Scene 01
Day / Int / Flat balcony
Flat ന്റെ ഉള്ളില്‍ ഇരുണ്ട വെളിച്ചത്തില്‍ സമീര്‍ (39) മൊബൈലിൽ ആരോടോ ഇംഗ്ലീഷിലും മലയാളത്തിലുമായി സംസാരിക്കുന്നു. ഓഫീസിലേക്ക് പോകുവാന്‍ ഉള്ള തിരക്കാണ്.
സമീർ :- “ Hey dats not a big deal. അത് നമുക്ക് നാളെ തന്നെ സംസാരിച്ച് finalise ചെയ്യാം. No problem. പിന്നെ send me all the related documents as early as possible….no ഞാൻ ഇറങ്ങാൻ തുടങ്ങുവാരുന്നു ”
ക്യാമറ dinning room ല്‍ നിന്നും പുറത്തേക്കു (balcony) മെല്ലെ നീങ്ങുമ്പോള്‍ സമീര്‍ ന്റെ ശബ്ദം കുറഞ്ഞു വരുന്നു.
Balcony ല്‍ പത്മ (34) മഴ കണ്ടു ചാരുകസേരയില്‍ ഇരുന്നു മെല്ലെ ആടുന്നു.
പത്മയുടെ അരികിലെ ചെറിയ സ്റ്റൂളിൽ ഒരു cup ചായയും ഒരു ലാപ്പ്ടോപ്പും ഉണ്ട്. അവള്‍ എന്തോ ആലോചനയിലാണെന്ന് വ്യക്തം.
close upൽ പത്മ യുടെ കണ്ണുകള്‍ അടഞ്ഞിരിക്കുന്നു.
” …you ok ” എന്ന ശബ്ദം കേട്ട് (overlap) അവള്‍ പെട്ടന്ന് കണ്ണുകള്‍ തുറക്കുന്നു..
സമീര്‍ അവളുടെ അരികില്‍ മുട്ടുകുത്തി ഇരിക്കുന്നു. അവളുടെ വയറ്റില്‍ കൈവച്ചു.
സമീര്‍: “ you ok ? ”
പത്മ: “ yes dear.”
അവൾ സമീറിന്റെ കയ്യിൽ പിടിക്കുന്നു.
സമീര്‍: “ hows kidoo? ”
പത്മ : “ she is good ”
സമീര്‍ : ( ചിരിച്ചു കൊണ്ട് ) ഉം നീ എപ്പോഴും ‘she she’ ന്ന് പറഞ്ഞു ഇനി ‘he’ ആകുമോന്നാ എന്റെ പേടി.
പത്മ : “ So what..?? അതങ്ങ് accept ചെയ്യും. ഇപ്പൊ ഇതൊന്നും അല്ലടോ എന്റെ ടെന്‍ഷന്‍… ROV ക്ക് വേണ്ടി ചെയ്യാം ന്ന് പറഞ്ഞ ആ പ്രോഗ്രാമാണ്. ”
സമീർ :- “ ഇത് ഞാൻ നിന്നോട് ഒരു പ്രാവശ്യം പറഞ്ഞില്ലേ. നിനക്ക് വേണ്ടത് child abuse awareness program അല്ലെ. നമ്മുടെ ആമിർഖാനും നിവിനും ഒക്കെ ചെയ്തതൊക്കെ കോപ്പി അടിച്ച് അതു പോലെ ഒരെണ്ണം നീയും ചെയ്യു. ”
അവള്‍ സമീറിനെ ഒന്ന് നോക്കുന്നു.
പത്മ :- “ അതൊന്നുമല്ല. We are planning something different. മൊബൈലിൽ shoot ചെയ്ത ഒരു സ്റ്റോറി ടൈപ്പ് സാധനം ചെയ്യാനാണ് ഞങ്ങളുടെ പ്ലാൻ. ”
സമീർ :- “ നിന്റെ ഉള്ളിൽ ആ പഴയ visual communication drop out ഒളിഞ്ഞിരിക്കുന്നുണ്ട്. അതിന്റെയാ ഈ ഷൂട്ട് ആൻഡ് ഷോ ഐഡിയാസ്.
പത്മ :- “ hey ഇതിന്റെ ബേസിക് concept ദിനേശ് പറഞ്ഞ ചില കാര്യങ്ങളിൽ നിന്ന് തുടങ്ങിയതാ.. ”
സമീർ :- “ ഞങ്ങൾ എന്ന് പറയുമ്പോ മനസിലായി അത് നീയും ദിനേഷും ആണെന്ന്.. raise our voice എന്ന NGOക്ക് ആകെ രണ്ട് പ്രവർത്തകർ അല്ലെ ഉള്ളു.”
പത്മ :- “ you missed one of our active member. നിന്റെ മോള്..”
സമീർ :- ( അവളുടെ വയറ്റിലേക്ക് നോക്കി കൊണ്ട് ) “ Raise Your Voice മോളെ…”
അയാളുടെ ഫോൺ ശബ്‌ദിക്കുന്നു.
സമീര്‍ :- “ oh വിളി വന്നു. അപ്പൊ ശരി ഞാൻ ഇറങ്ങുവാ. ഇന്ന് കുറച്ചു നേരത്തെ ഇറങ്ങാം. Will go out for dinner.
പത്മ :- ( അര്‍ഥം വച്ച് കളിയാക്കിയ സ്വരത്തില്‍ ) “ ഈ city യില്‍ രാത്രി രണ്ടു മണി വരെ തുറന്നിരിക്കുന്ന restaurant കൂടി കണ്ടു പിടിച്ചിട്ടു വരണെ…”
സമീര്‍ :- “ No da, ill come early. bye. tc.
phone ല്‍ “ഹലോ ..നോ നോ im just starting (voice fade)
പത്മ വീണ്ടും ലാപ്ടോപ്പ് സ്ക്രീനിലേക്ക് കണ്ണ് പൂഴ്ത്തുന്നു. അതിൽ ഒരു child molestation article/news കാണാം
Cut to
Scene 02
Day / Ext / Coffee Shop
Ext shot of coffee shop.
Shopന്റെ വെളിയില്‍ ഒരു ബൈക്കും പത്മയുടെ കാറും പാര്‍ക്ക് ചെയ്തിരിക്കുന്നു.
Cut to
Scene 02A
Day / Int / Coffee Shop
ആരോടോ phone ല്‍ chat ചെയ്തിരിക്കുന ദിനേശ് (40).
ചായ പതുക്കെ സിപ്പ് ചെയ്ത് കുടിക്കുകയാണ് പത്മ.
ചാറ്റിങ് നിർത്തി അയാൾ മൊബൈൽ ടേബിളിൽ വെക്കുന്നു.
ദിനേശ് :- “ ഈ cwc member is known to me. but mobile reachable അല്ല. text ചെയ്തിട്ടുണ്ട്. lets wait for a day . ”
പത്മ :- “ ഉം.. ” ചായ സിപ്പ് ചെയ്യുന്നു
പത്മ :- “ ഇതിപ്പോ ഒരു ആവേശത്തിന് ഞാൻ കയറി ഏറ്റതാ. കൂടെ ആരെങ്കിലുമൊക്കെ കാണുന്നാ കരുതിയെ. ”
ദിനേശ് :- “ നല്ല ബെസ്റ്റ് കരുതൽ. താൻ ഈ എൻ.ജി.ഓയിൽ വർക്ക് ചെയ്യാൻ തുടങ്ങിയിട്ട് എത്ര കാലമായെടോ… ഇത് വരെ മനസിലായില്ലേ..?? ”
പത്മ :- “ ശരിക്കും സമീർ പറഞ്ഞതാ ശരി. എന്റെ ഉള്ളിൽ പഴയ Visual Communication drop out student ഉണ്ട്. അവൾ പുറത്ത് ചാടുന്നതാ ഈ കുഴപ്പം. ”
ദിനേശ് :- “ ബൈ ദി വേ how is സമീര്‍ ?
പത്മ :- “ ഇവിടെ ഒക്കെ തന്നെ ഉണ്ട് …busy corporate guy. ”
ദിനേശ് :- “ നമ്മളെ പോലെ സഹജീവി സ്നേഹം തലയ്ക്ക് പിടിച്ചവർ മാത്രം പോരല്ലോ ഈ ലോകത്ത്…. ആ അത് വിട്. താൻ ശരിക്കുള്ള പ്ലാൻ പറഞ്ഞില്ല എന്നോട്. ”
പത്മ :- “ അതോന്നുമില്ലെടോ ഇയാൾ കഴിഞ്ഞ ദിവസം പറഞ്ഞ ആ ബാലഭവനിലെ incident ഇല്ലേ അതിന്റെ ഒരു followup. ആ കോടതി ശിക്ഷിച്ച കുട്ടിയുടെയും മരിച്ച കുട്ടിയുടെ അമ്മയുടെയും ബൈറ്റ്സ്. അത് നമ്മുടെ വോയ്സ് ഓവർ ചേർത്ത് ആ സംഭവങ്ങൾ explain cheyth ഒരു ഡോക്യൂ ഫിക്ഷൻ പോലെ present ചെയ്യുന്നു.”
ദിനേശ് :- “ ലാസ്റ്റ് പോർഷൻ ആയിട്ട് good touch bad touch ന്റെ ഒരു ഡിഫറൻസ് ഏതെങ്കിലും ഒരു doctor or consultant type ആൾക്കാരെ കൊണ്ട് ചെയ്യിപ്പിക്കാം. ”
പത്മ :- “ ys പക്കാ. ”
ദിനേശ് :- “ സമീർ പറഞ്ഞത് ശരിയാട്ടോ ഇയാള് ഒരു ഇൻവെസ്റ്റിഗേറ്റിവ് ജേർണലിസ്റ്റ് ആവേണ്ടതായിരുന്നു. ”
പത്മ :- “ ദിനേശ് നമുക്ക് ഇറങ്ങിയലോ..? ”
ദിനേശ് :- “ sure ”
പിറകോട്ട് തിരിഞ്ഞ് വെയിറ്ററോട് ബില്ല് കൊണ്ട് വരാൻ പറയുന്നു.
പത്മ :- “ ഐ need ur help ദിനേശ്..”
ദിനേശ് :- ( സമാധാനിപിക്കുവേന്നോണം )
“ ഐ ടോള്‍ഡ് you പത്മ. വെയിറ്റ് ഫോര്‍ എ day. ”
വെയിറ്റർ ബില്ല് കൊണ്ടു വയ്ക്കുന്നു.
ദിനേശ് ബില്‍ എടുക്കുമ്പോള്‍ പത്മ അത് മേടിക്കാന്‍ കൈ നീട്ടുന്നു.
ദിനേശ് :- “ ഇത്രയും വലിയ help നു ഇത്രയും ചെറിയ ട്രീറ്റ് ?? മാഡം, അത് ഞാന്‍ തന്റെ സമീര്‍ ല്‍ നിന്നും കൈ പറ്റിക്കൊള്ളാം”
പത്മ ചിരിക്കുന്നു.
Cut to
Scene 03
Night / Int / Flat balcony
ലാപ്ടോപ്പ് സ്‌ക്രീനിൽ നോക്കി ഇരിക്കുകയാണ് പത്മ. ചെവിയിൽ ഹെഡ്സെറ്റ് വച്ചിട്ടുണ്ട്.
അരികിൽ വച്ചിരിക്കുന്ന ഫോൺ റിങ് ചെയുന്നു.
ഹെഡ്സെറ്റ് മാറ്റി അവൾ ഫോൺ ചെവിയിലേക്ക് വെക്കുന്നു.
പത്മ :- “ ഹാ ദിനേശ് വീഡിയോസ് കിട്ടി. കണ്ടോണ്ടിരിക്കുവാ. ”
Inter cut
ദിനേശ് :- “ ആ ന്യൂസിന്റെ കുറച്ച് footages അത്രേയുള്ളൂ. ഒന്ന് കണ്ടു നോക്കു ”
Inter cut
പത്മ :- “ ഞാൻ വിളിക്കാം ഓക്കേ ഡാ ”
അവൾ വീണ്ടും സ്‌ക്രീനിലേക്ക് നോക്കുന്നു.
Cut to
Scene 04
Day/ Ext/ Orphanage
വളരെ ശാന്തമായ അന്തരീക്ഷം എന്ന് തോന്നിക്കും വിധം കുറെ കുട്ടികള്‍ ഒച്ചയും അനക്കവും ഒന്നും ഇല്ലാതെ അടങ്ങി ഒരിടത്ത് ഇരിക്കുന്നു.
( കുട്ടികളുടെ പലതരം ക്ലോസ് അപ്പ് ഷോട്ടുകൾ )
കെട്ടിടത്തിന്റെ വരാന്തയ്ക്കും പുറത്ത് മുന്നിലായി വളരെ ചെറിയ ആൾക്കൂട്ടം കാണാം.
ഒരു ശരീരം വെള്ളപുതപ്പിച്ചു കിടത്തിയിരിക്കുന്നതും അരികിലായി നിലവിളിക്കുന്ന ഒരു സ്ത്രീ (35) യെയും കാണാം.
ക്യാമറ മനസ്സിൽ തട്ടുന്ന ചെറിയ സംഗീതത്തിന്റെ അകമ്പടിയോടെ അതിനടുത്തേക്ക് നീങ്ങുന്നു.
ഏകദേശം 12 – 13 വയസ് പ്രായമുള്ള ഒരു പെൺകുട്ടിയാണ് മരിച്ചു കിടക്കുന്നത്.
അമ്മ :- ( നിലവിളി ) “ എന്റെ മോളെ, അന്നേ, കണ്ണു തുറക്ക് മോളെ, ഞാനും വരുവാ മോളെ നിന്റെ കൂടെ, എന്റെ കർത്താവേ എന്റെ മോള് എന്ത് ചെയ്ത്തിട്ടാ….”
നേർത്ത നിലവിളിയുടെ പാശ്ചാത്തലത്തിൽ അകത്തെ കൊറിഡോറിൽ നിന്നും രണ്ട് വനിത പോലീസുകാരോടൊപ്പം പുറത്തേക്ക് വരുന്ന നസീമ.
അവൾ പുറത്തേക്കിറങ്ങി നടക്കുകയാണ്. ഇടകണ്ണിട്ട് അന്നയെ നോക്കണോ വേണ്ടയോ എന്ന് ശങ്കിച്ചു നിൽക്കുന്ന തരം മുഖഭാവം. ഒടുവിൽ ശവത്തെയും അതിന് ചുറ്റുമുള്ള ബഹളവും ശ്രദ്ധിക്കാതെ അവൾ നടന്നു പോകുന്നു.
നിലവിളിക്ക് മേലെ ജീപ്പ് അകന്ന് പോകുന്ന ശബ്ദം.
Cut to
Scene 05
Day / Int / Court
നിർവികാരമായ മുഖത്തോടെ നിൽക്കുന്ന നസീമ.
കോർട്ടിലെ Procecuters അവളുടെ മുഖത്ത് നോക്കി എന്തൊക്കൊയോ ചോദിക്കുന്നതിന്റെ ശബ്ദമില്ലാത്ത ദൃശ്യങ്ങൾ.
ജഡ്ജി അവളുടെ മുഖത്ത് നോക്കി ഒരു ദീർഘനിശ്വാസത്തോടെ ഫയലിൽ എന്തോ എഴുതുന്നു.
( Backgroundil നിസ്സഹായതയുടെ സംഗീതം. )
വനിതാ പോലീസുകാരോടൊപ്പം നടന്നു നീങ്ങുന്ന നസീമ.
Cut to
Scene 06
Day / Ext / JH Gate
JHന്റെ main ഗേറ്റ് entrance തുറക്കുന്ന ഒരു ലേഡി.
Cut to
Scene 07
Day / Int / JH
5 – 6 ബെഡ്ഡുകൾ ഉള്ള ഒരു roomൽ,അവിടെ മൂലക്കുള്ള ഒരു ബെഡിൽ ഇരിക്കുന്ന നസീമ
നിർവികാരി ആയി നസീമ അവിടെ ഇരിക്കുന്നു
അവളുടെ കണ്ണുകൾ അടയുന്നു
Cut to
Scene 08
Day / Ext / Orphanage Coridoor
Orphanage ന്റെ വരാന്തയിലൂടെ ഓടുന്ന രണ്ടു പെൺകുട്ടികൾ. അന്നയും നസീമയും. അന്നയുടെ കൈയില്ലേ ഗിഫ്റ് പാക്കറ്റ് തട്ടി പറിക്കാൻ ആണ് നസീമ ശ്രമിക്കുന്നത്.
തട്ടിയെടുത്ത ആ പാക്കറ്റ് തുറന്നു പോലും നോക്കാതെ നസീമ വലിച്ചെറിയുന്നു.
നസീമ (ദേഷ്യത്തിൽ) : കൊണ്ടുപോ നിന്റെ ഒരു സാധനം ..
Cut to
Scene 09
Day / Int / JH
ഞെട്ടി ഉണരുന്ന നസീമ. അവൾ കിതയ്ക്കുന്നുണ്ട്.
Cut to
Scene 10
Day / Ext / Road
നഗരത്തിലെ തിരക്കുള്ള റോഡിലൂടെ കാറിൽ സഞ്ചരിക്കുന്ന പത്മ.
ദിനേശുമായി സംസാരിക്കുകയാണ് അവൾ. സ്പീക്കറിൽ ദിനേശിന്റെ ശബ്ദം കേൾക്കാം.
ദിനേശ് :- “ CWC ഓഫീസിൽ നിന്ന് ഞാൻ വിളിച്ചു പറയിപ്പിച്ചിട്ടുണ്ട്… So dont worry, direct പോയിട്ട് സൂപ്രണ്ടിനെ കണ്ടാൽമതി ”
പത്മ :- “ ഓക്കേ ദിനേശ് ഞാൻ ഡ്രൈവ് ചെയ്യുവാണ്. ഞാൻ എല്ലാം കഴിഞ്ഞിട്ട് വിളിക്കാം.”
Cut to
Scene 11
Day/ Ext/ JH Gate
ഓർഫനേജിന്റെ ഗേറ്റ് കടന്നു അകത്തേക്ക് കയറുന്ന പത്മയുടെ കാർ.
Cut to
Scene 11A
Day/ Int/ JH Office
സുപ്രണ്ടിന്റെ മുറിയിൽ അവർക്ക് അഭിമുഖമായി ഇരിക്കുന്ന പത്മ. എന്തോ എഴുതികൊണ്ടിരുന്ന ഫയൽ അടച്ചു വച്ച് അവർ പത്മയോട് സംസാരിക്കാൻ തുടങ്ങുന്നു.
സൂപ്രണ്ട് :- “ സീ പത്മ, സാധാരണ നിങ്ങളെ പോലെയുള്ള ഇൻവെസ്റ്റിഗറ്റീവ് ജേർണലിസം ആൾക്കാരെ ഒന്നും ഞങ്ങൾ കുട്ടികളെ കാണാൻ അനുവദിക്കാറില്ല. എനിക്ക് മനസിലാവുന്നില്ല നിങ്ങളെ പോലുള്ളവർക്ക് ഈ കുട്ടികളുടെ കേസിൽ എന്താണ് എത്ര താൽപര്യമെന്ന്.ഇതിപ്പോ CWC ന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ്. ”
പത്മ :- “ ഞാൻ പറഞ്ഞല്ലോ മാഡം this is not an investigation. ഞങ്ങളുടെ NGO CWC ക്ക് വേണ്ടി ചെയ്യുന്ന ഒരു കാംപെയിന് വേണ്ടിയാണ്. ”
സുപ്രണ്ട് :- “ ശരിയായിരിക്കാം ഞങ്ങളുടെ ബുദ്ധിമുട്ടുകൾ കൂടി നിങ്ങൾ മനസിലാക്കണം എന്നെ പറഞ്ഞുള്ളു. അവിടുന്ന് വിളിച്ചപ്പോൾ പറഞ്ഞു നിങ്ങളോട് സഹകരിക്കണമെന്ന്. But frequent ആയിട്ടുള്ള വിസിറ്റുകൾ ഒന്ന് ഒഴിവാക്കണം. ”
പത്മ :- “ ഷുവർ മാഡം.”
സൂപ്രണ്ട് മുന്നിൽ ഉള്ള ബെല്ലിൽ അമർത്തുന്നു. അതു കേട്ട് വാർഡൻ മേരികുട്ടി അകത്തേക്ക് വരുന്നു.
സൂപ്രണ്ട് :- “ മേരി, ഇവർ ആ പുതിയതായി വന്ന കുട്ടിയെ കാണാൻ വന്നതാണ്. ഒന്ന് കാണിച്ചു കൊടുക്കു. ”
പത്മ :- “ Thank You Mam ”
അവൾ എഴുന്നേറ്റ് മേരികുട്ടിക്കൊപ്പം മുറിക്ക് നടക്കുന്നു.
Cut to
Scene 11B
Day/ Ext/ JH
കോറിഡോറിലൂടെ നടക്കുകയാണ് പത്മയും മേരികുട്ടിയും.
അവർ ഒരു മുറിയുടെ വാതിൽക്കൽ എത്തുന്നു.
മേരിക്കുട്ടി :- “ ഈ മുറിയാണ് മാഡം. ”
അകത്ത് കട്ടിലിൽ എവിടേക്കോ നോക്കിയിരിക്കുകയാണ് നസീമ.
മേരിക്കുട്ടി ( നസീമയോട് ) :- “ ദേ നിന്നെ കാണാൻ ഒരു മാഡം വന്നിട്ടുണ്ട് ”
( തിരിഞ്ഞു പത്മയുടെ നേരെ നോക്കി കൊണ്ട് ) “ ഇതാണ് കുട്ടി മാഡം കണ്ടോളു. ”
പത്മ മുറിയുടെ അകത്തേക്ക് പ്രവേശിക്കുന്നു.
പത്മ :- ( തിരിഞ്ഞ് മേരികുട്ടിയുടെ നേരെ നോക്കി കൊണ്ട് ) “ ഞാൻ ഈ കുട്ടിയെ ഒന്ന് പുറത്തിറക്കിക്കോട്ടെ ”
മേരിക്കുട്ടി :- “ അവള് വന്നാൽ ഇറക്കിക്കോ ”
മേരിക്കുട്ടി പുറത്തേക്ക് നടക്കുന്നു.
പത്മ :- ( അവളുടെ അരികിൽ ഇരിക്കുന്നു ) “ എന്താ മോൾടെ പേര്…”
പുറത്ത് ജനാലയുടെ അരികിലെത്തിയ വാർഡൻ ഇത് കേട്ട് ഒരു അല്പം ശബ്ദം ഉയർത്തി
മേരിക്കുട്ടി :- “ എടി നിന്നോടാ ചോദിച്ചേ..”
( അല്പം ശബ്ദം താഴ്ത്തി പത്മയോടായി )
“ നജീമയോ ജമീലയോ അങ്ങനെ എന്താണ്ടാ… ആ മാഡം സംസാരിച്ചോ…”
അവർ നടന്നു നീങ്ങുന്നു. പത്മ അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്നു.
Cut to
Scene 12
Day/ Ext/ JH
നസീമയുടെ മുഖത്ത് നോക്കിയിരിക്കുന്ന പത്മ. Close shot മാറി Medium Shot ആവുമ്പോൾ അവർ ഇരിക്കുന്നത് പുറത്ത് വരാന്തയിൽ നിലത്താണെന്ന് വ്യക്തമാകുന്നു.
പത്മ :- “ മോൾടെ പേര് നസീമ ന്നല്ലേ ? ”
കുട്ടി അവളുടെ മുഖത്ത് പോലും നോക്കാതെ വിദൂരതയിലേക്ക് കണ്ണ്നട്ടിരിക്കുകയാണ്.
പത്മ :- “ നസീമയുടെ പേരിന്റെ അർഥം എന്താന്ന് നസീമയ്ക്കറിയ്വോ..? ”
കുട്ടിക്ക് ഭാവവ്യത്യാസം ഒന്നുമില്ല.
പത്മ :- “ ഞാൻ പറയട്ടെ ? Poetess കവയത്രി… മോള് കവിത എഴുതുവോ.? ”
അവൾക്ക് മാറ്റമൊന്നുമില്ല.
എങ്ങനെയെങ്കിലും അവളെ കൊണ്ട് സംസാരിപ്പിക്കനായി പത്മ വീണ്ടും സംസാരിച്ചു തുടങ്ങുന്നു.
പത്മ :- “ അത് പോട്ടെ…. നസീമ ഏത് ക്ലാസ്സിലാ പഠിക്കുന്നത് ?? ഞാൻ പറയട്ടെ 8 അല്ല… 9. ”
അവൾക്ക് ഒരനക്കവും ഇല്ല.
പത്മ :- “ 9 അല്ലെ, അല്ലെങ്കിൽ അതും പോട്ടെ…. ചേച്ചിയെന്തിനാ മോളെ കാണാൻ വന്നത് ന്നറിയ്വോ ?? മോളെ പറ്റി ഒരു കഥഎഴുതാൻ… എഴുതട്ടെ. അതിന് മോള് ഇങ്ങനെ മിണ്ടാതിരുന്നാ എങ്ങനാ. ചേച്ചി ചോദിക്കുന്ന ചോദ്യത്തിനൊക്കെ മോള് മറുപടി പറയണം, പറയില്ലേ ?? ഇങ്ങോട്ട് നോക്കിയേ…”
അവൾ നസീമയുടെ കയ്യിൽ പിടിക്കുന്നു.
പത്മ :- “ മോളെ കുറിച്ചും മോൾടെ കൂട്ടുകാരിയെ കുറിച്ചും ഒക്കേ ചേച്ചിക്ക് എഴുതണം. ”
പത്മയുടെ കൈ വിടുവിച്ച് കൊണ്ട് അവൾ എഴുന്നേറ്റ് അകത്തേക്ക് ഓടുന്നു.
പത്മ :- ( എഴുന്നേറ്റ് നിന്ന്..) “ നസീമാ….”
അവളുടെ മുറിയുടെ വാതിൽ അടക്കുന്ന ശബ്ദം.
പത്മ :- ( നിരാശയോടെ, ആത്മഗതമെന്ന രീതിയിൽ ) “ഛെ…”
എന്ത് ചെയ്യണമെന്നറിയാതെ പത്മ ദീർഘമായി ഒന്ന് നിശ്വസിച്ചു.
ഒരു വശത്ത് നിന്നും വാർഡൻ മേരികുട്ടിയുടെ ശബ്ദം.
മേരികുട്ടി :- “ വായ തുറന്നില്ല അവൾ അല്ലെ… വന്നിട്ട് അത്രേം ദിവസമല്ലേ ആയുള്ളൂ. മാഡം പോയിട്ട് കുറച്ച് ദിവസം കഴിഞ്ഞ് വാ…”
നസീമയുടെ മുറി തന്നെ നോക്കി നിൽക്കുകയാണ് പത്മ.
പത്മ :- “ ചേച്ചി ശരിക്കും ഈ കുട്ടിയ്‌ക്ക് എന്താ…” ( തിരഞ്ഞു നോക്കുമ്പോഴേക്കും അവർ പോയി കഴിഞ്ഞിരുന്നു. )
കോറിഡോറിലൂടെ നടന്നു പോകുന്ന വാർഡൻ.
എന്തോ ആലോചിച്ച് നിൽക്കുന്ന പത്മ.
Cut to
Scene 13
Night/ Int/ Flat
Dinning table ന്റെ മുകളിൽ പത്മയുടെ ലാപ്ടോപ്പും അരികിലായി മൊബൈൽ ഫോണും.
ഫോൺ റിങ് ചെയ്യുന്നു. പത്മ സീനിലേക്ക് കയറി വന്ന് ഫോൺ attend ചെയ്യത് കൊണ്ട് പുറത്ത് ബാൽക്കണിയിലേക്ക് നടക്കുന്നു.
പത്മ :- “ ഹലോ ദിനേശ്..”
V/O :- “ ഡോ എന്തായി… താൻ വിളിച്ചില്ല..കാര്യം നടന്നോ ? ”
പത്മ :- “ നടന്നൂന്ന് പറയാറായിട്ടില്ല അവിടെ കയറി പറ്റി… ആ കുട്ടി ആകെ depressed ആണ് ഒന്നും സംസാരിക്കുന്നില്ല. ”
V/O :- “ നാളെ ഇനി orphanage ൽ പോകുന്നില്ലേ ? ”
പത്മ :- “ ഉം പോണം…”
V/O :- “ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കു… പിന്നെ സമീർ എത്തിയോ…?? ”
പത്മ :- “ ഇല്ല എത്താറാവുന്നേയുള്ളൂ. ഞാൻ നാളെ അവിടെ പോയി വന്നിട്ട് വിളിക്കാം. താങ്ക്സ് ദിനേശ്. ബൈ.”
ഫോൺ കട്ട് ചെയ്ത് അവൾ അകലെ കാണുന്ന വെളിച്ചങ്ങളിലേക്ക് നോക്കി നിൽക്കുന്നു.
Cut to
Scene 14
Night/ Int/ Party Hall
Dream sequence ആണെന്ന് സംശയം തോന്നാവുന്ന തരത്തിലുള്ള ലൈറ്റിങ്.
ഒരു private party atmosphere ൽ ഉള്ള വീട്. അവിടത്തെ ഒരു കുട്ടിയുടെ BDay ആണ്. കയ്യിൽ പ്ലേറ്റുമായും ഗ്ലാസ്സുമായും ഒറ്റയ്ക്കും കൂട്ടായും സംസാരിക്കുന്ന കുറെ ആളുകൾ. പതിഞ്ഞ താളത്തിൽ മുഴങ്ങുന്ന റോക്ക് / പാശ്ചാത്യ സംഗീതം.
ആ ആൾക്കൂട്ടത്തിൽ മാറി എന്നാൽ അത്ര അകലെ അല്ലാതെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന ഓർഫനേജിലെ 8-10 കുട്ടികൾ. അവരുടെ കൂട്ടത്തിൽ അന്നയുമുണ്ട്.
അവിടെ നിന്നും കുറച്ച് മാറി നിൽക്കുകയാണ് ജോസ്. അയാൾ ഓർഫനേജിലെ ഡ്രൈവറാണ്. മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലാവുന്ന രീതിയിലുള്ള മുഖഭാവം.
കഴിച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടയിൽ അന്നയുടെ ഡ്രെസ്സിൽ കറി വീഴുന്നു. കൈകൊണ്ടും ടിഷ്യൂ പേപ്പർ കൊണ്ടും അവൾ അത് തുടച്ചു കളയാൻ ശ്രമിക്കുകയാണ്.
അത് കണ്ട ജോസ് അടുത്തേക്ക് വന്ന് അവളെ വഴക്കു പറഞ്ഞ് കഴുകാനായി വാഷ് റൂമിലേക്ക് പറഞ്ഞു വിടുന്നു.
അവൾ നടന്നു പോകുന്നതിന്റെ ഇടയിൽ പാതി തുറന്നു കിടക്കുന്ന ഒരു വാതിലിലൂടെ മൂന്ന് നാല് മധ്യവയസ്കർ മദ്യപിക്കുന്നത് കാണാം.
വാഷ് റൂമിൽ ചെന്ന് ടോപ്പിന്റെ 2 ബട്ടൺസ് അഴിച്ച് വെള്ളം കൊണ്ട് തുടയ്ക്കുന്ന അന്ന.
പെട്ടെന്ന് മുന്നിലെ കണ്ണാടിയിൽ തനിക്ക് പിറകിൽ ഒരാൾ നിൽക്കുന്നത് കണ്ട് അവൾ പേടിച്ച് തിരിഞ്ഞു നോക്കുന്നു.
അമ്പത് വയസ് പ്രായം തോന്നിക്കുന്ന ഒരാൾ. അയാളുടെ കണ്ണുകൾ കലങ്ങിയിട്ടുണ്ട്.
അയാൾ :- “ എന്ത് പറ്റി മോളെ ഉടുപ്പിൽ കറി വീണോ ? ”
കഴുത്ത് തിരിച്ച് അയാളെ തന്നെ നോക്കി നിൽക്കുന്ന അന്ന.
അയാൾ അവളെ അയാളുടെ നേർക്ക് തിരിച്ചു നിര്ത്തുന്നു.
അയാൾ :- “ ശരിക്കും തൂത്തില്ലെങ്കിൽ ഇത് പോവത്തില്ല മോളെ. അങ്കിൾ തൂത്ത് തരാം.”
കൈയിൽ വെള്ളം നനച്ച് അയാൾ അവളുടെ നെഞ്ചിലേക്ക് കൈ അമർത്തുന്നു.
എന്താണ് നടക്കുന്നത് എന്നറിയാത്ത അന്നയുടെ നിസ്സഹായതയും പേടിയും നിറഞ്ഞ മുഖത്തിന്റെ ക്ലോസ് അപ്പ്.
“ സാർ….”
ശബ്ദം കേട്ട് അയാൾ തിരിഞ്ഞു മുകളിലേക്ക് നോക്കുന്നു. ജോസാണ്.
അയാൾ :- “ താനാണോ… ദാ ( അയാൾ പോക്കറ്റിൽ നിന്ന് 500rs ജോസിന്റെ കൈകളിലേക്ക് കൊടുക്കുന്നു. ) താൻ അപ്പുറത്ത് നിന്നാ മതി.”
പുറത്തെക്കുള്ള വഴിയിൽ നിന്ന് ജോസ് ചുരുട്ടി പിടിച്ച 500 നോട്ട് ചെറിയ ക്രൂരമായ ചിരിയോടെ നിവർത്തുന്നു. അയാൾക്ക് പിറകിൽ വാഷ് റൂമിന്റെ അകത്തു അവ്യക്തമായി ചലിക്കുന്ന രണ്ട് രൂപങ്ങൾ. അങ്കിളും അന്നയും.
Inter cut to
Scene 14A
Night/ Int/ JH/ നസീമയുടെ മുറി.
ബെഡിൽ നിന്ന് ഞെട്ടി ഉണരുന്ന നസീമ. അവൾ കിതയ്ക്കുന്നുണ്ട്. ചുറ്റിലും നോക്കുന്നു. മുഖം പൊത്തുന്നു.
Cut to
Scene 15
Day/ Ext/ Orphanage
Orphanage ന്റെ പുറത്തുനിന്നുള്ള ദൃശ്യം. പത്മയുടെ കാർ അവിടെ പാർക്ക് ചെയ്തിരിക്കുന്നു.
Cut to
Scene 15A
Day/ Int/ Orphanage Principal’s room
Princi :- “ കാര്യങ്ങൾക്ക് ഒരു പരിധി ഉണ്ടല്ലോ, അതു കൊണ്ടാണ് ഞങ്ങൾ ഇത് മീഡിയയുമായി ഷെയർ താല്പര്യം കാണിക്കാത്തത്. പ്രത്യേകിച്ചും ആ കുട്ടിയുടെ അമ്മയ്ക്ക്. ഇതിപ്പോ നിങ്ങൾ officially ഒരു മീഡിയയെയും represent ചെയ്യുന്നില്ല; ശരിയായിരിക്കാം, But you are doing the same job. സോറി നിങ്ങളോട് ഇതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല. പ്ലീസ്.”
പത്മ എന്തോ ആലോചിച്ചു കൊണ്ട് അവിടെ തന്നെ ഇരിക്കുന്നു. എന്തോ എഴുതി കൊണ്ടിരുന്ന പ്രിൻസിപൽ അത് നിർത്തി അവളെ വീണ്ടും നോക്കുന്നു.
പ്രിൻസിപ്പൽ :- “ ദേ നിങ്ങളോട് ഒരു അപേക്ഷയാണ്, നിങ്ങൾ ഇതേപ്പറ്റി ഓരോന്ന് ഊഹിച്ചും അന്വേഷിച്ചും ന്യൂസ് ഉണ്ടാക്കരുത്. അത് മറ്റ് കുട്ടികളെയും പലതരത്തിൽ ബാധിക്കും. Please എനിക്ക് ഒരൽപം തിരക്കുണ്ട്.”
ഇനി അവരിൽ നിന്നും പ്രത്യേകിച്ചു ഒന്നും കിട്ടാനില്ല എന്ന് മനസിലാക്കിയ പത്മ ഒരു thanks പോലും പറയാതെ എഴുന്നേറ്റ് മുറിക്ക് പുറത്തേക്ക് ഇറങ്ങുന്നു.
അത് വഴി പോകുന്ന വാർഡൻ സ്ത്രീയെ കണ്ട് പത്മ അവരെ വിളിക്കുന്നു.
പത്മ :- “ മാഡം…”
അവർ അത്ഭുതത്തോടെ തിരഞ്ഞു നോക്കുന്നു. ഒരു പക്ഷെ ആദ്യമായിട്ടാവും അവരെ അങ്ങനെ ഒരാൾ വിളിക്കുന്നത്.
പത്മ :- “ ഞാനാ നസീമയെ കുറിച്ച്…”
വാർഡൻ :- “ ഓ അതൊരു തലതെറിച്ച സാധനാന്നെ… അതിനെ പുറത്തേക്കൊന്നും കൊണ്ട് പോകാത്തതിന്റെയാ.. അല്ലെങ്കിലും കെട്ടിഎഴുന്നള്ളിക്കാൻ പറ്റിയ രൂപം വല്ലോം ആണോ…. പിന്നെ മറ്റേ കൊച്ചിനെ ആണേൽ ജോസ് എപ്പോഴും പുറത്ത് കൊണ്ട് പോവേം ചെയ്യും അതിന്റെ ദേഷ്യം തീർത്തതാ ആ കുശുമ്പി.”
പത്മയുടെ പിറകിൽ വാതിൽക്കൽ പ്രിൻസിപ്പലിനെ കണ്ട് അവർ കൂടുതൽ ഒന്നും പറയാതെ നടക്കുന്നു.
തിരിഞ്ഞു നോക്കുന്ന പത്മയും പ്രിൻസിപ്പലിനെ കാണുന്നു. അവൾ പുറത്തേക്ക് നടക്കുന്നു.
Cut to
Scene 15B
Day/ Ext/ Orphanage compound
പത്മ അവളുടെ കാറിന്റെ അരികിലേക്ക് നടക്കുമ്പോൾ പിള്ളേരെയും കയറ്റി ഒരു സുമോ ഗേറ്റിന് പുറത്തേക്ക് പോയി.
( നസീമയുടെ സ്വപ്നത്തിൽ കണ്ട ജോസാണ് ആ വണ്ടി ഓടിക്കുന്നത്. )
ഗേറ്റിന്റെ അകത്ത് നിൽക്കുന്ന സെക്യൂരിറ്റി ഗോപാലനെ നോക്കി അവൾ ചിരിക്കുന്നു. അയാൾ ഭവ്യതയോടെ തല ചെരിക്കുന്നു.
പത്മ :- “ ചേട്ടൻ ഇവിടെ കുറെ കാലമായോ”
ഗോപാലൻ :- “ ഇല്ല മാഡം കഷ്ടി ഒരു രണ്ടാഴ്ച. മാഡത്തെ കണ്ടില്ലേ…
? ”
പത്മ :- “ കണ്ടു കണ്ടു, പിന്നെ വാർഡിനെയും കണ്ടു. ഇനി ചേട്ടനെ കാണാനാ”
ഗോപാലൻ :- “ എന്താ പറഞ്ഞോ?”
പത്മ :- “ ഇപ്പൊ വണ്ടിൽ പോയ കുട്ടികൾ എവിടെ പോവുന്നതാ?”
ഗോപാലൻ :- “ ഓ അതോ അതാ ജോസ് പിള്ളേരെ വല്ല കല്യാണത്തിനോ മറ്റോ കൊണ്ട് പോവുന്നതാവും.”
പത്മ :- “ കല്യാണമോ ആരുടെ?”
ഗോപാലൻ :- “ അതെന്തെങ്കിലുമൊക്കെ കാണും. കാശുള്ളവര് ഒരു നേർച്ച പോലെ ഈ അനാഥപിള്ളേരെ അങ്ങ് സത്കരിക്കും. പിള്ളേർക്കും അതൊരു സന്തോഷാ. ചിലപ്പോ ചെറിയ എന്തേലും കളിപ്പാട്ടവും കിട്ടും. ചിലർ ഇവിടെ വന്ന് കൊടുത്തിട്ട് പോവും. വേറെ ചിലവന്മാരാ അങ്ങോട്ട് വിളിപ്പിക്കുന്നെ അതാവുമ്പോ അവിടെ വരുന്നോരു മൊത്തം അറിയുവല്ലോ. പിന്നെ പിള്ളേർക്ക് ഇതൊക്കെ അല്ലെ ഉള്ളു. ആ ജോസാ ഇതിന്റെ ആള്..”
പത്മ :- “ഓ… ഈ ജോസ് ഡ്രൈവർ ആണോ?”
ഗോപാലൻ :- “ ഡ്രൈവർ മാത്രല്ല ആ വാർഡൻ അൽഫോൻസയുടെ ഭർത്താവാ. ഇവിടെ എല്ലാത്തിനും കാണും അയാള്.”
പത്മ :- “ ഇവിടെ ഈയിടെ ഒരു കുട്ടി മരിച്ചില്ലാരുന്നോ..”
ഗോപാലൻ :- “ അതോന്നും എനിക്ക് അറിയാൻ പാടില്ല.”
പത്മ :- “ മാഡം ആ കുട്ടിയുടെ അമ്മയുടെ എന്തോ കാര്യം പറഞ്ഞു…”
ഗോപാലൻ :- “ ആ അതോ ആ കുട്ടിയുടെ അമ്മ ഇടയ്ക്ക് വരാറുള്ളതാ. അപ്പന് എന്തോ ദീനം ഒക്കേ ആയത് കൊണ്ട് ഇതിനെ പഠിപ്പിക്കാനും പോറ്റാനും ഒന്നും ഗതിയില്ല അങ്ങനെയെങ്ങാണ്ട് ഇവിടെ കൊണ്ടാക്കിയതാ. പറഞ്ഞു കേട്ടതാ സത്യണോന്നറിയില്ല. ഇവിടെ അടുത്താ അവരുടെ വീട്. ”
പത്മ :- “ ശരി ചേട്ടാ..” അവൾ വണ്ടിക്ക് അരികിലേക്ക് നടക്കുന്നു.
Cut to
Scene 15C
Day/ Ext/ Road
എന്തോ ചിന്തയിൽ മുഴുകി കൊണ്ട് ഡ്രൈവ് ചെയ്യുന്ന പത്മ.
Cut to
Scene 16
Day/ Ext/ Orphanage
കോറിഡോറിലൂടെ ഓടി വരുന്ന നസീമ. ജോസ് കുറച്ച് കുട്ടികളുമായി വണ്ടി പോകാൻ തുടങ്ങുകയാണ്. നസീമ അവിടെ എത്തും മുൻപേ വണ്ടി നീങ്ങി തുടങ്ങുന്നു. പുറകിലെ വാതിലിന്റെ അടുത്തിരിക്കുന്ന അന്ന അവളെ നസീമ കാണാതിരിക്കാനായി മുഖം തിരിക്കുന്നു.
Cut to
Scene 17
Day/ Int/ Hall Marriage function
ഹാളിൽ ആഹാരം കഴിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾ.
Cut to
Scene 17A
Day/ Ext/ Hall
അല്പം മാറി നിന്ന് സിഗരറ്റ് വലിക്കുകയാണ് ജോസ്.
അയാളുടെ ഫോൺ ശബ്‌ദിക്കുന്നു.
ക്ലോസ് ഷോട്ട്
ജോസ് :- ( ഫോണിൽ ) “ ആ സാറേ ഞങ്ങൾ കല്യാണ ഹാളിൽ എത്തി. ഇറങ്ങുമ്പോൾ വിളിക്കാം”
മൊബൈൽ കട്ട് ചെയ്യുന്നു.
Cut to
Scene 17B
Day/ Int/ Hall
കുട്ടികൾ ആഹാരം കഴിച്ചു കൊണ്ടിരിക്കുന്ന ഹാളിലേക്ക് കയറി വരുന്ന ജോസ്. അയാൾ അന്നയെ നോക്കി ആംഗ്യം കാണിക്കുന്നു. ഭക്ഷണം പോലും നോക്കാതെ അവൾ തല കുമ്പിട്ട് ഇരിക്കുന്നു.
Cut to
Scene 18
Day/ Int/ Van
തല കുമ്പിട്ട് ഇരിക്കുന്ന അന്നയുടെ ക്ലോസ് ഷോട്ട്. വാനിന്റെ പിറകിൽ ഇരിക്കുകയാണ് അവൾ.
Cut to
Scene 18 A
Day/ Ext/ Banglav
വലിയ ഒരു ബംഗ്ലാവിന്റെ ഗേറ്റ് കടന്ന് വണ്ടി അകത്തേക്ക് കയറുന്നു. ഡ്രൈവർ ഡോറിൽ നിന്ന് ഇറങ്ങുന്ന ജോസ് പിറകിലെ വാതിൽ തുറന്ന് അന്നയുടെ കയ്യിൽ പിടിച്ച് ഇറക്കുന്നു. അയാൾ അവളെയും കൂട്ടി അകത്തേക്ക് പോകുന്നു വാതിൽ അടയ്ക്കുന്നു.
Cut to
Scene 19
Day/ Ext/ Another Banglav
മറ്റൊരു ആംഗിളിൽ വാതിൽ തുറന്ന് പുറത്തേക്ക് വരുന്ന ജോസ്. അയാൾ സിഗരറ്റ് കത്തിക്കുന്നു.
Cut to
Scene 19 A
Day/ Int/ Another Banglav
തടിച്ച സുമുഖനായ ഒരു മനുഷ്യൻ അന്നയ്ക്ക് ജ്യൂസ് കൊടുക്കുന്നു.
അന്ന :- “ വേണ്ട സാർ എനിക്ക് ഇത് ഇഷ്ടമല്ല.
അയാൾ :- “ഹ കുടിക്ക് മോളെ, മോൾടെ ക്ഷീണം എല്ലാം മാറും.”
ഗ്ലാസ് അവളുടെ കയ്യിൽ കൊടുത്ത് അയാൾ പേഴ്സിൽ നിന്നും കുറച്ച് നോട്ടുകൾ അവളുടെ മുന്നിലേക്ക് വെക്കുന്നു.
അയാൾ :- “ ഇത് മോള് വച്ചോ വീട്ടിൽ ബുദ്ധിമുട്ടള്ളതല്ലേ…”
ജ്യൂസ് കുടിക്കുന്നതിനിടയിൽ അന്ന അയാൾ അവൾക്ക് കൊടുത്ത നോട്ടുകളിലേക്ക് നിർവികാരതയോടെ നോക്കുന്നു.
Cut to
Scene 20
Day/ Int/ Flat
ഹാളിലെ സോഫയിൽ ഇരിക്കുകയാണ് ജോസ്. ഒരു ബെഡ്റൂമിന്റെ വാതിൽ തുറന്ന് ഒരാൾ പുറത്തേക്ക് വരുന്നു.
ജോസ് :- “ സർ കുഴപ്പമൊന്നുമില്ലല്ലോ”
അയാൾ മീശയിൽ ഒന്ന് തടവി കൊണ്ട് പോക്കറ്റിൽ കരുതിയ ഒരു നോട്ട് കെട്ട് ജോസിന് കൊടുക്കുന്നു.
Cut to
Scene 21
Day/ Int/ Van
വണ്ടിയിൽ പോകുന്ന ജോസും അന്നയും. അയാൾ സെന്റർ മിററിലൂടെ അവളെ നോക്കി. അവൾ ഉന്മേഷമില്ലാതെ ഇരിക്കുകയാണ്.
ജോസ് :- “ ഇതൊന്നും എല്ലാവര്ക്കും കിട്ടുന്ന ഭാഗ്യമല്ല. ആ സാറമാരൊക്കെ വിചാരിച്ചാൽ നീ രക്ഷപെട്ടു മോളെ… നിന്റെ അമ്മ ഈ കിടന്ന് കഷ്ടപെടുന്നത് എന്തിനാ ? ഇത് പുറത്തറിയാതെ നോക്കേണ്ടത് നിന്റെ ഉത്തരവാദിത്വമാണ്. നീയായിട്ട് വാ തുറക്കാതിരുന്ന മതി”
ഇതെല്ലാം കേട്ട് കൊണ്ട് അന്ന വണ്ടിയിൽ തലചായച്ചു കിടന്നു.
Cut to
Scene 22
Night / Int/ Padma’s bed room.
മുറിയിൽ എന്തോ ആലോചിച്ച് ഇരിക്കുകയാണ് പത്മ. ജനാലയിലൂടെ പുറത്ത് മഴ പെയ്യുന്നത് കാണാം.
അസ്വസ്ഥമായ മുഖഭാവത്തോടെ അവൾ അരികിൽ വച്ചിരിക്കുന്ന ലാപ്ടോപ്പ് അടച്ചു വെക്കുന്നു.
മുഖത്ത് നിന്നും കണ്ണട ഊരി മാറ്റി മുഖം തുടയ്ക്കുന്നു. ബാക്ക്ഗ്രൗണ്ടിൽ ഉറങ്ങുന്ന സമീർ.
Cut to
Scene 23
Day/ Ext/ Colony
ഒരു കോളനി പോലെ തോന്നിപ്പിക്കുന്ന ഇടം. ഒരു ചെറിയ വീടിന്റെ പുറത്ത് നിന്നുള്ള ദൃശ്യം.
Cut to
Scene 23A
Day/ Ext/ Anna’s Home.
വീടിന്റെ പുറത്ത് നിന്ന് സംസാരിക്കുന്ന അമ്മയും പത്മയും. അമ്മ കരഞ്ഞു കൊണ്ടിരിക്കുകയാണ്.
ക്ലോസ് ഷോട്ട്
അമ്മ :- “എനിക്കൊന്നും അറിയില്ല. എന്റെ മോള് പോയി എല്ലാം എന്റെ തെറ്റാ. ഞാനാ അവളെ ഒറ്റയ്ക്ക്.. കഷ്ടപ്പാട് കൊണ്ടാ ഞാൻ…. എന്നാലും എന്റെ മോള്….”
അകത്തു നിന്നും ഒരു ഗ്ലാസ് വീഴുന്ന ശബ്ദം കേട്ട് അവർ അകത്തേക്ക് പോകുന്നു.
എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുകയാണ് പത്മ. അവൾ ഒന്ന് അകത്തേക്ക് നോക്കിയ ശേഷം തിരിച്ചു നടക്കുന്നു.
Cut to
Scene 24
Day/ Int/ Orphanage
വീണ്ടും തന്നെ കാണാൻ വന്ന പത്മയോട് എന്ത് പറയണം എന്ന ഭാവത്തിൽ ഇരിക്കുകയാണ് പ്രിൻസിപ്പൽ.
പത്മ :- “മാഡം ശല്യം ചെയ്യുകയാണെന്ന് കരുതരുത്. പ്ളീസ് നിങ്ങളെ ദ്രോഹിക്കാനും അല്ല. ഞാൻ അവിടെ പോയി ആ കുട്ടിയെ കണ്ടപ്പോൾ മുതൽ തുടങ്ങിയതാണ്. കാര്യങ്ങൾ ഏറെ കുറെ അറിഞ്ഞു. എനിക്ക് അന്നയുടെയും നസീമയുടെയും മുറി ഒന്ന് കാണണം. ഒരു അന്വേഷണത്തിനും അല്ല. വെറുതെ ഒന്ന് കാണാൻ. വേണമെങ്കിൽ മാഡവും കൂടെ വന്നോളൂ… പ്ളീസ് മാഡം”
പ്രിൻസിപ്പൽ :- “ ഇത് ലാസ്റ് ആണ്. പോയി കണ്ടോളു. വാർഡൻ അവിടെ എവിടെയെങ്കിലും കാണും.”
പത്മ :- “ താങ്ക്യൂ മാം”
അവൾ പുറത്തേക്ക് നടന്നു.
Cut to
Scene 24A
Day/ Int/ Orphanage Room
ആളൊഴിഞ്ഞ ഡോർമേട്രിയിൽ നിൽക്കുന്ന പത്മ. അന്നയും നസീമയും അതിലൂടെ ഓടി നടക്കുന്നത് അവൾക്ക് അറിയാൻ സാധിക്കുന്നുണ്ട്. അവരുടെ ശബ്ദങ്ങൾ അവൾക്ക് കേൾക്കാം.
Cut to
Scene 24B
Day/ Ext/ Orphanage
പുറത്തേക്കിറങ്ങുന്ന പത്മ കാണുന്നത് ജോസ് കുട്ടികളുമായി വന്നിറങ്ങുന്നതാണ്. ചെറിയ കുട്ടികൾ സന്തോഷത്തോടെ ഓടിച്ചാടി പുറത്തേക്കിറങ്ങി പോയി. ഏറ്റവും ഒടുവിൽ വിഷമിച്ച മുഖവുമായി കയ്യിൽ ഒരു കവറും പിടിച്ച് ഒരു പെൺകുട്ടി മാത്രം പതുക്കെ നടന്നു പോയി.
അങ്ങോട്ട് വന്ന അൽഫോൺസ
“ എന്നതാ കൊച്ചെ നിന്റെ മുഖം കടന്നല് കുത്തിയ പോലെ?”
കുട്ടി ഒന്നും മിണ്ടിയില്ല.
ജോസ് :- ( അൽഫോൺസയോടായി ) “ നീ അവളെ അകത്തു കൊണ്ട് പോ… ഏന്തോ തലവേദനന്നോ വയറുവേദനന്നോ ഒക്കേ പറയുന്നുണ്ടാരുന്നു..”
അയാൾ നടന്നു പോയി
പത്മ എല്ലാം കണ്ട് ജോസ് പോയ വഴിയേ നോക്കി നിന്നു.
Cut to
Scene 25
Night/ Int/ flat
ബാൽക്കണിയിൽ ഇരിക്കുന്ന പത്മ. Writing ബോർഡിൽ രണ്ടു പെൺകുട്ടികൾ ഒരുമിച്ചിരിക്കുന്ന ചിത്രം വരയ്ക്കുകയാണ് അവൾ.
കയ്യിൽ ട്രേയിൽ കോഫീ കപ്പുമായി വരികയാണ് സമീർ.
സമീർ :- “ കോഫീ റെഡി…”
പത്മ :- “ So fast…”
അവൾ വരച്ചു കൊണ്ടിരിക്കുന്ന ചിത്രം അവിടെ വച്ച് കാപ്പി എടുക്കുന്നു.
സമീർ :- “ അത് നീ ഒരുപാട് നേരം ഉറക്കമളയ്ക്കാതിരിക്കാനാ… ( അവൾ വരച്ചു കൊണ്ടിരിക്കുന്നു ചിത്രം കണ്ട് ) ഇതെന്തായിത്..? ”
പത്മ :- “ രാത്രി മഴ നോക്കി നിൽക്കുന്ന രണ്ട് പെൺകുട്ടികൾ..”
സമീർ :- “ അതിന് ഈ ചിത്രത്തിൽ മഴയില്ലല്ലോ..?”
പത്മ :- “ ഇല്ല വരയ്ക്കണം.”
സമീർ :- “ പത്മ നീ അന്വേഷണം ന്നു പറഞ്ഞ് ഒരുപാട് strain ചെയ്യല്ലേ…”
പത്മ :- “ ഇല്ല സമീർ ഞാൻ അന്വേഷിച്ചിട്ട് എനിക്കൊന്നും കിട്ടിയില്ല. ഇതിപ്പോ ഇങ്ങോട്ട് വന്ന് കേറുന്നതാ. ഓരോരോ intutions.”
സമീർ :- “ നിന്റെ വർക്ക് നടക്കട്ടെ. വരയ്ക്കുവാണേലും എഴുതുവാണേലും പെട്ടെന്ന് തീർത്തിട്ട് കിടക്ക്. ഞാൻ അപ്പുറത്ത് ഉണ്ട്.”
അയാൾ അകത്തേക്ക് നടന്നു.
പത്മ ചിരിച്ചു കൊണ്ട് തിരിഞ്ഞു നോക്കി. പിന്നെ അവൾ കസേരയിലേക്ക് ചാരി.
പുറത്ത് മഴ.
Cut to
Scene 26
Night/ Int/ Orphanage
പുറത്ത് മഴയുടെ ശബ്ദം.
അകത്ത് മുറിയിലെ ഒരു കട്ടിലിൽ മുഖത്തോട് മുഖം നോക്കി ഇരിക്കുന്ന അന്നയും നസീമയും.
Cut to
പുറത്ത് മഴ പെയ്യുന്ന ദൃശ്യങ്ങൾ.
Cut to
അന്നയുടെ കണ്ണുകൾ കലങ്ങിയിരിക്കുന്നു.
( അവളുടെ അനുഭവങ്ങൾ അവൾ പറഞ്ഞു കഴിഞ്ഞിരിക്കുന്നു )
മഴയും അടങ്ങിയിരിക്കുന്നു.
അന്ന നസീമയുടെ മാറിൽ ചാഞ്ഞു. അവളുടെ മുടിയിൽ തലോടികൊണ്ട് നസീമ പറഞ്ഞു.
“ ഇനിയൊന്നും ഉണ്ടാവൂല”
അവൾ അന്നയെ തലോടി കൊണ്ടേയിരുന്നു.
Cut to
Scene 26A
Night/ Ext/ Orphanage
പുറത്ത് ഇടനാഴിയിൽ രാത്രിയെ നോക്കി കൊണ്ട് ഇരിക്കുന്ന നസീമയും അന്നയും. മഴ വീണ്ടും പെയ്യാൻ തുടങ്ങിയിരിക്കുന്നു.
( അവരുടെ പുറകിൽ നിന്നുള്ള ദൃശ്യം. ഇതാണ് പത്മ വരച്ചത് )
അന്ന :- “ നസീമാ…”
നസീമ :- “ ഉം”
അന്ന :- “ എനിക്ക് ഒരു സംശയം…”
നസീമ അവളുടെ മുഖത്തേക്ക് നോക്കുന്നു. പതുക്കെ വയറ്റിലേക്കും അടുത്ത നിമിഷം അന്ന അവളെ കെട്ടി പിടിച്ചു കരയുന്നു.
അപാരമായ ധൈര്യം പ്രകടമാകുന്ന നസീമയുടെ മുഖം അതിന്റെ ക്ലോസ് അപ്പ്.
നസീമ :- “ ( ഉറച്ച ശബ്ദത്തിൽ ) നീ വിഷമിക്കണ്ട അന്ന ഞാൻ നിന്നെ രക്ഷിക്കാം…”
അന്ന :- “ ഉം”
നസീമ :- “ നീ ഉറങ്ങിക്കോ സുഖമായി ഉറങ്ങിക്കോ….”
അവളെ ഒന്നു കൂടി വലിച്ചെടുപ്പിക്കുന്നു.
പുറത്ത് മഴ വീണ്ടും ശക്തിയായി പെയ്യുന്നു.
Cut to
Scene 27
Day/ Ext/ JH
പുറത്ത് ഗ്രൗണ്ടിൽ കുറെ പെൺകുട്ടികൾ കളിക്കുന്നുണ്ട്. വരാന്തയിൽ അത് വെറുതെ നോക്കിയിരിക്കുകയാണ് നസീമ.
അവളുടെ മനസ്സിൽ പലതും ഓർമ്മ വരുന്നുണ്ട്.
അന്നയും അവളും ഇതു പോലെ ഓടി കളിച്ചിരുന്നത്.
അന്നയെ അവൾ മഴയുള്ള ആ രാത്രിയിൽ മുറുകെ പിടിച്ച് ഉറക്കിയത്.
പോലീസുകാരോടൊപ്പം കൊറിഡോറിലൂടെ നടന്നു പോയത്.
അന്നയുടെ മരിച്ചു കിടക്കുന്ന മുഖം.
“ ഹലോ ഗുഡ് മോർണിഗ്….” ശബ്ദം കേട്ട് നസീമ തിരിഞ്ഞു നോക്കി. പത്മയാണ്.
പത്മ അവൾക്കരികിൽ ഇരിക്കുന്നു.
പത്മ :- “ മോളെന്താ കളിക്കാൻ പോകാത്തത്…”
അവൾ ഒന്നും മിണ്ടിയില്ല.
പത്മ അവളുടെ മുടിയിൽ തലോടുന്നു.
പത്മ :- “മോള് ഇനി പഴയതോന്നും ഓർക്കണ്ട. എപ്പോഴും എന്തെങ്കിലും ചെയ്തോണ്ടിരിക്കണം. ഇങ്ങനെ വെറുതെ ഇരിക്കുമ്പോഴാ ഓരോന്ന് ഓർക്കാൻ തോന്നണെ…. കുറച്ച് നാള് കഴിഞ്ഞ് ഇവിടുന്ന് പുറത്തെത്തി കഴിയുമ്പോ നമുക്ക് വല്യ ആളാവണ്ടേ..??”
അവൾ പത്മയെ ഒന്ന് നോക്കി.
പത്മ :- “ എനിക്ക് ഇപ്പൊ മോളെ പറ്റി എല്ലാം അറിയാം. അതു കൊണ്ടാ മോളെ കാണാൻ വീണ്ടും വന്നത്. ഇനിയും വരും മോളെ എന്റെ ഫ്രണ്ട് ആക്കുന്നത് വരെ വരും. അപ്പൊ ചേച്ചി പോട്ടെ.. ആ ഒരു കാര്യം മറന്നു. ചേച്ചി മോൾക്കൊരു ഗിഫ്റ്റ് കൊണ്ട് വന്നിട്ടുണ്ട്. ഇത് ആരും കാണാതെ മോൾ മാത്രം ഒറ്റയ്ക്കുള്ള സമയത്ത് തുറന്നാ മതി…ഉം ??”
നസീമ അവളെ നോക്കി പതുക്കെ തലകുലുക്കുന്നു.
പത്മ :- “ അപ്പൊ ചേച്ചി പോട്ടെ…”
പത്മ നടന്നു പോകുന്നു.
Cut to
Scene 28
Day/ Ext/ JH
മുറിയിലെ കട്ടിലിൽ ഇരിക്കുന്ന നസീമ. പത്മ കൊടുത്ത ഗിഫ്റ് തുറക്കുകയാണ് അവൾ. ചെറിയ കാർഡ്ബോർഡ് പെട്ടിയിൽ നിന്നും അവൾ അത് പുറത്തേക്ക് എടുത്തു. രണ്ടു പെൺകുട്ടികൾ മുഖത്തോട് മുഖം നോക്കി ഊഞ്ഞാലിൽ ആടുന്ന ചെറിയ രൂപം.
അത് കണ്ടതും നസീമയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. അതിൽ ഉമ്മ വച്ച് അവൾ കണ്ണുകൾ അടച്ചു.
Cut to
Scene 29
Day/ Ext/ Road
റോഡരികിലായി നിർത്തിയിട്ടിരുന്ന പത്മയുടെ കാർ. അവൾ ലാപ്ടോപ്പ് ഓപ്പൺ ചെയ്ത് വച്ചിരിക്കുന്നു.
ആരെയോ വിളിക്കുന്ന പോലെ ഫോൺ ചെവിയോട് ചേർത്ത് വച്ച് ഇരിക്കുകയാണ് അവൾ.
പത്മ :- “ദിനേശ്… ഇവിടാ തിരക്കിലാണോ…?”
VO :- “എന്തായി എല്ലാം പൊളിച്ചെടുക്കിയോ..?”
പത്മ :- “ ഡീറ്റൈൽസ് കുറെയൊക്കെ മനസിലായി പക്ഷെ ഞാൻ അത് ഡോക്യൂമെന്ററി ആയിട്ട് ചെയ്യുന്നില്ല ദിനേശ്. ആ സ്റ്റോറി ശരിയാവില്ല ദിനേശ്.”
ദിനേശ് :- “എവിടെയോ മാഡത്തിന്റെ സെന്റിമെന്റസിൽ കേറി കൊളുത്തിന്നു തോന്നുന്നു…”
പത്മ :- “ താൻ ഫ്രീ ആകുമ്പോ ഇറങ്ങു. Want to talk to you…”
ദിനേശ് :- “ മനസിന് സുഖം തോന്നുന്നിലെങ്കിൽ ചെയ്യേണ്ട നമുക്ക് വേറെ നോക്കാം. അപ്പൊ നേരിൽ പാക്കളാ…”
അവൾ ലാപ്‌ടോപ്പിലെ തുറന്നു വച്ച ഫോൾഡറിലെ ഫയലുകൾ എല്ലാം ഡിലീറ്റ് ചെയ്യുന്നു.
കാർ പതിയെ റോഡിലേക്ക് എടുക്കുന്നു.
Cut to
Scene 30
Day/ Ext/ Road
തിരക്കിലൂടെ നീങ്ങുന്ന പത്മയുടെ കാർ.
VO
സോറി നസീമ. എവിടെയോ ഒരു പോയിന്റിൽ ഞാനും നിന്നെ വിൽക്കാൻ ശ്രമിച്ചിരുന്നു. നിന്റെ സങ്കടങ്ങളെ എന്റെ താൽപര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ തീരുമാനിച്ചിരുന്നു. മാപ്പ്.
വളരെ നിസ്സാരമായി പൂർത്തിയാക്കാമെന്ന ചിന്തയോടെ ഞാൻ തുടങ്ങിയ ഈ പ്രൊജക്റ്റ് എന്നെ കൊണ്ടെത്തിച്ചിരിക്കുന്നത് മനസിനെ ഞെട്ടിക്കുന്ന ചില സത്യങ്ങളുടെ നടുവിലാണ്. പെൺ ഉടൽ മാത്രമെന്ന അർത്ഥത്തിലേക്ക് നിങ്ങളുടെ ബാല്യത്തെ പലരും ചുരുക്കുമ്പോൾ അതിന്റെ നൈർമല്യത്തെ കളങ്കിതമാക്കുമ്പോൾ അത്തരമൊരു സാധ്യതയെ വിൽക്കുന്ന ജോസുമാർ നമുക്കിടയിൽ പെരുകുമ്പോൾ കാർക്കശ്യത്തിന്റെ പൊയ്ക്കണ്ണണിഞ്ഞ് ഞങ്ങളാണ് ഏറ്റവും നല്ല രക്ഷിതാക്കളെന്നും അധ്യാപകരെന്നും പറഞ്ഞ് ഞാൻ ഉൾപ്പെടെയുള്ളവർ മേനി നടിക്കുമ്പോൾ നിങ്ങൾ കുട്ടികൾക്ക് അന്നയോ നസീമയോ ആവാതെ തരമില്ല. തെറ്റുകാർ ഞങ്ങളാണ്. നസീമാ ചിലപ്പോഴെങ്കിലും നീ ഒരു ശരിയാണ്. നീ സ്നേഹമാണ്. നീ ഒരു കണ്ണാടിയാണ്. നിശ്ശബ്ദമായണെങ്കിലും നീ ഒരു പ്രതിഷേധമാണ്. നീ കൊളുത്തിയ പ്രതിഷേധം ആളികത്തിക്കാൻ പോലും ശേഷിയില്ലാത്തവരാണ് ഞാനുൾപ്പെടെയുള്ള സമൂഹം. ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രകൾ തുടരുമ്പോൾ ചുവപ്പിന്റെ തടസങ്ങൾ ഇല്ലാത്ത പച്ചവെളിച്ചങ്ങൾ മാത്രം തെളിഞ്ഞു നിൽക്കുന്ന വഴികൾ നമുക്ക് മുന്നിൽ തെളിയുമെന്നു നമുക്ക് പ്രത്യാശിക്കാം.

0 Comments.