Category Archives: ചുവരെഴുത്തുകള്‍ - Page 2

ഉയരെ

പെണ്ണിന്റെ സ്വപ്നങ്ങൾക്ക് പരിധി നിശ്ചയിക്കുന്നത് ആരാണ് എന്ന് ചോദിച്ച തിരക്കഥകൃത്തുക്കളാണ് സഞ്ജയ്യും ബോബിയും. വർഷങ്ങൾക്കിപ്പുറം മറ്റൊരു സ്ത്രീ കേന്ദ്രീകൃത സിനിമയുമായി വരുമ്പോൾ അവർ സംസാരിക്കുന്നത് പരിധിയില്ലാതെ സ്വപ്നം കാണുന്ന പല്ലവിയെന്ന പെണ്കുട്ടിയെ കുറിച്ചാണ്. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ആസിഡാക്രമണത്തിന് വിധേയയാകേണ്ടി വരുന്ന അവളുടെ അതിജീവനത്തിന്റെ കഥയാണ് മനു അശോക് സംവിധാനം ചെയ്‌ത ഉയരെ പറയുന്നത്.
വളരെ ചെറുതും ഒരു പരിധിവരെ പ്രവചനീയവുമായ കഥയെ കൃത്യമായ കഥാപാത്രങ്ങളിലൂടെ ഭംഗിയായി പറഞ്ഞിടത്താണ് ഉയരെ വിജയിക്കുന്നത്. ബന്ധങ്ങളുടെ സൂക്ഷമായ ആവിഷ്കരണവും ചിത്രത്തിലുണ്ട്.

Read more »

ഹിന്ദുത്വയെ തീർച്ചയായും നമ്മൾ തൂത്തെറിയുക തന്നെ ചെയ്യും.

1944 ഇൽ ഇറങ്ങിയ ഗ്യാസ്‌ലൈറ്റ് എന്ന ഒരു സിനിമ ഉണ്ട്. ഒരാൾ തന്റെ ഭാര്യയെ പറഞ്ഞു വിശ്വസിപ്പിക്കുകയാണ് അവൾക്ക് ഭ്രാന്താണെന്നു. അവളെ ഒരു മാനസികാരോഗ്യകേന്ദ്രത്തിലെത്തിക്കുക, അവളുടെ കുടുംബസ്വത്തുക്കളുടെ പവർ ഓഫ് അറ്റോർണി സ്വന്തം പേരിൽ കൊണ്ടുവരിക എന്നതാണ് അയാളുടെ ഉദ്ദേശം. ഈ സിനിമയുടെ പേരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഗ്യാസ്ലൈറ്റിങ് എന്ന വാക്ക് ഉണ്ടായത്. Gaslighting is a tactic in which a person or entity, in order to gain more power, makes a victim question their reality. ഇതാണ് വ്യാഖ്യാനം. ഏകാധിപതികൾ, നാർസിസിസ്റ്റുകൾ, അബ്യൂസേഴ്സ്, കൾട്ട് ലീഡേഴ്സ്, ഇവരൊക്കെ ഇതിന്റെ ഗുണഭോക്താക്കളാണ്.
ഈ വാക്ക് കഴിഞ്ഞ വർഷം പ്രമുഖ ഇംഗ്ലീഷ് ഡിക്ഷണറികളുടെ വേർഡ് ഓഫ് ദി ഇയർ ഷോർട്ട് ലിസ്റ്റിൽ പെട്ട ഒരു വാക്കായി. വസ്തുതാനന്തര (പോസ്റ്റ്ട്രൂത്) രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാന ആയുധമായി ഗ്യാസ്ലൈറ്റിങ് മാറിയത് തന്നെ അതിനു കാരണം.
ഇന്ത്യൻ രാഷ്ട്രീയത്തിൽ മോദിയെ പോലെ പോസ്റ്റ് ട്രൂത് പൊളിറ്റിക്സ് ഇത്രയും ഫലപ്രദമായി ഉപയോഗിച്ച ഒരു നേതാവില്ല. 2014 ഇൽ നാപ്പതു ശതമാനത്തിൽ താഴെ ആളുകൾ മാത്രം എൻഡിഎ ക്ക് വോട്ട് ചെയ്ത് അധികാരത്തിൽ വരുന്നതാണ് വസ്തുത എന്നിരിക്കെ രാജ്യം ഇതുവരെ കാണാത്ത തരത്തിൽ ഉള്ള ഒരു വേവ് സൃഷ്ഠിച്ചാണ്, അല്ലെങ്കിൽ മോദി വേവ് രാജ്യത്തെ പൗരന്മാരിൽ ആകെ അലയടിച്ചു എന്ന മട്ടിലാണ് അതിന്റെ നറേറ്റിവ് വന്നത്. ഇനി അന്ന് അയാളെ മുൻനിർത്തി അവർ നടത്തിയ ഗ്യാസ്ലൈറ്റിങ് എന്തായിരുന്നു?

Read more »

ഇടെ ആള്ണ്ട് …

സ്നേഹസമ്പന്നനായ ഒരു കാപ്പിക്കാരൻ ഒടുവിൽ ഇങ്ങനെ പറഞ്ഞു –
” ഈ ട്രെയിനിൽ കാപ്പി മാത്രേ കിട്ടു. ചായ വേണമെങ്കില് ഇങ്ങള് പുറത്തെ കടെല് പോണം…”

അങ്ങനെ അമ്മ ഒഴികെ എല്ലാവരും ചായ വാങ്ങാൻ ട്രെയിന്റെ പുറത്തേക്ക് പോകുന്നു. ഒഴിഞ്ഞ വല്യ രണ്ടു സീറ്റും ഒറ്റയ്ക്ക് ഇരിക്കുന്ന ആ സ്ത്രീയും.
അതും കണ്ട് ബോഗിയിലേക്ക് ബാഗും കൊണ്ട് ഓടി പാഞ്ഞ് വന്ന് ആ സീറ്റിൽ ഇരിക്കാൻ തുനിയുന്ന എല്ലാരോടും അവര് പറഞ്ഞു

” ഈ സീറ്റി ആള്ണ്ട്…”

കേട്ടപാതി കേൾക്കാത്ത പാതി ചുള്ളന്മാരും ചുള്ളത്തികളും ഓടി ചാടി അടുത്ത ഒഴിഞ്ഞ സീറ്റും തിരക്കി പൊയ്ക്കൊണ്ടിരുന്നു.

ചായ വാങ്ങാൻ പോയ ഭർത്താവും കൂടെ ഉള്ളവരും തിരിച്ചെത്തുന്നുമില്ല.

അതിനിടയിൽ ഒരു ഹിന്ദിക്കാരൻ വന്നു. ആയമ്മ വീണ്ടും – ” ഈ സീറ്റി ആള്ണ്ട്…”
ഹിന്ദിക്കാരൻ – ” പൂ രാ..”
അമ്മ – ” ആ പൂരാ.. പൂരാ”

( മോനെ അമ്മച്ചി കൊല മാസ്. )

അപ്പൊ ദെ വരുന്നു ഒരു മാന്യദേഹം. കൂടെ മകനെന്നു തോന്നുന്ന ചെറുപ്പക്കാരനും.

” നി ഇവിടിരുന്നോ. ”
അയാള് അമ്മയുടെ അടുത്തേക്ക് കൈ ചൂണ്ടി.

അമ്മ പിന്നേം ” ആള്ണ്ട് ആള്ണ്ട് ”

മാന്യദേഹം – “എത്ര പേരുണ്ട് ”

Read more »