പ്ലീസ് ഡോണ്ട്…

സീന്‍ 1
രാത്രി / ഓഫീസ്

മങ്ങിയ വെളിച്ചം.
സിസിടിവി ക്യാമറയിലൂടെ തെളിയുന്ന ആളോഴിഞ്ഞ ഓഫീസിന്‍റെ Intr ദൃശ്യങ്ങള്‍.

Fade to

CCTV Cam 1
ആളോഴിഞ്ഞ ഒരു കോറിഡോര്‍.

Fade to

CCTV Cam 2
അടഞ്ഞു കിടക്കുന്ന ഒരു വാതില്‍

Fade to

CCTV Cam 3
ഡെസ്കില്‍ നിന്നും ഒരു ഫ്ലവര്‍ വെയ്സ് താഴെ വീഴുന്നു.

Fade to

CCTV Cam 2
അടഞ്ഞു കിടക്കുന്ന വാതിലിലൂടെ കൈകള്‍ ചേര്‍ത്തു പിടിച്ച് ഒരു യുവാവും യുവതിയും മുറിയിലേക്ക് പ്രവേശിക്കുന്നു.

Fade to

CCTV Cam 1
നേരത്തെ കണ്ട കോറിഡോറിലൂടെ അവര്‍ കൈ ചേര്‍ത്ത് നടക്കുന്ന Shot ( പിറകില്‍ നിന്നും ).

Fade to

Steadicam
ജനാലയിലൂടെ അവര്‍ പുറത്തേക്ക് നോക്കിയിരിക്കുന്നു.

Fade to

ഡാന്‍സ് ചെയ്യുന്നു. ( If possible )

Cut to

ടൈറ്റിലുകള്‍

Cut to

സീന്‍ 2
Ext –

സിറ്റിയുടെയും ഇന്‍ഫോപാര്‍ക്കിന്‍റെയും Top angle Shots.

Voice Over

Hello good evening every one, you are listening to 97.7 റേഡിയോ ഒമേഗ, the super good FM station. ഇന്നത്തെ Evening Excitements നിങ്ങളുടെ കൂടെ ഞാന്‍ രഞ്ചു. ഇന്നത്തെ നമ്മുടെ ഇവിനിംഗ് എക്സൈറ്റ്മെന്റില്‍ പങ്കെടുക്കാനായി ഇവിടെ എത്തിയിട്ടുള്ളത് ഭയങ്കര ധൈര്യശാലിയായ ഒരു ഗസ്റ്റാണ് പേര് രാഹുല്‍. നിങ്ങളില്‍ കുറച്ചു പേരൊക്കെ കണ്ട് കാണും രാഹുല്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത ഒരു വീഡിയോ. ഇനി കാണാത്തവര്‍ക്ക് വേണ്ടി ഞാന്‍ വേണേല്‍ ചുരുക്കി പറയാം. ഓഫീസിന്‍റെ ടെറസ്സില്‍ വച്ച് ഒരു ദിവസം രാത്രി മാസങ്ങള്‍ക്ക് മുമ്പ് മരിച്ചുപോയ തന്‍റെ രണ്ട് colleges നെ രാഹുല്‍ കണ്ടു. സാധാരണ നമ്മളൊക്കെ ആണെങ്കില്‍ പേടിച്ച് ഓടും അല്ലെ, രാഹുല്‍ അത് തന്‍റെ മൊബൈല്‍ ക്യാമറയില്‍ ഷൂട്ട്‌ ചെയ്തു. ബാക്കി കാര്യങ്ങള്‍ നമ്മളോട് പറയാന്‍ രാഹുല്‍ ഇപ്പോ ഇവിടെയുണ്ട്. ഇത് .97.7 റേഡിയോ ഒമേഗ Evening Excitements നിങ്ങളുടെ കൂടെ ഞാന്‍ രഞ്ചു.

Cut to

സീൻ 3
പാർക്കിംഗ് ഏരിയ.

വലിച്ചു തീർന്ന സിഗരറ്റ് നിലത്തിട്ട് ചവിട്ടി കൊണ്ട് ശ്യാം രാഹുലുമായി സംഭാഷണം തുടരുകയാണ്.

ശ്യാം :- FM ലെ Interview ഒക്കെ കഴിഞ്ഞ് നീ ഇപ്പോ Celebrity ആയില്ലേഡാ…??

രാഹുൽ :- “ പിന്നെ Celebrity, ഇതൊക്കെ എന്‍റെ ഫ്രണ്ട് എബിയുടെ ട്രിക്‌സ് അല്ലെ മോനേ. സത്യം പറഞ്ഞാൽ ഈ മീഡിയ ടീം സിനു ഇത്രേം പവർ ഉണ്ടാകും ന്നു ഞാൻ സ്വപനത്തിൽ പോലും വിചാരിച്ചില്ല. പോപ്പുലർ ആയ എഫ്.ബി പേജ് വഴി കുറച്ച് ഷെയർ…, ദെൻ ഒരു രണ്ടു കോളം വാർത്ത യൂത്ത് പേജിൽ, പിന്നെ എഫ്.എമിൽ ഒരു ജഗപൊഗ. ഭാഗ്യം ഉണ്ടേൽ ഏത് തെണ്ടിക്കും ഇവിടെ celebrity ആവാം… ”

ടക്ക്.

പിന്നിൽ നിന്നും ആരോ എറിഞ്ഞ പോലെ ഒരു ബോൾ അവരുടെ പിറകിലായി വന്നു വീഴുന്നു.

രണ്ടു പേരും തിരിഞ്ഞു നോക്കുന്നു. ബോൾ ഉരുണ്ടു ഉരുണ്ടു പോയി ഒടുവിൽ നിശ്ചലമാകുന്നു.

ശ്യാം ബോൾ കയ്യിലെടുക്കാനായി അതിനടുത്തേക്ക് നടക്കുന്നു.
അതിൽ തൊടാൻ കൈ നീട്ടുമ്പോൾ രാഹുൽ പിറകിൽ നിന്ന് വിളിക്കുന്നു.

രാഹുൽ : “ ഡാ”

ശ്യാം പേടിച്ച് പിറകോട്ട് മാറുന്നു.

ശ്യാം :- “ എന്താ..?”

രാഹുൽ :- ഞാൻ നിനക്ക് പേടിയുണ്ടോന്നു ചോദിക്കാൻ വന്നതാ…??

ശ്യാം :- ഒന്ന് പോടാ… അവൻ ആ പന്ത് കാലു കൊണ്ട് തട്ടി തെറിപ്പിക്കുന്നു.

രാഹുൽ :- “വാടാ….“

രാഹുൽ :- “ നീ പേടിക്കില്ലെങ്കിൽ ഞാൻ ഒരു കാര്യം പറയാം I think someone is behind us…”

ശ്യാം :- “ എഫ്. എം കാര് ധൈര്യശാലി പട്ടം തന്ന് ആദരിച്ച നി തന്നെ ഇത് പറയണം.”

രണ്ട് പേരും ലിഫ്റ്റില്‍ കയറുന്നു.

രാഹുൽ തട്ടി തെറിപ്പിച്ച പന്ത് ഉരുണ്ടു പോയി ഒരു ഷൂസിന്‍റെ മുന്നില്‍ നിശ്ചലമാവുന്നു.

Cut to

സീൻ 3

ലിഫ്റ്റിൽ നിന്നും പുറത്തു വരുന്ന ശ്യാമും രാഹുലും.

രാഹുൽ:- ഡാ നീ കേറിക്കോ, ഏതോ ഒരു പുതിയ യൂത്ത് മാഗസിന്‍റെ ഒരു ജേർണലിസ്റ്റ് വന്നിട്ടുണ്ട്. അയാളെ കണ്ടിട്ട് ഞാൻ വന്നേക്കാം.

ശ്യാം:- ബ്രേക്ക് ടൈം ആകുമ്പോഴേക്ക് എത്തിയേക്കണം നീ സ്പിരിറ്റ്സിന്‍റെ സീൻ ഷൂട്ട് ചെയ്ത സെയിം സ്ഥലത്ത് വച്ച് ഒരു പരിപാടി ഉണ്ട്.

രണ്ടു പേരും രണ്ടു സൈഡിലേക്ക് നടക്കുന്നു.

Cut to

സീൻ 4
Reception

പുറത്ത് ലോബിയിലെ സോഫയില്‍ മധ്യ വയസ് തോന്നുന്ന ഒരാൾ ഇരിക്കുന്നു. അയാൾ എന്തോ വായിക്കുകയാണ്.

രാഹുൽ :- ( അടുത്തേക്ക് ചെന്നിട്ട്) എക്സ്ക്യൂസ് മി.

അയാൾ :- യെസ്. ( അയാള്‍ വായിച്ചു കൊണ്ടിരിക്കുന്ന മാഗസിനില്‍ നിന്നും മുഖമുയര്‍ത്തി രാഹുലിനെ നോക്കുന്നു.)

രാഹുൽ :- മിസ്റ്റർ ഹുസൈൻ…??

അയാൾ :- “ യാ , രാഹുൽ അല്ലെ…?? “

രാഹുൽ :- “ അതെ. “

ഹുസൈൻ എഴുന്നേറ്റ് നിന്ന് Shaking hands.

രണ്ട് പേരും സോഫയില്‍ ഇരിക്കുന്നു.

ഹുസൈൻ :- “ നേരത്തെ വിളിച്ചപ്പോ ഞാൻ പറഞ്ഞല്ലോ. ഈ സിറ്റിയില്‍ പുതിയതായി ലോഞ്ച് ചെയ്ത Yo എന്നൊരു മാഗസിന്‍റെ റിപ്പോർട്ടറാണ് ഞാന്‍. യൂത്തിനെ ടാർഗറ്റ് ചെയ്തു കൊണ്ടുള്ള ഒരു പ്രിന്റ് മീഡിയയാണ് ഞങ്ങളുടെത്. ഇത് ഞങ്ങളുടെ Last 3 months
മാഗസിന്‍സ് ആണ്. A small gift.

രാഹുൽ:- Thank You.

ഹുസൈൻ :- “ രാഹുല്‍ , നിങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് ഞാൻ കണ്ടു.ഇന്നത്തെ എഫ്.എമ്മിലെ പ്രോഗ്രാമും കേട്ടു. എനിക്ക് ഇതൊരു ആര്‍ട്ടിക്കിളായിട്ട് ചെയ്യാനാണ്. അത് ഐ മീൻ ആ സംഭവം മുഴുവനായി ഒന്ന് ബ്രീഫ് ചെയ്യാമോ. അങ്ങനെയാണെങ്കിൽ. ഇറ്റ് വിൽ ബി മൊർ ഈസി ഫോർ അസ്.

രാഹുൽ :- ഷുവര്‍ ഹുസൈന്‍.

കഴിഞ്ഞ ആഴ്ച കുറച്ച് കൂടുതൽ ജോലികൾ ഉണ്ടായിരുന്നത് കൊണ്ട് ഞങ്ങളുടെ ടീം പല ദിവസങ്ങളിലും ലെറ്റ് നൈറ്റ് വരെ ജോലി ചെയ്തു. അന്ന് രാത്രി ഇടയ്ക്ക് ഒരു ബ്രേക്ക് എടുത്ത് ഞാൻ ടെറസ്സിലേക്ക് പോയി.

Cut to Flashback

സീൻ 4A
രാത്രി/ ടെറസ്സ്

അവിടെ ഓണ്‍ ആയിരുന്ന ബള്‍ബ്‌ പെട്ടെന്ന്‍ ഓഫ്‌ ആകുന്നു.

രാഹുലും എബിനും ടെറസ്സിലേക്ക് നടന്നു വരുന്നു. എബിന്‍ സിഗരറ്റ് കത്തിക്കുന്നത് രാഹുല്‍ കയ്യിലുള്ള ഫോണ്‍ വച്ച് ഷൂട്ട്‌ ചെയ്യുന്നു.

സിഗരറ്റ് കത്തിക്കുന്നതിനിടെ അടക്കി പിടിച്ചുള്ള ശബ്ദം കേൾക്കുന്ന എബിന്‍ രാഹുലിനെ വിളിക്കുന്നു.

എബിന്‍ :- “ ഡാ….” അടുത്തേക്ക് വരാന്‍ മുഖം കൊണ്ട് ആംഗ്യം കാണിക്കുന്നു.

Voice over
“ ഞങ്ങള്‍ പതുക്കെ ആ ഭാഗത്തേക്ക് നടന്നു. അവിടെ രണ്ടു പേര്, നിക്കുന്നത് കണ്ടു.”

ഒരു ആണും പെണ്ണും ചുമലില്‍ കൈ വച്ച് പുറം തിരിഞ്ഞു നില്‍ക്കുന്നു. രാഹുല്‍ ക്യാമറയുമായി കുറച്ചു കൂടി അടുത്തേക്ക് നടക്കുന്നു.

എബിന്‍ :- “ Hey Don’t do it man..”

അവനെ വകവെക്കാതെ രാഹുല്‍ അവരെ ഷൂട്ട്‌ ചെയ്യുന്നു.

എബിന്‍ ടെറസില്‍ നിന്നും അകത്തേക്ക് പോകുന്നു

Via Mobile Cam

അവര്‍ താഴെ നിലത്ത് വച്ചിരിക്കുന്ന ബോക്സ്‌ തുറന്ന്‍ കേക്ക് പുറത്തെടുക്കുന്നു. അത് കട്ട് ചെയ്യുന്നു. പരസ്പരം കേക്ക് കൈമാറുന്നു.
.

Back to Scene 4

സീൻ 4
Reception

രാഹുല്‍ :- “ ആൻഡ് ദേ സ്റ്റാർറ്റഡ് കിസിങ്…”

ഹുസൈന്‍ പുച്ഛത്തോടെ ഒന്ന്‍ മൂളുന്നു. അസ്വസ്ഥനായി താടി തടവുന്നു.

രാഹുല്‍ :- “ പിന്നെയായിരുന്നു ആ ഷോക്കിംഗ് ട്വിസ്റ്റ്‌…”

Back to Scene 4A

അവര്‍ക്ക് പിന്നിലായി മൊബൈല്‍ ക്യാമറയില്‍ ഷൂട്ട്‌ ചെയ്തു കൊണ്ടിരിക്കുന്ന രാഹുലിന്‍റെ ഫോണിലേക്ക് ഒരു കാള്‍ വരുന്നു. എബിനായിരുന്നു വിളിച്ചത്.
റിംഗ്ടോണിന്‍റെ ശബ്ദം കേട്ട കപ്പിള്‍സ് പെട്ടെന്ന് മുഖം തിരിച്ച് രാഹുലിനെ നോക്കുന്നു.

സ്റ്റൈയര്‍കേസ് ഇറങ്ങി താഴേക്ക് ഓടുന്ന രാഹുല്‍. പെട്ടെന്ന്‍ എതിരെ വന്ന എബിനോട്

രാഹുല്‍ :- ( കിതച്ചു കൊണ്ട് ) “ അവിടെ അവര് എഡ്വേർഡും ആനിയും….”

Back to Scene 4

സീൻ 4
Reception

രാഹുല്‍ :- “ അവര് മുഖം തിരിച്ചപ്പോൾ മനസിലായി that was എഡ്വേർഡ് ആൻഡ് ആനി. ഒരു വര്ഷം മുൻപ് മരിച്ചുപോയ, ഞങ്ങളുടെ ഓഫീസിലെ ഗോൾഡൻ കപ്പിൾസ്. “

ഹുസൈന്‍ :- “ ഗോൾഡൻ കപ്പിൾസ്….” ( അയാള്‍ ചിരിക്കുന്നു)

സീൻ 4B

ബൈക്കില്‍ പോകുന്ന എഡ്വേർഡ് ആൻഡ് ആനി

ഓഫീസ് ഡെസ്കില്‍ പരസ്പരം നോക്കി ചിരിക്കുന്ന എഡ്വേർഡ് ആൻഡ് ആനി

ഡാന്‍സ് കളിക്കുന്ന എഡ്വേർഡ് ആൻഡ് ആനി.

കടയില്‍ നിന്നും കേക്ക് വാങ്ങി ബൈക്കില്‍ കയറി പോകുന്ന എഡ്വേർഡ് ആൻഡ് ആനി.

Accident ന്‍റെ ശബ്ദം. കേക്ക് മുകളിലേക്ക് തെറിച്ചു ചിതറി താഴേക്ക് വീഴുന്നു.

Back to Scene 4

സീൻ 4
Reception

രാഹുല്‍ :- “ പേടിച്ച് താഴെയിറങ്ങിയ ഞാന്‍ ആ വീഡിയോ വീണ്ടും കണ്ടു. ഞാന്‍ ഷൂട്ട്‌ ചെയ്തത് മുഴുവനും അതിലുണ്ടായിരുന്നു. ഗോസ്റ്റ്സിന്‍റെ ഒരു മൊബൈല്‍ വീഡിയോ…. “

ഹുസൈൻ :- ( ദേഷ്യത്തോടെ ) “ എന്നിട്ട് നിങ്ങൾ അത് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തു. പാപരസികൾ നിങ്ങളെ ചെറുതായെങ്കിലും ഒരു സെലിബ്രിറ്റി ലെവലിലേക് ഉയർത്തി……
രാഹുൽ, എന്‍റെ question ഇതാണ്. ഈ ചെയ്തത് ശരി എന്ന് നിങ്ങൾ കരുതുന്നുണ്ടോ??
ഒരാളുടെ സ്വകര്യതയിലേക്ക് അത് മനുഷ്യനായാലും പ്രേതമായാലും നിങ്ങൾ ഒളിഞ്ഞു നോക്കുന്നത് എന്തിനാണ്….??

രാഹുല്‍ :- “ കണ്ണിന് സുഖം പകരുന്ന കാഴ്ചകൾ കണാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്. മിസ്റ്റർ ഹുസൈൻ…. “

ഹുസൈൻ ചിരിക്കുന്നു.

ഹുസൈന്‍ :- “ So rahul thank you for time. എന്‍റെ ചോദ്യങ്ങള്‍ ഞാന്‍ അവസാനിപ്പിക്കുന്നു. ”

ഹുസൈൻ നേരത്തെ വായിച്ചു കൊണ്ടിരുന്ന മാഗസിന്‍ അയാളുടെ ബാഗിലേക്ക് വെക്കുന്നു. ബാഗ് എടുത്ത് അയാൾ നടക്കുമ്പോൾ രക്തം അവിടേക്ക് ഒഴുകി പരക്കുന്നു.

തൊട്ടപ്പുറത്ത് മരിച്ചു കിടക്കുന്ന രാഹുൽ. നേരത്തെ ഹുസൈന്‍ ഗിഫ്റ്റായി കൊടുത്ത മാഗസിനുകളിലെ ഒരു പേജ് തുറന്ന് കിടക്കുന്നു. ക്യാമറ അതിലേക്ക് സൂം ചെയുമ്പോള്‍ റസ്റ്റ് ഇൻ പീസ് എന്ന ടൈറ്റിൽ നു താഴെ ഹുസൈന്‍റെ ഫോട്ടോ.

Leave a Comment


NOTE - You can use these HTML tags and attributes:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>