മുന്നാര്‍-ദേവികുളം- സൂര്യനെല്ലി -അപ്പര്‍ സൂര്യനെല്ലി വഴിയാണ് കൊളുക്ക് മലയിലേക്ക് പോകേണ്ടത്. സൂര്യനെല്ലി എത്തുന്നതോടെ ടാര്‍ ചെയ്ത റോഡുകള്‍ അവസാനിക്കുകയാണ്. അപ്പര്‍ സൂര്യനെല്ലിവരെ സോളിന്ഗ് ചെയ്ത വഴി ഉണ്ട് അതിനുശേഷം റോഡ് എന്ന് പറയാനാകാത്ത രീതിയിലുള്ളതാണ് വഴി. വലിയ പാറകളും തിട്ടകളുമുള്ള മലമ്പാത ചെന്നത്തുന്നത് ഏഴായിരത്തിഒരുനൂറ്റിമുപ്പതു അടി ഉയരത്തിലാണ്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തേയില തോട്ടം. ഇപ്പോള്‍ കൊത്തഗുടി പ്ലാന്ടെഷന് എന്ന് അറിയപ്പെടുന്ന തോട്ടം ദക്ഷിണഭാരതത്തില്‍ രണ്ടാമതും ആനമുടിയെക്കള്‍ അമ്പതു മീടര് മാത്രം താഴ്ന്നതുമായ മീശപുലിമല ഈ തോട്ടത്തിലാണ്.
രാവിലെ അഞ്ചുമണിക്കാണ് മുപ്പതോളം പേരടങ്ങുന്ന ഞങ്ങളുടെ സംഘം കലൂരില്‍ നിന്ന് യാത്ര പുറപ്പെട്ടത്. ഇടയില്‍ പ്രഭാത ഭക്ഷണവും കഴിച്ച് ഏകദേശം ഒന്‍പതര മണിയോടെ ഞങ്ങള്‍ സൂര്യനെല്ലിയില്‍ എത്തിചേര്‍ന്നു. ചില പെര്മിഷനുകളും മറ്റും വേണ്ടതിനാല്‍ അതൊക്കെ പൂര്‍ത്തിയാക്കി ഞങ്ങളുടെ ട്രക്കിംഗ് ആരംഭിച്ചു. മുകളില്‍ ചെന്നാല്‍ കാര്യമായ ഭക്ഷണമൊന്നും കിട്ടുകയില്ല എന്നത് കൊണ്ട് വരുന്ന വഴി വാങ്ങിച്ച ഭക്ഷണവും വെള്ളവും കയിലെടുത്തായിരുന്നു ഞങ്ങളുടെ യാത്ര.
.ജീപ്പ് പോകുന്ന വഴിയുണ്ടെങ്കിലും ട്രെക്കിംഗിന് യോജിക്കുന്ന വഴിയാണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്. വളവുകള്‍ കയറി മുകളില്‍ ചെന്നാല്‍ കാണുന്ന കാഴ്ചകള്‍ യാത്രയുടെ ക്ഷീണം മുഴുവന്‍ മാറ്റും. ഒരുഭാഗത്ത് പരവതനിരകളും പച്ചപുതപ്പിട്ട താഴ്വാരങ്ങളും നിറഞ്ഞ കേരളം. മറു ഭാഗത്ത് നോക്കെത്താദൂരം പറന്നു കിടക്കുന്ന തമിഴ്നാടിന്റെ തേനി ജില്ല. പോകുന്ന വഴിയിലുടനീളം ഒരു പാട്ട് ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു. തമിഴ്കുല ദൈവത്തിന്റെ കോവിലിലെ എന്തോ വിശേഷപ്പെട്ട ദിവസമാണതെന്ന് ഞങ്ങളുടെ ഗൈഡ് പറഞ്ഞു. മൃഗബലി നടക്കുന്ന ദിവസം. വൈകുന്നേരം നേരത്തെ മലയിറങ്ങാന്‍ സാധിച്ചാല്‍ കാണാന്‍ സാധിച്ചെക്കുമെന്നും അയാള്‍ പറഞ്ഞു. നടന്നും വിശ്രമിച്ചും ഫോട്ടോകളെടുത്തും ഞങ്ങള്‍ ഉയരത്തിലെത്തി. വളരെ ശക്തിയേറിയ കാറ്റിന്റെ ഹുന്കാരം സംസാരിക്കാന്‍ പോലും തടസമുണ്ടാക്കുന്നതയിരുന്നു. “now you are at 7130feet above msl.” എന്നെഴുതിയ ബോര്‍ഡ് വ്യൂ പോയിന്റില്‍ സ്ഥാപിച്ചിട്ടുണ്ട്. തിപടി മലയുടെയും മീശപുലി മലയുടെയും ഉയരം എഴുതിയിരിക്കുന്നതില്‍ നിന്നും തിപടി മലയെക്കാള്‍ ഉയരത്തിലാണ് ഈ വ്യൂ പോയിന്റ് എന്ന് മനസിലായി.
അപ്പോഴേക്കും വിശപ്പിന്റെ വിളി കലശലായി കഴിഞ്ഞിരുന്നു. കയ്യില്‍ കരുതിയിരുന്ന ഭക്ഷണം കഴിച്ചു. ചെറിയ ഒരു വിശ്രമവും. അവിടെ നിന്നും ഒരു കിലോമീറ്റര്‍ ഇറക്കം ഇറങ്ങിയാല്‍ കൊളുക്കുമല ഫാക്ടറിയില്‍ എത്താം. 1935 സായിപ്പന്മാര് പണിത ഈ ഫാക്ടറി ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ളതും പഴക്കമേറിയതുമാണ്. ഫാക്ടറിക്ക് സമീപത്തായി ഒരു വലിയ വെള്ളച്ചാട്ടവും വ്യൂ പൊയന്റും ഉണ്ട്. ഇവിടെ നിന്നാല്‍ കട്ടുപോത്തുകളെയും മറ്റു ജീവികളെയും കാണാന്‍ കഴിയുമെന്ന് എഴുതിവെച്ചിട്ടുണ്ട്.
ഫാക്ടറി ഉള്ളില്‍ കയറി തേയില ഉത്പാദനത്തിന്റെ വിവിധ ഘട്ടങ്ങള്‍ നേരില്‍ കണ്ടു മനസിലാക്കണമെന്നുണ്ടായിരുന്നു പക്ഷെ അവധി ദിവസമായതിനാല്‍ അതിനു സാധിച്ചില്ല. ഫാക്ടറി സന്ദര്‍ശനം നടന്നില്ലെങ്കിലും നല്ല ചൂട് കൊളുക്കുമല ചായ കുടിക്കാന്‍ സാധിച്ചു. ഇത്ര രുചികരമായ ഒരു ചായ ഇതിനുമുന്‍പൊരിക്കലും കുടിച്ചതായി ഞാന്‍ ഓര്‍ക്കുന്നില്ല. കൊളുക്കുമല തേയിലക്ക് കിട്ടിയ പല അന്ഗീകരങ്ങളും പ്രദര്ശിപ്പിചിരിക്കുന്നതു കാണാന്‍ കഴിയും .”worlds highest grown tea” എന്ന് മുദ്രണം ചെയ്ത കവറുകളില്‍ തേയില വില്ക്കാന് വെച്ചിട്ടുണ്ട്. കൊളുക്കുമല തേയിലക്ക് സാധാരണ തെയിലയെക്കള്‍ വിലകൂടുമെന്കിലും ചായകുടിച്ച ആരും അതിലൊന്ന് വാങ്ങാതെ പോകില്ല. ഞങ്ങളും വാങ്ങി കൊളുക്കുമല തേയില.
അവിടേക്ക് വരുന്ന എല്ലാ സഞ്ചാരികളേയും പോലെ വീണ്ടും വരും എന്ന് മനസ്സില്‍ ഉറപ്പിച്ചു തന്നെയാണ് മലയിറങ്ങാന്‍ തുടങ്ങിയത്. വന്ന വഴി മടങ്ങുന്ന ശീലമില്ലാത്തതിനാല്‍ കുറച്ച് കൂടി ദുര്‍ഘടമായ വഴിയിലൂടെ നടക്കാന്‍ തീരുമാനിച്ചു. മേഘങ്ങളോട് കൊഞ്ചി നില്ക്കുന്ന മലനിരകളില്‍ നിന്ന് താഴേക്കിറങ്ങാന്‍ തുടങ്ങുമ്പോള്‍ വെയില് താണിരുന്നു. കുറ്റിചെടികള്ക്കിടയിലൂടെ താഴേക്ക് കുറച്ചധിക ദൂരം ഞങ്ങള്‍ നടന്നു. ശരീരത്തിന് ചെറിയ ക്ഷീണവും മനസിന് നിറയെ സന്തോഷവും, നാക്കില്‍ തേയിലയുടെ നല്ല രുചിയും അവശേഷിപ്പിച്ച യാത്രയ്ക്കൊടുവില്‍ ഞങ്ങള്‍ സ്റ്റാര്‍ട്ടിംഗ് പൊയന്റില്‍ തിരിച്ചെത്തി. അങ്ങ് ദൂരെ തെയിലചെടികളെ മുട്ടിയുരുമ്മി മേഘങ്ങള്‍ കാഴ്ചമറക്കാന് തുടങ്ങുന്ന സുന്ദരമായ സന്ധ്യ തുടങ്ങുകയാണ്. തണുപ്പ് കൂടി തുടങ്ങുന്നു. മലമുകളിലെ സയന്തനതിനു വിട. കൊളുക്കുമലയ്ക്കും.





0 Comments.