Tag Archives: ഗംഗ - Page 2

ഉത്തരഭൂമിയിലൂടെ – 3

കാറ്റിയ്ക്ക് പകരം ഞങ്ങളുടെ മുറിയിൽ താമസിക്കാനെത്തിയ ആറാമാനെ ഞങ്ങൾ കണ്ടിട്ടേയില്ല. കർട്ടൻ വലിച്ചിട്ടടച്ച കട്ടിൽ കൂട്ടിനുള്ളിൽ ഒരാൾ ഉണ്ടെന്ന് മാത്രമേ ഞങ്ങൾക്കറിയു. കഴിഞ്ഞ രാത്രിയിലെ പാക്കിങ്ങിന്റെ ബഹളത്തിൽ അയാളെ നമ്മൾ ശല്യപ്പെടുത്തിയെന്നാണ് സുരമ്യയുടെ ഭാഷ്യം. അതിന് പരിഹാരമെന്നവണ്ണം അയാൾക്ക് വേണ്ടി വെണ്ടയ്ക്കാ മുഴുപ്പിൽ അവൾ എഴുതിയ സോറിയും ഒരു സ്മൈലിയും അവിടെ ചുമരിൽ ചാരി വച്ചിരിക്കുന്ന അയാളുടെ ഗിറ്റാറിന്റെ ബാഗിൽ കൊളുത്തി വച്ചിട്ടാണ് ഞങ്ങൾ ശിവശക്തി ലോഡ്ജിലെ രണ്ടാം നമ്പർ ഡോർമെട്രി വിട്ടിറങ്ങിയത്.

സമയം 7 മണി കഴിഞ്ഞിരിക്കുന്നു. തിങ്കളാഴ്ചയാണ്. ശിവാ-ഡേയാണ്. ഹോസ്റ്റൽ രജിസ്റ്ററിൽ സമയം എഴുതി വച്ച് അഭിഷേകിനും സുഹൃത്തുകൾക്കും നന്ദി പറഞ്ഞ് പുറത്തേക്കിറങ്ങി. ലക്ഷമൺ ജൂല പാലം അടച്ചിരിക്കുകയാവും. ഞങ്ങൾ രാംജൂലയുടെ ദിശയിലേക്ക് നടന്നു.

Read more »

ഉത്തരഭൂമിയിലൂടെ – 2

കണ്ണുകൾ തുറന്നത് ഋഷികേശിലെ പുതിയ പ്രഭാതത്തിലേക്കാണ്. അഭിഷേക് പറഞ്ഞ മോണിംഗ് ട്രെക്കിന്‍റെ സമയമെല്ലാം മണിക്കൂറുകൾക്ക് മുൻപേ കഴിഞ്ഞു പോയിരിക്കുന്നു. ഡോർമിന്റെ കർട്ടൻ മാറ്റി ഞാൻ പുറത്തേക്കിറങ്ങി. എല്ലാവരും ഉറക്കത്തിന്റെ ആലസ്യം വിട്ടുണരുന്നേയുള്ളൂ. കുറഞ്ഞ സമയം കൊണ്ട് ഒരുക്കങ്ങൾ കഴിഞ്ഞു. ഇനി തിരക്കിലേക്കുള്ള കടന്നുകയറ്റമാണ്. കണ്ണും മനസും നിറയ്ക്കുന്ന കാഴ്ചകൾക്ക് വേണ്ടിയുള്ള അന്വേഷണമാണ്.

ഹോസ്റ്റലിന്‍റെ റിസപ്‌ഷനിൽ അഭിഷേകിന് ശുഭദിനം നേർന്ന് ഞങ്ങൾ വഴിയിലേക്കിറങ്ങി. ഹോസ്റ്റലിനു പുറത്തുള്ള വഴിയിലൂടെ വലത്തോട്ട് നടന്നാൽ രാംജൂലയും ഇടത്തോട്ട് നടന്നാൽ ലക്ഷമൺ ജൂലയുമാണ്. വലത്തോട്ട് നടന്നു. റോഡ് മുഴുവൻ തീർഥാടകരെയും സഞ്ചാരികളെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ബംബം ബൊലെ വിളികൾക്ക് മാറ്റമൊന്നുമില്ല.

Read more »