Author Archives: admin - Page 24

സ്വപ്ന ബലി

ഇവിടെയോരിടത്ത് ജീവിക്കാനായ്,
ആദ്യം കുത്തി പൊട്ടിച്ചു ഞാൻ എന്റെ കണ്ണുകൾ.
പിന്നെ കൊട്ടിയടച്ചു ഞാൻ എന്റെ കാതുകൾ.
ഒടുവിൽ,
മനസ്ഥാപമില്ലാതെ കൊന്നു തള്ളി,
മുൻപ് എപ്പോഴൊക്കെയോ നെയ്തു കൂട്ടിയ
തുള്ളി മഞ്ഞിന്റെ തിളക്കമുള്ളോരെൻ
സ്വപ്നങ്ങളെ കൂടി ഞാൻ !!!
ഇന്ന് ഈ വാവിന് ഞാനും ബലിയിടുന്നു
കണ്ണീരും ഒരു ഉരുള ചേർത്ത്,
അകാലത്തില്‍ പൊലിഞ്ഞു പോയൊരെൻ
സ്വപ്നങ്ങളുടെ പേരിൽ….!!!

Read more »

മലേഷ്യന്‍ മണ്ണില്‍….. – Part 4

KLIA Ekspres മണിക്കൂറില്‍ നൂറ്റി അറുപത് കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ആ ബുള്ളറ്റ് ട്രെയിനില്‍ മടക്കയാത്രയ്ക്കായി എയര്‍പോര്‍ട്ടിലേക്ക് കുതിക്കുമ്പോള്‍ മനസ്സില്‍ പറഞ്ഞു കണ്ടു മതിയായിട്ടില്ല ആ നഗരത്തെ. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ കോലാലംപൂര്‍ നഗരവും പരിചയപെട്ട മനുഷ്യരും മനസിലും ഫേസ്ബുക്കിലുമൊക്കെയായി സ്ഥാനം നേടിയതു കൊണ്ടാവണം നേരിയ സങ്കടത്തോടെയാണ്‌ അവസാന ദിവസം ഉണര്‍ന്നെഴുന്നേറ്റത്‌. അക്വേറിയവും പെട്രോണാസ്, …

Read more »

മലേഷ്യന്‍ മണ്ണില്‍….. – Part 3

ആ വൈകുന്നേരം ഞങ്ങള്‍ തീരുമാനിച്ചത് ട്വിന്‍ പെട്രോണാസ് കാണാനാണ്. ഞങ്ങളുടെ മുറിയില്‍ നിന്ന് കണ്ടിട്ടുണ്ട് കഴിഞ്ഞ രാത്രികളില്‍; പ്രകാശദീപ്തമായ ആ ഇരട്ട കെട്ടിടങ്ങളെ. ഇനി അടുത്തു നിന്ന് കാണണം. കോലാലംപൂര്‍ എന്നു കേള്‍ക്കുമ്പോള്‍ ആ നഗരത്തെ പരിചയമുള്ള ആരും ഓര്‍ത്തെടുക്കുന്ന പേരുകളിലൊന്നാണ്‌ പെട്രോണാസ്‌ ടവര്‍. നാഗരികതയുടെ സൗന്ദര്യവും കെട്ടിട നിര്‍മ്മാണത്തിലെ വൈദഗ്ധ്യം വിളിച്ചോതുന്ന ഇരട്ട കെട്ടിടങ്ങള്‍. …

Read more »