പതിവില്ലാതെ ഹാഫ് പാന്റ് ധരിച്ചാണ് അന്ന് ഞാന്‍ അവിടെയെത്തിയത്. ഓഡിറ്റോറിയത്തിന്റെ അകത്തേക്കുള്ള വഴി ചുവന്ന പരവതാനി വിരിച്ചതും വശങ്ങള് വെള്ളുത്തപൂക്കളെ കൊണ്ട് അലങ്കരിച്ചതുമായിരുന്നു. കല്യാണം കഴിഞ്ഞ് ഫോട്ടോസെഷന്റെ നേരമായിരുന്നു അപ്പോള്‍ അവിടെ. സ്റ്റേജിന്റെ തൊട്ടരികിലെത്തിയപ്പോള്‍ തന്നെ സില്‍ക്ക് ജുബയും മുണ്ടും ധരിച്ച അവളുടെ അച്ഛനെന്നു തോന്നിക്കുന്നോരാള് ചിരപരിചിതനെ പോലെ പെരുമാറി എന്നെ സ്റ്റേജിലേക്ക് ആനയിച്ചു. അവളും മിനുട്ടുകള്‍ക്ക് മുന്‍പ് ഭര്‍ത്താവായി മാറിയ പയ്യനും ജുബക്കാരനും ഞാനും. ആരുടേയും മുഖം എനിക്കോര്‍ക്കാന്‍ കഴിയുന്നില്ല. വലുതും ചെറുതുമായ കുറെ ക്യാമറ കണ്ണുകളില്‍ നിന്നും വെളിച്ചം ഞങ്ങളുടെ നേര്‍ക്ക് ചിതറി വീണു.
Category Archives: ചില സീനുകള്‍ - Page 6
കഥ തിരക്കഥ സംഭാഷണം…….
സീന്‍ (1) – മിഷന് ആരംഭം
വെള്ളിയാഴ്ച വൈകുന്നേരങ്ങളിലെ പതിവ് കലാപരിപാടികള്‍ക്കിടയിലാണ് ഞാന്‍ എന്റെ പുതിയ ലക്ഷ്യം മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിച്ചത്. ഒരു തിരക്കഥ എഴുതാന്‍ പോകുന്നു. ഫെഫ്കെ നടത്താന്‍ പോകുന്ന രചന മത്സരത്തില്‍ ഞാനും പങ്കെടുക്കുന്നു. എന്റെ കൂടെ താമസിക്കുന്നവരും പരിപാടിക്ക് വേണ്ടി മാത്രം വന്നവരും എന്റെ തീരുമാനത്തെ ആര്‍പ്പുവിളിയോടെ എതിരേറ്റു. അതിനു ഞങ്ങളുടെ ഫ്ലാറ്റിന്റെ കെയര്‍ടെക്കറുടെ കയ്യില്‍ നിന്നും പിറ്റേ ദിവസം ഞങ്ങള്‍ തെറി കേട്ടുവെന്നത് വേറെ കാര്യം. ബഹളം കഴിഞ്ഞ് പിന്നെ ചോദ്യങ്ങളുടെ ഊഴമായിരുന്നു.” ഇതു കോമഡിയോ ത്രില്ലറോ ?? ” അഭിയുടെ വകയായിരുന്നു ചോദ്യം നമ്പര്‍ ഒന്ന്.
” അല്ലേടാ ഇതു ജീവിതമാണ്. ” ( പിന്നല്ല. എന്റെ ഉത്തരം കേട്ട് പകച്ചുപോയി അവനിലെ വൈവക്കാരന്. )
നീ വേറെ തിരക്കഥകള്‍ വായിച്ചിട്ടുണ്ടോ ?? ദെ അടുത്തവന്
” വേറെ സ്ക്രീന്‍പ്ലേകള്‍ വായിച്ചാല്‍ അതിന്റെ സ്വാധീനം നമ്മുടെ എഴുത്തില്‍ കടന്നു വരും ” ( ഹോ എന്താ ഡയലോഗ് )
” കഥ വല്ലതും ആയോ ?? ” അത് അര്‍ജുനാണ്.
” രണ്ടു മൂന്ന് കഥകള്‍ ഉണ്ട് ഏതുവേണമെന്നാണ്. ”
” എന്നാ നീയാ കഥയൊന്നു പറ ഞങ്ങള്‍ കേള്‍ക്കട്ടെ ”
അതിപ്പോ പറയാറായിട്ടില്ല കുറച്ച് തിരുത്തലുകള്‍ വേണ്ടി വരും ( പിന്നെ അതൊക്കെ സ്ക്രീനില്‍ കണ്ടാമതി )
അങ്ങനെ സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാര്‍ സ്റ്റൈലില്‍ ഡയലോഗ് കാച്ചി അന്നത്തെ സംഭാഷണങ്ങള്‍ അവസാനിപ്പിച്ചു.
സീന്‍ കൊണ്ട്ര…..
പണ്ട് സോഫ്റ്റ്വെയര് എഞ്ചിനീയറാവുക എന്ന ജീവിതലക്ഷ്യത്തോടെ നാല് വര്‍ഷം പഠിച്ച് പണ്ടാരമടക്കിയ ബിടെക്ക്ന് ശേഷം തുടര്‍ന്ന് കുറേ കാലം ജീവിതത്തിലുണ്ടായ ദുരിത പര്‍വ്വതത്തിന്റെ അവസാനകാലം ഞാന്‍ കഴിച്ചുകൂട്ടിയത് ഏറണാകുളം നോര്‍ത്തില്‍ ഉള്ള ഒരു സോഫ്റ്റ്വെയര് കോഴ്സ് ട്രെയിനിംഗ് ഇന്സ്ടിട്യുട്ടിന്റെ കെട്ടിടത്തിലെ നാലാമത്തെ നിലയിലായിരുന്നു. ബി.ടെക് എം.സി.എ പിള്ളേരുടെ അക്കാദമിക് പ്രോജെക്റ്റുകള്‍ തട്ടിക്കൂട്ടി ചെയ്തു കൊടുക്കുകയെന്നതായിരുന്നു ഞങ്ങളുടെ …

Recent Comments