ബട്ടൂ കേവ്സ്. അതാണ് ഞങ്ങള്‍ പോകാന്‍ ഉദ്ദേശിച്ചിട്ടുള്ള സ്ഥലങ്ങളില്‍ മറ്റൊന്ന്. കോലാലംപൂരില്‍ നിന്നും ഏകദേശം പന്ത്രണ്ടു കിലോമീറ്റര്‍ വടക്കോട്ടു മാറി സ്ഥിതി ചെയുന്ന മലനിരകളിലാണ് ഈ ഗുഹകള്‍. ഇന്ത്യയ്ക്ക് പുറത്തുള്ള പ്രധാനപ്പെട്ട ഹിന്ദുക്ഷേത്രങ്ങളിലൊന്ന് ഇവിടെയാണ്. മുരുകനാണ് പ്രധാന പ്രതിഷ്ഠ. ഗൂഗിള്‍ മാപ്പില്‍ വഴി നോക്കി മനസിലാക്കി ഞങ്ങള്‍ പുറപ്പെട്ടു. ബുക്കിറ്റ് ബിന്ടാങ്ങിലുള്ള മോണോറെയില്‍ സ്റ്റേഷനില്‍ നിന്ന് …
Category Archives: യാത്രകള്‍ - Page 7
മലേഷ്യന്‍ മണ്ണില്‍ …… – Part 1
ഓഫീസില്‍ നിന്നും ഇറങ്ങുമ്പോള്‍ സമയം ആറര കഴിഞ്ഞിരുന്നു. എട്ടുമണിക്ക് മുന്‍പ് എയര്‍പോര്‍ട്ടില്‍ എത്താനായിരുന്നു ഞാനും ഫെലിക്സും തീരുമാനിച്ചിരുന്നത്. ഉബര്‍ ടാക്സിയില്‍ എയര്‍പോര്‍ട്ടിലേക്ക് പോകാനായിരുന്നു ഞങ്ങളുടെ ഉദ്ദേശം. ഫോണിലെ ഇന്റര്‍നെറ്റിന്റെ സാങ്കേതിക പ്രശ്നങ്ങള്‍ കാരണം റിക്വസ്റ്റ് കൊടുക്കാന്‍ അല്പം വൈകിയെങ്കിലും അധികം താമസിയാതെ തന്നെ ഞങ്ങള്‍ക്ക് സഞ്ചരിക്കാനുള്ള വാഹനം ഫോര്‍ഡ് ഫിയസ്റ്റ, ഇന്‍ഫോപാര്‍ക്കിന്റെ ഗേറ്റിന് മുന്നിലെത്തി. . …
കൊളുക്ക്മലയിലേക്ക്……
ഇടുക്കിയിലെ ഉയരങ്ങള്‍ തേടിയുള്ള മനോഹരമായ യാത്രയുടെ ആവേശം കെട്ടടങ്ങുന്നതിനു മുന്‍പ് മധുചെട്ടന്റെ അടുത്ത കോള്‍ വന്നു. സ്ഥലം കൊളുക്ക്മല. കേട്ടിട്ടുണ്ടായിരുന്നു ദൂരെ ആകാശത്ത് മുട്ടിനിന്നു മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചുകളിക്കുന്ന കൊളുക്കുമലയെ പറ്റി. അതു കൊണ്ടു തന്നെ പോകാനുറപ്പിച്ചു. മുന്നാര്‍-ദേവികുളം- സൂര്യനെല്ലി -അപ്പര്‍ സൂര്യനെല്ലി വഴിയാണ് കൊളുക്ക് മലയിലേക്ക് പോകേണ്ടത്. സൂര്യനെല്ലി എത്തുന്നതോടെ ടാര്‍ ചെയ്ത റോഡുകള്‍ അവസാനിക്കുകയാണ്. …

Recent Comments