അപരിചിത

ഒരുമിച്ച് റോഡ് ക്രോസ്സ് ചെയ്യാൻ നിന്നിട്ട്
എന്നെ കൂട്ടാതെ ഓടി പോയപ്പോഴും,
പിന്നീട്
നിയോൺ ബൾബിന്‍റെ മഞ്ഞ വെളിച്ചമുള്ളതും
വണ്ടികളുടെ ഹെഡ്ലൈറ്റ് പ്രകാശം പോലുമില്ലാത്തതുമായ
വഴികളിലൂടെ ഒരുമിച്ച് മിണ്ടാതെ നടന്നിട്ടും,
തോന്നാത്ത അപരിചിതത്വം
എനിക്ക് നിന്നോട് തോന്നിയത്
15 ആം നിലയിലേക്ക് പോകാനായി
ഞാൻ തുറന്ന എലിവേറ്റര്‍ നോക്കി നിന്ന്‍
ഇനിയും താഴെ എത്തിയിട്ടില്ലാത്ത മറ്റൊന്നിന് വേണ്ടി
നീ കാത്തുനിൽക്കുന്നത് കണ്ടപ്പോഴാണ്.

Leave a Comment


NOTE - You can use these HTML tags and attributes:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>