Author Archives: admin - Page 18

സ്നേഹത്തിന്‍റെ ചില മുഖങ്ങള്‍ !!!

വർഷങ്ങൾക്ക് മുമ്പ് എറണാകുളം നോർത്തിലെ ഒരു ചെറിയ കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്ന കാലം. അടുപ്പിച്ച് രണ്ടോ മൂന്നോ അവധി കിട്ടുന്ന അവസരങ്ങളില്‍ മാത്രമേ വീട്ടില്‍ പോകാറുണ്ടായിരുന്നുള്ളൂ. വൈകുന്നേരത്തെ ആലപ്പുഴ – കണ്ണൂര്‍ എക്സപ്രസായിരുന്നു ആ കാലത്ത് ഞാന്‍ സ്ഥിരമായി യാത്ര ചെയ്തിരുന്ന ട്രെയിന്‍. ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും നേരത്തെ ഇറങ്ങുകയെന്നു പറഞ്ഞാല്‍ കുറച്ച് ചടങ്ങുള്ള കാര്യമാണ്. മാനേജര്‍ മാഡത്തോട് രാവിലെ ഒന്ന്‍ സൂചിപ്പിക്കണം. പിന്നെ വൈകുന്നേരം തിരക്കിട്ടു തീര്‍ക്കേണ്ട ജോലികള്‍ ബാക്കിയില്ലെന്നു പറഞ്ഞ് ബോധ്യപ്പെടുത്തണം എന്നിട്ട് വേണം അനുവാദത്തോടെ അവിടെ നിന്ന് ഇറങ്ങാന്‍.

പതിവു പോലെ അന്നും ജോലികൾ തീർത്ത് വൈകുന്നേരം നേരത്തെ നാട്ടിൽ പോകാൻ ഇറങ്ങിയതായിരുന്നു ഞാൻ. അന്നെ ദിവസം സൗത്തിൽ നിന്നാണ് നാലരയോടെ കണ്ണൂർ എക്സപ്രസ് പുറപ്പെടുന്നത്. രാവിലെ മുതൽ തിരക്കുള്ള ജോലികൾ കാരണം ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല. സ്റ്റേഷനിൽ എത്തിയപ്പോഴേക്കും ട്രെയിനിന്റെ അനൗൺസിമെന്റ്റുകൾ തുടങ്ങി കഴിഞ്ഞിരുന്നു. എനിക്കാണെങ്കിൽ കലശലായ വിശപ്പും ദാഹവും. ഓടി വണ്ടിയിൽ കയറുന്നതിനിടയിൽ ഒരു കുപ്പി പെപ്സി ഞാൻ വാങ്ങി. അകത്ത് കയറിയപ്പോൾ തന്നെ ഭാഗ്യത്തിന് ഒരു സീറ്റും കിട്ടി. വണ്ടിയിൽ പിന്നെയും ആളുകൾ കയറി കൊണ്ടേയിരുന്നു. സീറ്റിൽ ഇരിപ്പുറപ്പിച്ച് കിതപ്പ് ഒന്ന് മാറിയ ശേഷം ഞാൻ പതിയെ പെപ്സി കുടിക്കാൻ ആരംഭിച്ചു.

Read more »

മാൾ കാഴ്ച – ഉത്തരാധുനിക കവിത.

പുറത്ത് ഒരു കൂട്ടം ആൾക്കാരുണ്ട്,
കട്ട വെയിറ്റിങ്ങിലാണ്…
മുകളിലൊന്നു പോകാൻ,
ലിഫ്റ്റിലൊന്ന് കേറാൻ…!!!

മുട്ടുകാലു തുഴഞ്ഞ് ഇഴഞ്ഞിഴഞ്ഞ്
കേറുന്നൊരെസ്കലേറ്ററിലും ഒഴിവില്ല..
തിരക്കാണ്, പടികളിൽ നാലുപേർ വീതം…!!

അതിനുമപ്പുറം അനക്കമില്ലാതെ,
ശവങ്ങളെപോലെ അനാഥമായി
ആർക്കും വേണ്ടതെ കിടപ്പുണ്ട്
രണ്ടടി നീളത്തിൽ കുറെ സ്റ്റെപ്പുകൾ.

അതില് മാത്രം എന്താ ആരും കേറാത്തെ..??
കാരണം ശവങ്ങൾക്ക് ശവങ്ങളെ
ചുമക്കാൻ ആവതില്ലല്ലോ….!!!

Read more »

ഞാന്‍ കണ്ട കമ്മട്ടിപ്പാടം

നഗരവല്‍ക്കരണത്തിന്റെയും മനുഷ്യത്വ വിരുദ്ധമായ വികസനങ്ങളുടെയും ഇടയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന നിസഹായരായ കുറേ മനുഷ്യരുടെ കഥ, രാജീവ്‌ രവിയുടെ കമ്മട്ടിപ്പാടം. റിയലസ്റ്റിക്ക് സിനിമ ആഖ്യാനത്തിന്റെ മനോഹാരിത. സംവിധായകന്‍റെ ക്ലാസ് അതിനുമപ്പുറം ചില കാരണങ്ങളുണ്ട് എനിക്ക് ഈ ചിത്രത്തെ ഇഷ്ടപ്പെടാന്‍. തിരശ്ശീലയിലെ സിനിമ പ്രദര്‍ശനം അവസാനിച്ചു കഴിഞ്ഞാലും ചില ജീവിത ചിത്രങ്ങള്‍ നമ്മുടെ മുന്നിലേക്കെത്തിക്കുന്ന ചില സിനിമകള്‍ ഉണ്ട്. കമ്മട്ടിപ്പാടം എന്നെ സംബന്ധിച്ചിടത്തോളം അത്തരമൊരു അനുഭവമായിരുന്നു. സിനിമ അവസാനിച്ച സ്ക്രീനില്‍ എന്‍റെ തന്നെ ചില ഓര്‍മ്മ ചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിക്കുകയുണ്ടായി.

Read more »