക്കുകയോ, അതിരുകവിഞ്ഞ് …
ഉയരെ
പെണ്ണിന്റെ സ്വപ്നങ്ങൾക്ക് പരിധി നിശ്ചയിക്കുന്നത് ആരാണ് എന്ന് ചോദിച്ച തിരക്കഥകൃത്തുക്കളാണ് സഞ്ജയ്യും ബോബിയും. വർഷങ്ങൾക്കിപ്പുറം മറ്റൊരു സ്ത്രീ കേന്ദ്രീകൃത സിനിമയുമായി വരുമ്പോൾ അവർ സംസാരിക്കുന്നത് പരിധിയില്ലാതെ സ്വപ്നം കാണുന്ന പല്ലവിയെന്ന പെണ്കുട്ടിയെ കുറിച്ചാണ്. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ആസിഡാക്രമണത്തിന് വിധേയയാകേണ്ടി വരുന്ന അവളുടെ അതിജീവനത്തിന്റെ കഥയാണ് മനു അശോക് സംവിധാനം ചെയ്‌ത ഉയരെ പറയുന്നത്.
വളരെ ചെറുതും ഒരു പരിധിവരെ പ്രവചനീയവുമായ കഥയെ കൃത്യമായ കഥാപാത്രങ്ങളിലൂടെ ഭംഗിയായി പറഞ്ഞിടത്താണ് ഉയരെ വിജയിക്കുന്നത്. ബന്ധങ്ങളുടെ സൂക്ഷമായ ആവിഷ്കരണവും ചിത്രത്തിലുണ്ട്.

Recent Comments