Category Archives: കഥയില്ലയ്മകള്‍ - Page 2

കഞ്ഞിയുടെ കഥ

” ഇന്ന് എവിടെ പോയി കഴിക്കും…?? ”

പുറത്ത് നിന്ന് ഫുഡ് കഴിക്കാനൊരുങ്ങുന്ന പന്ത്രണ്ടര നേരങ്ങളിലെ ഒന്നൊന്നര ചോദ്യമാണിത്. നിത്യവും ഓഫീസ് പടിക്കൽ ചോറ് എത്തിച്ചു തരുന്ന ചേച്ചി കുളിമുറിയിൽ വീണ് കാലുളുക്കി കിടക്കുന്നതിനാൽ കുറച്ചു ദിവസമായി പുറത്ത് നിന്ന് നല്ല ഭക്ഷണം കഴിക്കാൻ ഭാഗ്യം സിദ്ധിച്ച ഞാനും ലിജോയും പിന്നെ ഉണ്ടാക്കാൻ നേരമില്ലാത്തത് കൊണ്ടുമാത്രം വെറും കൈയുമായി വന്ന ഇഷാക്കുമായിരുന്നു ഇന്നത്തെ ഈ സീനിലെ കഥാപാത്രങ്ങൾ.

നേരത്തെ പറഞ്ഞ അതി ഭീകരമായ ആ ചോദ്യത്തിന് തന്റെ സ്വന്തം സ്റ്റൈലിൽ ഇഷാക്ക് സൊലൂഷൻ കണ്ടെത്തി.
” എക്സ്പ്രസ് വേയിലെ കഞ്ഞികട..!!!”
( ടിയാൻ ഒരു സുപ്രസിദ്ധ കഞ്ഞി പ്രേമിയാണ്. ഞാനും.)
ഐഡിയയുടെ ബില്ല് അടക്കാത്തത്തിന്റെ പേരിൽ മാപ്പ് പറയാൻ പോയ ലിജോയോട് യൂബെറിൽ കഞ്ഞി കടയിൽ എത്താൻ പറഞ്ഞ് ഞങ്ങൾ ഓഫീസിൽ നിന്ന് ലിഫ്റ്റിറങ്ങി.

തൂണുകളിലാതെ താർ പായയുടെ മേൽക്കൂര മാത്രമുള്ള കടക്ക് മുന്നിൽ ഞങ്ങൾ ലിജോയെ കാത്തു നിന്നു.
കഞ്ഞി എടുക്കട്ടേ..?? കടക്കാരന്റെ ചോദ്യം.

” ഒരാള് കൂടി വരാനുണ്ട് ചേട്ടാ..”

ചൂട് കഞ്ഞി അച്ചാറും പപ്പടവും കൂട്ടി കഴിക്കുന്ന ആ നിമിഷത്തെ ഞങ്ങളെ കൊതിയോടെ പ്രതീക്ഷിച്ച് കാത്തിരുന്നു.

ഈ ലിജോയെന്താ വരാത്തെ…

അങ്ങനെ ലിജോ യൂബെറിൽ വന്നിറങ്ങി. ഞങ്ങളോടൊപ്പം ചേർന്നു.

അപ്പോഴേക്കും അവിടെ ഉണ്ടായിരുന്ന മറ്റ് കസ്റ്റമേഴ്‌സ് എല്ലാവരും കളമൊഴിഞ്ഞിരുന്നു. ആ കടയിൽ ഞങ്ങളും കടക്കാരനും മാത്രം.

ഒരു മേശയ്ക്കു ചുറ്റുമായി ഞങ്ങളിരുന്നു. ഒരു ഇളംകാറ്റ് ഞങ്ങളെ തഴുകി കടന്നു പോയി. പിന്നാലെ ആവി പറക്കുന്ന കഞ്ഞി പാത്രങ്ങൾ ഞങ്ങൾക്കായി മേശമേൽ നിരന്നു. അച്ചാറും കടലയും പപ്പടവും വേറെ.. ഓരോ സ്പെഷ്യൽ സിംഗിൾ ഓംലെറ്റ് ഞങ്ങൾ ഓർഡർ ചെയ്തു.

ഉപ്പു ചേർത്തിളക്കി ചൂട് കഞ്ഞി പതുക്കെ കുടിക്കാൻ തുടങ്ങി.

Read more »

ഓര്‍മ്മകളുടെ തിരഞ്ഞെടുപ്പ്

വോട്ടവകാശം ലഭിക്കലും തിരഞ്ഞെടുപ്പ് വരുമ്പോള്‍ തോന്നുന്ന ആവേശവും തമ്മില്‍ വല്യ ബന്ധമൊന്നുമില്ല. എന്നെ സംബന്ധിച്ചിടത്തോളം വോട്ടവകാശം ലഭിക്കുന്നതിനു മുമ്പുള്ള തിരഞ്ഞെടുപ്പുകളാണ് ഞാന്‍ കുറേ കൂടി എന്ജോയ്‌ ചെയ്തിട്ടുള്ളത്. തിരഞ്ഞെടുപ്പുകാലത്ത് എന്‍റെ വീടിന്‍റെ മുന്നിലാണ് പാര്‍ട്ടിപ്രവര്‍ത്തകര്‍ അവരുടെ സ്റ്റാള്‍ ഇട്ടിരിക്കാറുള്ളത്. ആരും അധികം ഒന്നും സംസാരിക്കാതെ വോട്ട് ചെയ്യാന്‍ പോകുന്ന ജനങ്ങളെ ഒന്ന്‍ നോക്കി ചിരിച്ച് സംശയമുള്ളവര്‍ക്ക് ചിഹ്നങ്ങള്‍ പറഞ്ഞു കൊടുത്ത് കുട്ടികളായ ഞങ്ങള്‍ക്ക് ചിഹ്നത്തിന്റെ പേപ്പര്‍ മോഡലുകളും നോട്ടീസുകളും തന്ന് കള്ളത്തരമെന്നു തോന്നാത്ത വിധം കള്ളവോട്ട് ചെയ്യാന്‍ ആള്‍ക്കാരെ പറഞ്ഞു വിട്ട് അങ്ങനെ അങ്ങനെ…. !!! എന്തോ രസമായിരുന്നു….

Read more »

ഒരു തേങ്ങാ കഥ

പണ്ട് ഇത് പോലൊരു വിഷു കഴിഞ്ഞ് സദ്യയും കഴിച്ച് ഏറണാകുളത്തിന് വണ്ടി കേറിയതാണ്. തലശ്ശേരിയും വടകരയും കൊയിലാണ്ടിയും താണ്ടി നാല് മണിക്ക് വണ്ടി കോഴിക്കോടെത്തി. ആര്‍ത്തിയോടെ കാത്തുനിന്ന ഒരു കൂട്ടം ജനങ്ങള്‍ വണ്ടിയുടെ തുറന്നു കിടക്കുന്ന അനവധി വാതിലുകളില്‍ കൂടി അകത്തേക്ക് കയറി ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളില്‍ ഇരിക്കാനും, തലക്ക് മുകളിലുള്ള റാക്കുകളില്‍ ബാഗുകളും ലഗേജുകളും തള്ളികയറ്റാനും തമ്മില്‍ മത്സരിച്ചു. എല്ലാ ബഹളവും തള്ളികയറ്റവും അവസാനിച്ച ശേഷം വര്‍ദ്ധിച്ച ജനപിന്തുണയോടെ ട്രെയിന്‍ വീണ്ടും യാത്രയാരംഭിച്ചു. ഉറക്കത്തിന്റെ ഭാരം കാരണം കണ്‍പോളകള്‍ അടഞ്ഞു കൊണ്ടിരിക്കുന്നതിനിടെയാണ് അത് സംഭവിച്ചത്.

Read more »