ഇവിടെയോരിടത്ത് ജീവിക്കാനായ്,
ആദ്യം കുത്തി പൊട്ടിച്ചു ഞാൻ എന്റെ കണ്ണുകൾ.
പിന്നെ കൊട്ടിയടച്ചു ഞാൻ എന്റെ കാതുകൾ.
ഒടുവിൽ,
മനസ്ഥാപമില്ലാതെ കൊന്നു തള്ളി,
മുൻപ് എപ്പോഴൊക്കെയോ നെയ്തു കൂട്ടിയ
തുള്ളി മഞ്ഞിന്റെ തിളക്കമുള്ളോരെൻ
സ്വപ്നങ്ങളെ കൂടി ഞാൻ !!!
ഇന്ന് ഈ വാവിന് ഞാനും ബലിയിടുന്നു
കണ്ണീരും ഒരു ഉരുള ചേർത്ത്,
അകാലത്തില്‍ പൊലിഞ്ഞു പോയൊരെൻ
സ്വപ്നങ്ങളുടെ പേരിൽ….!!!
Category Archives: നട്ടപ്രാന്തുകള്‍ - Page 6
സ്വപ്ന ബലി
എനിക്കും നിനക്കും
എനിക്കും നിനക്കും കാണേണ്ടത്
പുതിയൊരു പുലരിയുടെ തെളിച്ചമാണ്.
എനിക്കും നിനക്കും കേള്‍ക്കേണ്ടത്
സ്വാതന്ത്ര്യത്തിന്റെ ഗീതമാണ്.
എനിക്കും നിനക്കും പറയേണ്ടത്
ജീവിതത്തിന്‍റെ കഥകളാണ്.
എനിക്കും നിനക്കും അറിയേണ്ടത്
രാത്രിയിലെ മഴയുടെ ഗന്ധമാണ്.
പക്ഷെ,
എനിക്കും നിനക്കും ഇടയിലുള്ളതോ;
അളക്കാനാവാത്ത ദൂരമാണ്.
കാരണം,
എനിക്കും നിനക്കും ഇടയിലുള്ളത്;
പരിചയമില്ലാത്ത ദൈവങ്ങളാണ്,
തിരിച്ചറിവില്ലാത്ത മനുഷ്യരാണ്,
പിന്നോട്ട് നീങ്ങുന്നൊരു ലോകമാണ്.
പച്ച വെളിച്ചം
പച്ച വെളിച്ചങ്ങള്‍ പ്രതീക്ഷയാണ്.
വിളിപ്പാടകലെ ആരോയെന്നൊരു പ്രതീക്ഷ.
പക്ഷെ അറിയില്ലെനിക്ക് അവര്‍ എവിടെയെന്ന്.
അറിയില്ലെനിക്ക് അവര്‍ ആരെന്നുപോലും.
ആ ചുമരുകളില്‍ കോറിയിട്ട സ്വപ്നങ്ങള്‍ക്കും
ആരോ ക്ലിക്കിയ ലൈക്കുകള്‍ പ്രതീക്ഷയാണ്.
അറിയില്ലെനിക്കതും ആരുടെതെന്നു.
ടൈപ്പിയ കമെന്റുകള്‍ തരുന്നത് ഊര്‍ജമാണ്.
അറിയിലെനിക്ക് അത് സത്യമോയെന്നു.
അറിയിലെനിക്ക് ഒരു മുഖവും മുഖംമൂടിയും.
ഒന്നരചാന്‍ സ്ക്രീനിന്റെ വിപുലതയില്‍
എന്നെ തന്നെ സോഷ്യലൈസ് ചെയ്യുമ്പോള്‍,
രാത്രിയുടെ യാമങ്ങളില്‍, അരണ്ട വെളിച്ചത്തില്‍ ,
വിരലുകള്‍ കൊണ്ട് യാത്ര ചെയ്യുമ്പോള്‍,
അറിയിലെനിക്ക് എന്റെ തന്നെ മുഖവും മുഖംമൂടിയും.

Recent Comments