സത്യത്തില്‍ ഈ സീറ്റ് സമത്വം വേണമെന്നൊക്കെ നമ്മുടെ നാട്ടിലെ ലേഡീസ് പറയുന്നുണ്ടെങ്കിലും ജനാധിപത്യത്തില്‍ ഇവര്‍ അത്ര കാര്യമായി പങ്കെടുക്കുന്നുണ്ടോ എന്നാണ് ഒരു സംശയം. നല്ല കട്ടയ്ക്ക് രാഷ്ട്രീയമുള്ള അത് പോലെ അഭിപ്രായമുള്ള ചേച്ചിമാരെ നന്നായിട്ടറിയാം എന്നാലും എന്‍റെ ചെറിയ ചില അനുഭവങ്ങള്‍ വച്ച് ഇവര് ഇലെക്ഷന്‍ പരിപാടിയും ത്യാഗ സീന്‍ ആക്കുകയാണ് പതിവ് എന്നാണു എന്‍റെ ഒരിത്.
ഇപ്പോ ഇത് പറയാന്‍ കാരണം ഇന്നലെ ഒരു സുഹൃത്തുമായി നടന്ന സംഫഷണത്തിന്റെ വെളിച്ചത്തിലാണ്.
“ഡി നിങ്ങള് ഫാമിലി ആയിട്ട് ഇപ്പോ തൃപൂണിത്തുറയല്ലേ താമസം…??” – ഞാന്‍
” ആതെല്ലോ….” – അവള്‍
” അവിടെ ബാബുവല്ലേ നിങ്ങള്‍ടെ എം.എല്‍.എ…. അയാള് ജയിക്കുവോ…” – ഞാന്‍
” ബാബു ആയിരുന്നു, അയാള് മന്ത്രിയായ ശേഷം പിന്നാരാന്നു അറിയില്ല…. ” – അവള്‍
ഞാന്‍ പിംഗ്…. 😛
ഇതാണ് ഒരു ന്യൂജെന്‍ ഗേള്‍.
ഇനി കഴിഞ്ഞ് പോയ ഏതൊരു തെരഞ്ഞെടുപ്പിനു നാട്ടില്‍ ഉണ്ടായ സീന്‍ പറയാ… (പേര് മാറ്റിയിട്ടുണ്ട്. മനപ്പൂര്‍വ്വാ..)
വോട്ട് ചെയ്ത് ബൂത്തില്‍ നിന്ന് പുറത്തേക്ക് നടക്കുന്ന വഴിക്ക് പാറുവമ്മയെ കണ്ടു. കൂനിക്കൂടിയാണ് അവരുടെ നടപ്പ്. വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. അവരിപ്പോ മോള്‍ടെ കൂടെയാണെന്ന് കേട്ടിരുന്നു. ഇലക്ഷന് വോട്ട് ചെയ്യാന്‍ വന്നതായിരിക്കും. കണ്ടപാടെ ഒരു കുശലം ചോദിച്ചു.
” പാറുമ്മേ വോട്ട് ആര്‍ക്കാ ചെയ്തെ…?? ”
” ന്‍റെ മോന്‍ ബാലന്‍ പറയും അമ്മെ നമ്മടെ പാര്‍ട്ടിക്ക് കൊടുക്കാണെന്ന്, ഓന്‍ രാഘവന്‍റെ ആളാ..!!! ഈ പ്രായിശൂം അയിനു ന്നെ കൊടുത്തു..”
കുറച്ച് വിശേഷങ്ങള്‍ കൂടി ചോദിച്ച ശേഷം വീട്ടിലേക്ക് നടന്നു. വഴിയില്‍ മീന്‍ വാങ്ങാന്‍ കാത്തു നില്‍ക്കുന്ന ഗീതചേച്ചിയെ കണ്ടു.
” ഗീതേച്ചിയെ മാറ്റത്തിന് ഒരു വോട്ട് ചെയ്തില്ലേ….?? ”
” മാറ്റാനാന്നോ മറിക്കാനാന്നോന്നും അറിയില്ല മോനേ. രാജേട്ടനെ കല്യാണം കഴിയിച്ച ശേഷുള്ള പിറ്റത്തെ തെരഞ്ഞെടുപ്പ് മുതല് ഓറു ന്നോട് പറഞ്ഞു കത്തിക്ക് കൊടുക്കാന്‍. അത് രാവിലന്നെ പോയി ചെയ്തിട്ട് വന്നു.”
ഗീതേച്ചിയോടും രണ്ട് വര്‍ത്തമാനം പറഞ്ഞ് വീട്ടിലെത്തിയപ്പോള്‍ അമ്മയും അനിയനും കൂടി മുട്ടന്‍ ബഹളം.
വലത്ത് നിന്ന് മൂന്നാമത്തെ ചിഹ്നത്തിന് കുത്താന്‍ പറഞ്ഞിട്ട് അമ്മ ഇടത്ത് നിന്ന് മൂന്നാമത്തേത് കുത്തിയത്രേ…:

0 Comments.