ഹിന്ദുത്വയെ തീർച്ചയായും നമ്മൾ തൂത്തെറിയുക തന്നെ ചെയ്യും.

ൻ ജെ എഴുതുന്നു…

1944 ഇൽ ഇറങ്ങിയ ഗ്യാസ്‌ലൈറ്റ് എന്ന ഒരു സിനിമ ഉണ്ട്. ഒരാൾ തന്റെ ഭാര്യയെ പറഞ്ഞു വിശ്വസിപ്പിക്കുകയാണ് അവൾക്ക് ഭ്രാന്താണെന്നു. അവളെ ഒരു മാനസികാരോഗ്യകേന്ദ്രത്തിലെത്തിക്കുക, അവളുടെ കുടുംബസ്വത്തുക്കളുടെ പവർ ഓഫ് അറ്റോർണി സ്വന്തം പേരിൽ കൊണ്ടുവരിക എന്നതാണ് അയാളുടെ ഉദ്ദേശം. ഈ സിനിമയുടെ പേരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഗ്യാസ്ലൈറ്റിങ് എന്ന വാക്ക് ഉണ്ടായത്. Gaslighting is a tactic in which a person or entity, in order to gain more power, makes a victim question their reality. ഇതാണ് വ്യാഖ്യാനം. ഏകാധിപതികൾ, നാർസിസിസ്റ്റുകൾ, അബ്യൂസേഴ്സ്, കൾട്ട് ലീഡേഴ്സ്, ഇവരൊക്കെ ഇതിന്റെ ഗുണഭോക്താക്കളാണ്.
ഈ വാക്ക് കഴിഞ്ഞ വർഷം പ്രമുഖ ഇംഗ്ലീഷ് ഡിക്ഷണറികളുടെ വേർഡ് ഓഫ് ദി ഇയർ ഷോർട്ട് ലിസ്റ്റിൽ പെട്ട ഒരു വാക്കായി. വസ്തുതാനന്തര (പോസ്റ്റ്ട്രൂത്) രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാന ആയുധമായി ഗ്യാസ്ലൈറ്റിങ് മാറിയത് തന്നെ അതിനു കാരണം.
ഇന്ത്യൻ രാഷ്ട്രീയത്തിൽ മോദിയെ പോലെ പോസ്റ്റ് ട്രൂത് പൊളിറ്റിക്സ് ഇത്രയും ഫലപ്രദമായി ഉപയോഗിച്ച ഒരു നേതാവില്ല. 2014 ഇൽ നാപ്പതു ശതമാനത്തിൽ താഴെ ആളുകൾ മാത്രം എൻഡിഎ ക്ക് വോട്ട് ചെയ്ത് അധികാരത്തിൽ വരുന്നതാണ് വസ്തുത എന്നിരിക്കെ രാജ്യം ഇതുവരെ കാണാത്ത തരത്തിൽ ഉള്ള ഒരു വേവ് സൃഷ്ഠിച്ചാണ്, അല്ലെങ്കിൽ മോദി വേവ് രാജ്യത്തെ പൗരന്മാരിൽ ആകെ അലയടിച്ചു എന്ന മട്ടിലാണ് അതിന്റെ നറേറ്റിവ് വന്നത്. ഇനി അന്ന് അയാളെ മുൻനിർത്തി അവർ നടത്തിയ ഗ്യാസ്ലൈറ്റിങ് എന്തായിരുന്നു?

ഒരു രക്ഷകൻ….അഴിമതിയിൽ നിന്നുള്ള മോചനം പ്രഖ്യാപിക്കുന്ന ഒരു മ്ശിഹാ…ഒരു അവതാരപുരുഷൻ, ഈ വിധത്തിൽ ഒക്കെയാണ് മോഡി ഈ നാട്ടിലെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കപ്പെട്ടത്. പണ്ട് ഹിറ്റ്ലർ അവതരിപ്പിക്കപ്പെട്ടത് പോലെ തന്നെ.
അയാൾ റെപ്രെസെന്റ് ചെയുന്ന സിസ്റ്റം ഇത്രെയേറെ ഭീതിയും ഭീകരതയും വെറുപ്പും ഈ രാജ്യത്തു സൃഷ്ടിച്ചെങ്കിൽ അത് ഒരു വലിയ ശതമാനം ആളുകളെ സൈക്കോളജിക്കലി മാനിപുലേറ്റ് ചെയ്യാൻ അതിനു കഴിഞ്ഞു എന്നത് കൊണ്ടാണ്. അതിനായി ഒട്ടേറെ കള്ളങ്ങൾ.
ഹിന്ദു വിക്റ്റിമൈസ്ഡ് ആണ്, ഹിന്ദുവിന്റെ അവകാശങ്ങൾ ഹനിക്കപ്പെടുന്നു, ഹിന്ദുക്കൾ ഭൂരിപക്ഷം ഉള്ള ഈ രാജ്യത്തു ഹിന്ദുവിന് വേണ്ടി ചോദിക്കാനും പറയാനും ആരുമില്ല എന്ന വിധത്തിൽ സോഷ്യൽ റിയാലിറ്റിയെ അതിഭീകരമായ വിധത്തിൽ മാനിപുലേറ്റ് ചെയ്താണ് അത് സാധ്യമാക്കിയത്. അങ്ങനെ ആണവർ അന്ധഭക്തുകളെ ഉണ്ടാക്കിയത്. അങ്ങനെയാണ് അവർ അക്രമക്കൂട്ടങ്ങളെ ഉണ്ടാക്കിയത്.
ഇപ്പോൾ പോലും സാധ്വി പ്രഗ്യ എന്ന തീവ്രവാദിയെ അവർ അവതരിപ്പിക്കുന്നത് എങ്ങനെ എന്നു നോക്കുക. വിക്റ്റിമൈസ്ഡ് ആയ ഒരു ഹിന്ദു സന്യാസി എന്ന വിധത്തിൽ ഉള്ള ഇമേജിൽ ആണ് അവരെ മുന്നോട്ടു വെക്കുക. ശബരിമല വിഷയത്തിലും ഈ വിധത്തിൽ ഇരവാദവും ഇരട്ടത്താപ്പും ഉപയോഗിക്കുന്നത് നാം കണ്ടതാണ്.
ഹിന്ദുത്വയുടെ ഈ കൃത്യത്തിന്റെ ബാക്കിപത്രമായി മുഖ്യപ്രതിപക്ഷ പാർട്ടി ആയ കോൺഗ്രസിനും മാറേണ്ടി വന്നു. 2014 തെരഞ്ഞെടുപ്പിനെ നേരിട്ട വിധത്തിൽ ആണോ കോൺഗ്രസ് പാർട്ടി ഇന്ന് തിരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നു നോക്കുക. ഒട്ടേറെ സ്ഥലങ്ങളിൽ ബിജെപി ക്ക് ബി ടീമായി അവർ പ്രവർത്തിക്കുന്നു. മൃദുഹിന്ദുത്വ് എന്നാണ് പറയുന്നതെങ്കിലും കോൺഗ്രസ് ഹിന്ദുത്വ അത്ര മൃദു അല്ലെന്ന് തെളിവുകൾ വെച്ച് ചൂണ്ടിക്കാണിക്കാൻ ആകും.
ഇത്തരം ഒരു സാഹചര്യത്തിലും ഈ രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളെ മാനിപുലേറ്റ് ചെയ്യാൻ ഹിന്ദുത്വയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നു മാത്രമല്ല അവരുടെ ഈ വിധത്തിൽ ഉള്ള മാനിപുലേഷന് എതിരെ ഏറ്റവും വലിയ പ്രതിരോധം തീർക്കുന്നതും ഇടതാണ്. കാരണം മതത്തിനും ജാതിക്കും അപ്പുറം മനുഷ്യപക്ഷത്ത് നിൽക്കാൻ പറയുന്ന അതിശക്തമായ ഐഡിയോളജിക്കൽ ബേസ് ഇടതിന് ഉണ്ട് എന്നുള്ളത് തന്നെ. എത്ര ചുരുങ്ങി പോയി എന്ന് ആക്ഷേപിച്ചാലും ഇടതിനെ മുച്ചൂടും മുടിക്കാൻ ഹിന്ദുത്വയ്ക്ക് കഴിയില്ല. ആശയം അടിയറവ് വെച്ചിട്ടില്ലാത്ത നട്ടെല്ലുള്ള രാഷ്ട്രീയം ഉള്ളതുകൊണ്ട് തന്നെ ഹിന്ദുത്വ സൃഷ്ട്ടിച്ച പുകമറയെ ഇല്ലാതാക്കാൻ കഴിവുള്ളത് ഇടത് ചേരിക്കാണ്. എണ്ണത്തിൽ കുറവാണ് എങ്കിൽ പോലും അവർ ഇടതിനെ ഭയപ്പെടുന്നതും അതുകൊണ്ടു തന്നെ.
ബിജെപി ഇതര പാർട്ടികൾ ചേർന്ന് ഭാവിയിൽ ഒരു മുന്നണി രൂപീകരിച്ചാലും അവിടെ ഹിന്ദുത്വ വിജയിക്കാതെ ഇരിക്കാനും അഴിമതിരഹിത രാഷ്ട്രീയം ഉണ്ടാകാനും പാർലമെന്റിൽ ഇടത് ഉണ്ടാകണം. ഇടത് ശബ്ദങ്ങൾ ഉണ്ടാകണം.
ഹിന്ദുത്വയെ തീർച്ചയായും നമ്മൾ തൂത്തെറിയുക തന്നെ ചെയ്യും.
#തിരഞ്ഞെടുപ്പ്_2019

Leave a Comment


NOTE - You can use these HTML tags and attributes:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>