അൽഷിമേഴ്സ് ബാധിച്ച കടലാസുകളെ
കണ്ടിട്ടുണ്ടോ ?
ഒതുക്കി വെക്കാൻ മറന്ന
അലമാരകൾക്കകത്തോ
മേശകൾക്ക് മുകളിലോ
പേഴ്സിന്റെ ഉള്ളറകളിലെക്കോ നോക്കണം ;
ചിലപ്പോൾ കാണാം.
അക്ഷരങ്ങൾ മാഞ്ഞ്
മഞ്ഞിച്ചു കിടക്കുന്ന കടലാസു തുണ്ടുകളെ.
അവയ്ക്കെല്ലാം
സ്മൃതിനാശം വന്നതാണത്രെ.
Category Archives: നട്ടപ്രാന്തുകള് - Page 2
അൽഷിമേഴ്സ് ബാധിച്ച കടലാസുകള്‍
പ്രണയരേഖ
കണ്ണിൽ കണ്ണിൽ നോക്കിയിരിക്കാൻ
നിന്നെ ക്ഷണിക്കുന്നത്
പരസ്പരം നമ്മുടെ കണ്ണുകളുടെ
ആഴത്തെ അളക്കാനാണ്;
അത് വഴി
മനസുകൾ തമ്മിലുള്ള ദൂരം ഗണിക്കാനാണ്.
ദൂരം കൂടുന്നതാണ് എനിക്കിഷ്ടം,
കാരണം അത്രയും ദൂരം,
അത്രയും കാലം സഞ്ചരിക്കേണ്ടി വരും
രണ്ടറ്റത്തു നിന്നുമുള്ള
പ്രണയ തരംഗങ്ങൾക്ക് കണ്ടുമുട്ടാൻ.
അപ്പോഴേക്കും
ഒന്നുകിലത് ദിശമാറി അകന്നു പോയിരിക്കും
അല്ലെങ്കിലത്
ഉച്ച നീചത്വങ്ങൾ പര്സപരം പരിഹരിച്ച്
ഒരു നേർരേഖയായി
നമ്മളിലേക്ക് മുന നീട്ടയേക്കാം…
അപരിചിത
ഒരുമിച്ച് റോഡ് ക്രോസ്സ് ചെയ്യാൻ നിന്നിട്ട്
എന്നെ കൂട്ടാതെ ഓടി പോയപ്പോഴും,
പിന്നീട്
നിയോൺ ബൾബിന്റെ മഞ്ഞ വെളിച്ചമുള്ളതും
വണ്ടികളുടെ ഹെഡ്ലൈറ്റ് പ്രകാശം പോലുമില്ലാത്തതുമായ
വഴികളിലൂടെ ഒരുമിച്ച് മിണ്ടാതെ നടന്നിട്ടും,
തോന്നാത്ത അപരിചിതത്വം
എനിക്ക് നിന്നോട് തോന്നിയത്
15 ആം നിലയിലേക്ക് പോകാനായി
ഞാൻ തുറന്ന എലിവേറ്റര്‍ നോക്കി നിന്ന്
ഇനിയും താഴെ എത്തിയിട്ടില്ലാത്ത മറ്റൊന്നിന് വേണ്ടി
നീ കാത്തുനിൽക്കുന്നത് കണ്ടപ്പോഴാണ്.

Recent Comments