Category Archives: പുറംകാഴ്ചകള്‍

മദ്യപിക്കാത്ത മനോജ്…

– എടാ മനോജിനെ നിനക്ക് അറിയില്ലേ..
– ഏത് തോപ്പുംപടി ഉള്ളതാണോ..?
– അല്ലെടാ ആ ഉയരം കുറഞ്ഞ് തടിച്ച…
– അവൻ ഇടപ്പള്ളി അല്ലെ…
– അതൊന്നുമല്ല ഡേയ് നമ്മുടെ മദ്യപിക്കാത്ത മനോജ്…
– ഓ അവൻ. അവനെ അറിയാം..
അറിഞ്ഞും അറിയാതെയും എന്തൊക്കെ അഡ്രസുകളാണ് മനുഷ്യർക്ക്.

Read more »

ഒരു ഡൗട്ട്

ടൗണിൽ ചെയ്യാനുണ്ടായിരുന്ന അല്ലറ ചില്ലറ പരിപാടിയെല്ലാം കഴിഞ്ഞു ഇനി റിജിനെ ഒന്നു മീറ്റണം. സിറ്റി സെന്ററിൽ വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ടുണ്ട്. മുനീശ്വരം കോവിൽ പക്കത്ത് നിന്ന് നീട്ടി വലിച്ചു ഒന്ന് നടന്നാൽ എത്താവുന്ന ദൂരമേയുള്ളൂ, പക്ഷെ ഓണത്തിന്റെ തിരക്കാണ്. മനുഷ്യരെ തട്ടി നടക്കാൻ വയ്യ. പിന്നെ ഒരു വിധം നടവഴികളെല്ലാം പൂക്കച്ചവടക്കാർ കയ്യേറിയിട്ടുമുണ്ട്. ഓട്ടോ പിടിക്കാൻ തീരുമാനിച്ചു.
” ഒന്ന് സിറ്റി സെന്റർ ” ഡ്രൈവർ തലകൊണ്ട് കയറിക്കോളാൻ സിഗ്നൽ തന്നു.
ഓട്ടോയിൽ കയറിയതും ഒരു സ്ത്രീ ശബ്ദം പുറത്തു നിന്ന്. നോക്കിയപ്പോ ഒരു മദാമ്മകുട്ടി.
മീ.. ബിഫോർ യൂ…

Read more »

കംബോഡിയൻ_കാഴ്ചകൾ

പണ്ടെങ്ങോ എൽ.പി സ്കൂൾ ക്ലാസ്സിൽ പഠിച്ചതാണ് പഴയ സപ്താൽഭുതങ്ങളുടെ കൂട്ടത്തിൽ അംഗോർവാറ്റിലെ ഒരു വിഷ്ണു ദേവാലയത്തെ പറ്റി. ഇപ്പൊ അതൊന്ന് നേരിട്ട് കണ്ടപ്പോ ക്ഷേത്രം മുഴുവൻ ബുദ്ധൻ. ഹിസ്റ്ററി തിരഞ്ഞു ചെന്നപ്പോൾ കേട്ടത് ഇങ്ങനെ. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ഖൈമർ രാജവംശത്തിലെ പ്രബലനായ രാജാവ് സൂര്യവർമ്മൻ ഹിന്ദു ക്ഷേത്രമെന്ന നിലയിൽ വിഷ്ണുവിനെ മുൻനിർത്തി നിർമ്മിച്ച …

Read more »