Category Archives: സിനിമഭ്രാന്ത് - Page 3

ഈ മ യൗ , വീണ്ടും കയ്യടിക്കാം ലിജോയ്ക്ക് വേണ്ടി.

തിരക്കൊഴിഞ്ഞ ഒരു വൈകുന്നേരത്തിലേക്ക് ആർത്തലച്ചെത്തുന്ന ഒരു മഴ പോലെയാണ് മരണം. അതിന്റെ ബഹളങ്ങൾ ഒടുങ്ങി കഴിഞ്ഞാലും അങ്ങിങ്ങായി ചിലതെല്ലാം ബാക്കി കിടപ്പുണ്ടാവും. മഴയ്ക്ക് ശേഷവും മണ്ണിൽ മുളയ്ക്കാതെ ബാക്കിയുള്ള വിത്തുകൾ പോലെ. തീയറ്ററിനുള്ളിൽ മഴയും കാറ്റും കഴിഞ്ഞ് കുറച്ചു നേരം കൂടി ഇരുന്നു മെല്ലേ അരിച്ചിറങ്ങുന്ന പ്രശാന്ത് പിള്ളയുടെ സംഗീതത്തോടൊപ്പം. എന്റെ മനസിലും എന്തൊക്കെയോ ബാക്കിയായിരുന്നു. പിന്നെ ഉള്ളിൽ മരണത്തിന്റെ പോലെ ഒരു തണുപ്പും.

സിനിമാ കൊട്ടകയ്ക്ക് പുറത്തിറങ്ങിയിട്ടും മനസ്സിൽ നിറയെ കുറെ ചിന്തകളും, കുറെ മുഖങ്ങളും…

Read more »

മറ്റൊരു കഥ

Scene 01
Day / Int / Flat balcony

Flat ന്റെ ഉള്ളില്‍ ഇരുണ്ട വെളിച്ചത്തില്‍ സമീര്‍ (39) മൊബൈലിൽ ആരോടോ ഇംഗ്ലീഷിലും മലയാളത്തിലുമായി സംസാരിക്കുന്നു. ഓഫീസിലേക്ക് പോകുവാന്‍ ഉള്ള തിരക്കാണ്.

സമീർ :- “ Hey dats not a big deal. അത് നമുക്ക് നാളെ തന്നെ സംസാരിച്ച് finalise ചെയ്യാം. No problem. പിന്നെ send me all the related documents as early as possible….no ഞാൻ ഇറങ്ങാൻ തുടങ്ങുവാരുന്നു ”

ക്യാമറ dinning room ല്‍ നിന്നും പുറത്തേക്കു (balcony) മെല്ലെ നീങ്ങുമ്പോള്‍ സമീര്‍ ന്റെ ശബ്ദം കുറഞ്ഞു വരുന്നു.
Balcony ല്‍ പത്മ (34) മഴ കണ്ടു ചാരുകസേരയില്‍ ഇരുന്നു മെല്ലെ ആടുന്നു.
പത്മയുടെ അരികിലെ ചെറിയ സ്റ്റൂളിൽ ഒരു cup ചായയും ഒരു ലാപ്പ്ടോപ്പും ഉണ്ട്. അവള്‍ എന്തോ ആലോചനയിലാണെന്ന് വ്യക്തം.
close upൽ പത്മ യുടെ കണ്ണുകള്‍ അടഞ്ഞിരിക്കുന്നു.

” …you ok ” എന്ന ശബ്ദം കേട്ട് (overlap) അവള്‍ പെട്ടന്ന് കണ്ണുകള്‍ തുറക്കുന്നു..

Read more »

കാര്‍ബണിലെ കാര്‍ബണിക രസതന്ത്രം…

കാർബൺ – നമ്മുടെ ലോകത്തിന്റെ നിലനില്പിനാവശ്യമായ എലമെന്റുകളിലൊന്ന്. നിത്യജീവിതത്തിൽ നാമുപയോഗിക്കുന്ന ഏകദേശം എല്ലാ വസ്തുക്കളിലും ചെറിയ തോതിലെങ്കിലും സാന്നിധ്യമറിയിക്കുന്ന രാസഘടകം. അത് ഒരു മലയാള സിനിമയുടെ പേരായി വരിക; സിനിമ ഗൗരവമായി നിരീക്ഷിക്കുന്നവർക്ക് വലിയ കൗതുകമുണ്ടാക്കുന്ന കാര്യമാണത്. പടത്തിന്റെ ടൈറ്റിൽ ഡിസൈനും, ഡയമണ്ടിനെ, ബെൻസീനിനെ, കാർബണിക സംയുക്തങ്ങളുടെ ഘടനയെ ഓർമ്മപ്പെടുത്തുന്ന പോസ്റ്ററുകളും പുറത്തിറങ്ങിയപ്പോഴേക്കും ഈ കൗതുകം വർദ്ധിച്ചു.

ക്ലിഷേ ഫോർമുല സിനിമകളിൽ നിന്നും പ്രമേയപരമായ പുതുമകളിലേക്കും, അവിടെ നിന്ന് റിയലിസ്റ്റിക് ആഖ്യാനരീതികളിലേക്കും ചുവടുമാറ്റം നടത്തിയ നടത്തികൊണ്ടിരിക്കുന്ന നമ്മുടെ സിനിമയ്ക്ക് പുതുവഴി തുറന്നു കൊടുക്കുന്നുണ്ട് കാർബൺ. സിനിമയെ പറ്റി പൂർണ്ണമായി പറയാതെ അത് പ്രേക്ഷകരുടെ ചിന്താശേഷിക്ക് കൂടി വിട്ടുകൊടുക്കുകയെന്നത് നമുക്ക് അധികം പരിചയമില്ലാത്ത കഥാകഥന രീതിയാണ്. മുന്നറിയിപ്പിൽ താൻ തന്നെ പരീക്ഷിച്ച ഈ ശൈലി കുറച്ചുകൂടി വലുതായി ഉപയോഗിക്കുകയാണ് വേണു കാർബണിൽ.

Read more »