Category Archives: കഥയില്ലയ്മകള്‍

അവൾ_ഒരു_രാജ്യമാകുന്നു.

യാത്രാക്ഷീണം കൊണ്ടാണോ അതോ അകത്തെ സൗകര്യവും വൃത്തിയും കൊണ്ടാണോ എന്നറിയില്ല, അപരിചിതമായ ദേശത്തിലെ ആ മുറി വളരെ പെട്ടെന്ന് തന്നെ ഞങ്ങൾക്ക് ചിരപരിചിതമായി അനുഭവപ്പെട്ടു. ട്രാവൽ ബാഗിൽ നിന്ന് അന്നത്തെ യാത്രയ്ക്ക് ആവശ്യമായ സാധനങ്ങൾ പുറത്തു വെക്കുന്നതിന്റെ ഇടയിലാണ് ഞാൻ ബിഹേവിയറൽ സയൻസിന്റെ ആ പുസ്തകം ടിപോയിലേക്ക് വച്ചത്. ദി സോഷ്യൽ ആനിമൽ – ഇരുപതാം നൂറ്റാണ്ടിലെ അറിയപ്പെടുന്ന സൈകൊളോജിസ്റ്റായ എലിയറ്റ് ആരോൻസണിന്റെ എഴുത്താണ്.

Read more »

കുന്നങ്ങാടിയിലെ ഒടിയന്‍

മനസിൽ വീണ്ടും കുന്നങ്ങാടിയാണ്. പണ്ടെപ്പോഴോ ഒരു രാക്കാറ്റിൽ പടർന്ന വാമൊഴിയിൽ നിന്ന് കേട്ട കഥയാണ് അതിന്റെ കാര്യവും കാരണവും.

കാലഘട്ടം അത്ര കൃത്യമായി നിശ്ചയമില്ല. 50കളോ 60കളോ ആകാം. ജന്മി കുടിയാൻ ബന്ധം തീരെ വഷളായ രീതിയിലല്ലെങ്കിലും സവർണ്ണമേൽക്കോയ്മ പൂർണ്ണമായും അംഗീകരിച്ച് കൊണ്ട് നിലനിൽക്കുന്ന കാലം. കുത്തരിചോറും മൂന്ന് കൂട്ടം കറികളും എന്നും ഉണ്ടാവുന്ന അപ്പർ കുന്നങ്ങാടിയിലെ അപൂർവം ചില വീടുകളിൽ ഒന്നായിരുന്നു കോടോത്ത് മാധവൻ അധികാരിയുടേത്. അവരുടെ തന്നെ ഭൂമിയിൽ താമസിക്കുന്ന പറയകുടുംബങ്ങളിലെ പെണ്ണുങ്ങൾ പലരും കോടോത്ത് വീട്ടിന്റെ അടുക്കളപ്പുറത്ത് വന്ന് അവിടുത്തെ ഊണ് നേരം കഴിയും വരെ കാത്തു നിൽക്കുന്ന പതിവ് അവിടെ ഉണ്ടായിരുന്നു. അന്ന് ബാക്കിവരുന്ന കറികളുടെ പങ്ക് പറ്റാനാണ് ആ കാത്തിരിപ്പ്. അങ്ങനെ കാത്ത് നിന്ന് കാത്ത് നിന്ന് ഒടുവിൽ അധികാരിയുടെ ഭാര്യ ജാനകി അമ്മാരത്തം വീതിച്ചു കൊടുക്കുന്ന രുചികൾ പലതും അവർ തങ്ങളുടെ കുടിലിലേക്ക് കൊണ്ടു പോയി ഒരു ദൈവിക പ്രസാദം എന്ന മട്ടിൽ അവരുടെ ആണുങ്ങൾക്ക് വിളമ്പി വന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം അത്താഴം കഴിഞ്ഞ്, വെറ്റില ചവച്ചു കൊണ്ട് ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കുമ്പോഴാണ് ജാനകി അമ്മാരത്തം അധികാരിയുടെ മുന്നിലേക്ക് വന്നത്.

” ഒരു രസം കേക്കണാ നിങ്ങക്ക് ”
അതായിരുന്നു അവരുടെ മുഖവുര.

ഉറപ്പിച്ചുള്ള മുളലിന് അനുവാദത്തിന്റെ ഛായ നൽകി അധികാരി ഭാര്യയെ നോക്കി.

“മ്മടെ തെക്കേ പറമ്പിലെ നമ്പിടെ ഓള് ചീയ്യയി ല്ലെ ”

” ഉം ”

” ഓള് എന്നും ഉച്ചക്ക് കൂട്ടാന് വരും. പഷെ രസം അതല്ല ഈട അന്നന്ന് വെച്ച കൂട്ടാന്റെ പേര് ചോയ്ച്ചന്നെ ഓള് വരും. ”

Read more »

കൂവളമാല

പണ്ട് കൊച്ചിയുടെ വിശാലമായ ആകാശത്തിന്റെ താഴെ ജോലി അന്വേഷിച്ച് നടക്കുന്ന കാലം. ദൈവം ഉണ്ട് എന്ന വിശ്വാസത്തിൽ നിന്നും അഥവാ ഉണ്ടെങ്കിലോ എന്ന അർദ്ധ വിശ്വാസത്തിലേക്ക് മനസ് പരുവപ്പെടാൻ തുടങ്ങുന്ന കാലം. താമസിക്കുന്ന മുറിയ്‌ക്ക് അടുത്തുള്ള ഒരു ക്ഷേത്രത്തിൽ അവലും ശർക്കരയും പിന്നെ നെയ്യ്പായസവും അടങ്ങുന്ന അവിടത്തെ പ്രസാദം ഉന്നം വച്ച് ദിനവും വൈകുന്നേരം ദർശനം നടത്തുന്ന കാലം. അങ്ങനെ ഒരു ദിവസമാണ് ഇന്റർവ്യൂകളുടെ നിരന്തരമായ തോൽവിക്ക് കാരണമായ വിഘ്‌നങ്ങൾ മാറാൻ ഗണപതിക്ക് ഒരു മാല കൊടുത്തേക്കാമെന്ന തോന്നലുണ്ടായത്. അങ്ങനെ കയ്യിൽ ഉണ്ടായിരുന്ന പത്തു രൂപയ്‌ക്ക് അമ്പലത്തിന്റെ അകത്തു തന്നെയുള്ള മാലക്കാരന്റെ കയ്യിൽ നിന്ന് മാലയും വാങ്ങി ഗണപതിയുടെ മുന്നിലെത്തി, വണങ്ങി മാല
സ്റ്റെപ്പിൽ സമർപ്പിച്ചതും ഒരു ശബ്ദം സൈഡിൽ നിന്ന്….

– ഗണപതിക്കാണോ കൂവളമാല…?? ഏതോ ക്ഷേത്രപാലകൻ ആണെന്ന് തോന്നുന്നു.

– സോറി എനിക്ക് ഇത് കൂവള മാലയാണെന്ന് അറിയില്ലാരുന്നു

Read more »