Author Archives: admin

ജിയാവെനിലെ ആതിഥേയ

ഹാനോയ് നഗരത്തിൻ്റെ തിരക്കിൽ അലസമായി തീർന്നു പോയ ഒരു ക്രിസ്മസ് ദിനത്തിൻ്റെ പിറ്റേന്നാണ് ഞാൻ വടക്കൻ വിയറ്റ്നാമിലെ ഏറ്റവും ഭംഗിയുള്ള ഇടങ്ങളിലൊന്നായ നിൻ ബിനിൽ എത്തുന്നത്. കൃത്യമായി പറഞ്ഞാൽ നിൻ ബിന്നിലെ പ്രധാന ടൗണിൽ നിന്ന് ഏതാണ്ട് ഇരുപത് കിലോമീറ്റർ മാറിയുള്ള ജിയാവെനിലെ ഒരു ഹോംസ്റ്റേയിൽ.  നിറയെ പൂക്കളും ചെടികളും നിറഞ്ഞ മതിൽക്കെട്ട്. അതിനകത്തെ നാല് …

Read more »

മദ്യപിക്കാത്ത മനോജ്…

– എടാ മനോജിനെ നിനക്ക് അറിയില്ലേ..
– ഏത് തോപ്പുംപടി ഉള്ളതാണോ..?
– അല്ലെടാ ആ ഉയരം കുറഞ്ഞ് തടിച്ച…
– അവൻ ഇടപ്പള്ളി അല്ലെ…
– അതൊന്നുമല്ല ഡേയ് നമ്മുടെ മദ്യപിക്കാത്ത മനോജ്…
– ഓ അവൻ. അവനെ അറിയാം..
അറിഞ്ഞും അറിയാതെയും എന്തൊക്കെ അഡ്രസുകളാണ് മനുഷ്യർക്ക്.

Read more »

Article 370

ഭരണഘടനയുടെ ആർടിക്കിൾ 370നെ കുറിച്ച് കഴിഞ്ഞ ദിവസം ഒരു ചർച്ചയിൽ ഒരു അദ്ധ്യാപകൻ പറഞ്ഞത് ഇന്ത്യൻ പാർലമെൻറിന്‍റെ രാജ്യസഭയും ലോക്സഭയും വിചാരിച്ചാൽ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പ് ഭരണഘടനാ ഭേദഗതിയോടെ എടുത്ത് കളയാമെന്നാണ്.
ഭരണകർത്താക്കൾക്ക് ആത്മാർത്ഥതയില്ലാതിരുന്നത് കൊണ്ടാണ് അവർ ഇരു സഭകളിലും ഇതിനെ പിൻതുണക്കാത്തതത്രെ.
അദ്ദേഹത്തിൻറെ ന്യായം ഇതാണ്.
1956ൽ States Reorganization Act വന്നതോട് കൂടി ഭരണഘടനയിലെ Part A, Part B സ്റ്റേറ്റുകൾ (ബ്രിട്ടീഷ് ഇന്ത്യയിലെ ബ്രിട്ടീഷ് പ്രോവിൻസുകളും പ്രിൻസ്ലി സ്റ്റേറ്റുകളും) ഒരു പോലെ ഇന്ത്യൻ യൂണിയനിലെ സ്റ്റേറ്റുകൾ ആയി മാറി. ഇതിൽ Part B സ്റ്റേറ്റുകളിൽ ഒന്നായ ജമ്മു കശ്മീർ എന്ന പഴയ പ്രിൻസ്ലി സ്റ്റേറ്റ് മറ്റ് എല്ലാ സ്റ്റേറ്റുകളെയും പോലെ ഇന്ത്യയിലെ ഒരു സ്റ്റേറ്റായി മാറി. Part A, Part B സ്റ്റേറ്റുകൾ എന്ന വ്യത്യാസം ഇല്ലാതെയായി. ഭരണഘടനയുടെ 238ാം വകുപ്പ് എടുത്ത് കളഞ്ഞു(Part B സ്റ്റേറ്റുകളുടെ ഭരണ നിർവഹണത്തെ സംബന്ധിച്ചുള്ള വകുപ്പായിരുന്നു അത്.)

Read more »