കണ്ണിൽ കണ്ണിൽ നോക്കിയിരിക്കാൻ
നിന്നെ ക്ഷണിക്കുന്നത്
പരസ്പരം നമ്മുടെ കണ്ണുകളുടെ
ആഴത്തെ അളക്കാനാണ്;
അത് വഴി
മനസുകൾ തമ്മിലുള്ള ദൂരം ഗണിക്കാനാണ്.
ദൂരം കൂടുന്നതാണ് എനിക്കിഷ്ടം,
കാരണം അത്രയും ദൂരം,
അത്രയും കാലം സഞ്ചരിക്കേണ്ടി വരും
രണ്ടറ്റത്തു നിന്നുമുള്ള
പ്രണയ തരംഗങ്ങൾക്ക് കണ്ടുമുട്ടാൻ.
അപ്പോഴേക്കും
ഒന്നുകിലത് ദിശമാറി അകന്നു പോയിരിക്കും
അല്ലെങ്കിലത്
ഉച്ച നീചത്വങ്ങൾ പര്സപരം പരിഹരിച്ച്
ഒരു നേർരേഖയായി
നമ്മളിലേക്ക് മുന നീട്ടയേക്കാം…

0 Comments.